Vijay P Nair YouTube Video| വിജയ് പി. നായരുടെ ചാനലും അശ്ലീല വീഡിയോകളും യൂട്യൂബ് നീക്കി
- Published by:Rajesh V
- news18-malayalam
Last Updated:
vitrix scene എന്നായിരുന്നു ചാനലിന്റെ പേര്. ആദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സംബന്ധിച്ചുമായിരുന്നു വീഡിയോകള്‍ ചെയ്ത് തുടങ്ങിയിരുന്നത്. പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേര്‍ത്ത് വീഡിയോകള്‍ ഇയാള്‍ സ്വയം തയാറാക്കി അവതരിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിക്കുന്ന വിജയ് പി. നായരുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. ഇയാളുടെ യൂട്യൂബ് ചാനലടക്കമാണ് നീക്കം ചെയ്തത്. യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത വിജയ് പി. നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നത്. വീഡിയോകൾ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു.
വിജയ് പി നായർക്കെതിരെ ഐടി ആക്ടിലെ 67, 67 (എ) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്ത് പുറത്തുവിട്ടിരുന്നത്.
advertisement
vitrix scene എന്നായിരുന്നു ചാനലിന്റെ പേര്. ആദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സംബന്ധിച്ചുമായിരുന്നു വീഡിയോകള്‍ ചെയ്ത് തുടങ്ങിയിരുന്നത്. പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേര്‍ത്ത് വീഡിയോകള്‍ ഇയാള്‍ സ്വയം തയാറാക്കി അവതരിപ്പിക്കുകയായിരുന്നു. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത തലക്കെട്ടുകളോടെയാണ് ഇയാൾ യൂട്യൂബിൽ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നത്. ചില വനിതകളെ പേരെടുത്തുപറഞ്ഞും, മറ്റു ചിലരെ പേര് പറയാതെ തന്നെ ഐഡന്റിന്റി പൂർണമായി വെളിപ്പെടുത്തിയുമൊക്കെയായിരുന്നു ഇയാൾ വീഡിയോ ചെയ്തത്.
advertisement
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ ഉൾപ്പെടെയുള്ളവർ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കി. നടപടി ഒന്നും എടുക്കാതെ വന്നതോടെയാണ് വിജയ് നായർ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിലെത്തി മുഖത്ത് കരി മഷി ഒഴിക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്. വിജയ് പി നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Location :
First Published :
September 29, 2020 9:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Vijay P Nair YouTube Video| വിജയ് പി. നായരുടെ ചാനലും അശ്ലീല വീഡിയോകളും യൂട്യൂബ് നീക്കി