ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഹെലിപാഡിൻ്റെ കോൺക്രീറ്റിൽ പുതഞ്ഞു

Last Updated:

നിലയ്ക്കലിൽ കാലാവസ്ഥ മോശമായതോടെയാണ് ഹെലികോപ്റ്ററുകൾ പത്തനംതിട്ട പ്രമാടത്ത് ഇറക്കിയത്

സംഭവ ദൃശ്യം (ഇൻസെറ്റിൽ രാഷ്‌ട്രപതി മുർമു)
സംഭവ ദൃശ്യം (ഇൻസെറ്റിൽ രാഷ്‌ട്രപതി മുർമു)
ശബരിമല (Sabarimala) ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ (Droupadi Murmu) ഹെലികോപ്റ്റർ ഹെലിപാഡിൻ്റെ കോൺക്രീറ്റിൽ പുതഞ്ഞു. പത്തനംതിട്ട പ്രമാടത്താണ് സംഭവം. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്.
തുടർന്ന് പോലീസും ഫയർ ഫോഴ്സും ചേർന്ന് തള്ളി മാറ്റി. ഇന്നലെയാണ് ഹെലിപാഡ് കോൺക്രീറ്റ് ചെയ്തത്.രാഷ്ട്രപതിയെയും കൊണ്ട് തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഹെലികോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. തുടര്‍ന്ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇറക്കിയത്.
പൊലീസ് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രമാടത്തും നിലക്കലും നിന്നും മാധ്യമപ്രവർത്തകരെ ഒഴിപ്പിച്ചു.
പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലം ചിത്രീകരിച്ച സ്ഥലത്തുനിന്നാണ് മാധ്യമപ്രവർത്തകരെ ഒഴിപ്പിച്ചത്. ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നതോടെയാണ് തള്ളിനീക്കിയത്.
advertisement
നിലയ്ക്കലിൽ കാലാവസ്ഥ മോശമായതോടെയാണ് ഹെലികോപ്റ്ററുകൾ പത്തനംതിട്ട പ്രമാടത്ത് ഇറക്കിയത്. കുടുങ്ങിപ്പോയ ഹെലികോപ്റ്റർ പിന്നീട് പോലീസും അഗ്നിശമനാ സേനാംഗങ്ങളും ചേർന്ന് മൃദുവായ പ്രതലത്തിൽ നിന്ന് നീക്കം ചെയ്തു.
പമ്പയിൽ, നദിയിൽ മുങ്ങുന്നതിനുപകരം, രാഷ്ട്രപതി പരമ്പരാഗതമായി കാൽ കഴുകി ശുദ്ധീകരണ ചടങ്ങ് നടത്തും. തുടർന്ന് ഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ഇരുമുടി ഒരുക്കും. ശേഷം ഗൂർഖ എമർജൻസി വാഹനത്തിൽ സന്നിധാനത്തേക്ക് പോകും.
ആറ് വാഹനങ്ങളുടെ അകമ്പടിയോടെ, രാഷ്ട്രപതി രാവിലെ 11.50 ഓടെ സന്നിധാനത്ത് എത്തും, അവിടെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണ്ണകുംഭത്തോടെ അവരെ സ്വീകരിക്കും.
advertisement
തുടർന്ന്, രാഷ്ട്രപതി പതിനെട്ടാം പടി കയറി അയ്യപ്പ സന്നിധിയിൽ പ്രാർത്ഥന നടത്തും. ചടങ്ങുകൾക്ക് ശേഷം, ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച് ഉച്ചകഴിഞ്ഞ് പ്രമാടത്തിലേക്ക് മടങ്ങും.
രാഷ്ട്രപതി സന്ദർശനം പൂർത്തിയാക്കി പോകുന്നതുവരെ നിലയ്ക്കലിന് അപ്പുറത്തേക്ക് തീർത്ഥാടകരെ അനുവദിക്കില്ല.
വൈകുന്നേരം 5 മണിയോടെ രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രി 8 മണിയോടെ, ഗവർണർ ആർലേക്കർ ഹോട്ടൽ ഹയാത്തിൽ ഒരുക്കുന്ന അത്താഴവിരുന്നിൽ അവർ പങ്കെടുക്കും. വ്യാഴാഴ്ച പ്രസിഡന്റ് ശിവഗിരി മഠം സന്ദർശിക്കും.
Summary: President Droupadi Murmu's helicopter, which was visiting Sabarimala, got stuck in the concrete of the helipad. The incident took place at Pramadam in Pathanamthitta. The police and fire force then pushed it away. The helipad was concreted yesterday. After the footage of the police pushing the President's helicopter was released, journalists were evacuated from the Pramadam and Nilakkal areas
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഹെലിപാഡിൻ്റെ കോൺക്രീറ്റിൽ പുതഞ്ഞു
Next Article
advertisement
'പി എം ആർഷോക്കെതിരെ പ്രശാന്ത് ശിവൻ നടത്തിയ കയ്യേറ്റത്തിൽ ശക്തമായ പ്രതിഷേധം': ഡിവൈഎഫ്ഐ
'പി എം ആർഷോക്കെതിരെ പ്രശാന്ത് ശിവൻ നടത്തിയ കയ്യേറ്റത്തിൽ ശക്തമായ പ്രതിഷേധം': ഡിവൈഎഫ്ഐ
  • ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പി.എം. ആർഷോക്കെതിരായ കയ്യേറ്റത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

  • സംഘപരിവാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടത്.

  • ജനങ്ങളെ അണിനിരത്തി ഇത്തരം കയ്യേറ്റങ്ങളെ പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

View All
advertisement