50 ഓവറിലും പന്തെറിഞ്ഞത് സ്പിന്നര്‍മാര്‍; ബംഗ്ലാദേശിനെതിരെ റെക്കോർഡിട്ട് വെസ്റ്റ് ഇൻഡീസ്
- Published by:Sarika N
- news18-malayalam
Last Updated:
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് അപൂര്‍വ നേട്ടം കൈവരിച്ചത്
തീപാറുന്ന പന്തുകൾ എറിഞ്ഞ് എതിരാളികളായ ബാറ്റർമാരെ വിറപ്പിച്ച ഫാസ്റ്റ് ബൗളർമാർ പഴങ്കഥയാകുമോ? ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായി 50 ഓവര്‍ മുഴുവനും സ്പിന്‍ ബോളിങ് ആകുക എന്ന അപൂർവ നേട്ടമാണ് വെസ്റ്റ് ഇന്‍ഡീസ് നേടിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളർമാരുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ലോകമെമ്പാടുമുള്ള ബാറ്റർമാർ കഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നു എന്ന് ഓർക്കണം.
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് അപൂര്‍വ നേട്ടം കൈവരിച്ചത് . വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 50 ഓവറും എറിഞ്ഞത് സ്പിന്നര്‍മാരാണ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് 50 ഓവര്‍ മുഴുവനും സ്പിന്‍ ബോളിങ് ആകുന്നത്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ് വിജയം നേടുകയും ചെയ്തു.
മത്സരത്തില്‍ ആകെ 92 ഓവറുകളാണ് സ്പിന്‍ ബോളിംഗ് ഉണ്ടായിരുന്നത്. ഒരു ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ആണിത്. ഇതിന് മുമ്പത്തെ റെക്കോര്‍ഡ് 78 ഓവറുകളായിരുന്നു.
advertisement
ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി. വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ 9 വിക്കറ്റിന് 213 റണ്‍സ് നേടി. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓവറില്‍ 10 റണ്‍സ് നേടിയപ്പോൾ ബംഗ്ലാദേശിന് ഒൻപത് റൺസേ നേടാനായുള്ളൂ. ഇതോടെ ഒരു റണ്ണിന് ബംഗ്ലാദേശിനെതിരെ വിജയിച്ചു. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര 1-1 എന്ന നിലയിലാകുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 11 ഓവറിൽ പേസ് ബൗളര്‍മാരായ ജെയ്ഡന്‍ സീല്‍സിനെയും റൊമാരിയോ ഷെപ്പേര്‍ഡിനെയും പുറത്താക്കിയപ്പോള്‍ അഞ്ച് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍മാര്‍ 10 ഓവര്‍ വീതം എറിഞ്ഞു. ഇടംകൈയ്യന്‍ സ്പിന്നര്‍ ഗുഡാകേഷ് മോട്ടീ 65 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. 41 റണ്‍സ് വഴങ്ങിയ അക്കീല്‍ ഹോസെയ്ന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അലിക്ക് അത്തനാസെയും 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
advertisement
വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ ഏക പേസ് ബൗളറായ ജസ്റ്റീന്‍ ഗ്രീവ്‌സിനെ കളത്തിലിറക്കിയില്ല. 10 ഓവറില്‍ റോസ്റ്റണ്‍ ചേസ് 44 റണ്‍സും ഖാരി പിയറി 43 റണ്‍സും എടുത്തു.
ഒരു ഏകദിന മത്സരത്തില്‍ ഒരു ടീം 50 ഓവറിലും സ്പിന്നര്‍മാര്‍ എറിയുന്നത് ഇതാദ്യമായാണ്. 1996-ലെ ഒരു മത്സരത്തില്‍ വിന്‍ഡീസിനെതിരെ ശ്രീലങ്കയുടെ സ്പിന്നര്‍മാര്‍ 44 ഓവറുകള്‍ എറിഞ്ഞിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ഭേദിക്കപ്പെട്ടത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 22, 2025 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
50 ഓവറിലും പന്തെറിഞ്ഞത് സ്പിന്നര്‍മാര്‍; ബംഗ്ലാദേശിനെതിരെ റെക്കോർഡിട്ട് വെസ്റ്റ് ഇൻഡീസ്


