Vijay P Nair In Police Custody | അശ്ലീല യുട്യൂബർ വിജയ് പി നായർ പൊലീസ് കസ്റ്റഡിയിൽ; പിടിയിലായത് കല്ലിയൂരിലെ വീട്ടിൽ നിന്ന്

Last Updated:

ഇയാളുടെ താമസസ്ഥലത്ത് എത്തി ഭാഗ്യലക്ഷ്മിയും സംഘവും മർദ്ദിക്കുകയായിരുന്നു. ഇയാളുടെ ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും തുടർന്ന് ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു.

തിരുവനന്തപുരം: അശ്ലീല യുട്യൂബർ വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെ മുറിയിൽ മ്യൂസിയം പൊലീസ് പരിശോധന നടത്തിയെങ്കിലും ഇന്നലെ മുതൽ ലോഡ്ജിൽ ഇല്ലെന്ന് മറ്റ് മുറികളിൽ താമസിക്കുന്നവർ പറഞ്ഞിരുന്നു. തുടർന്ന് വീട്ടിൽ എത്തി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അതേസമയം, വിജയ് പി നായർക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
ഇയാൾക്കെതിരെ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പൊലീസിനോട് ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഐ.ടി ആക്ടിന്റെ 67, 67 എ വകുപ്പുകൾ കൂടി ചുമത്താൻ നിയമോപദേശം ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്.
advertisement
You may also like:പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ: കെ. മുരളീധരൻ [NEWS]പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല [NEWS] ഹിന്ദി സീരിയൽ സംവിധായകൻ പച്ചക്കറി വിൽപ്പനക്കാരനായി [NEWS]
ഇതിനിടെ വീട്ടിൽ കയറി മർദ്ദിച്ചെന്ന വിജയ് പി നായരുടെ പരാതിയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് എടുത്തിരുന്നു. ഇയാൾക്കെതിരെ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ പരാതി നൽകി ഏറെ സമയം കഴിഞ്ഞാണ് വിജയ് പി നായർ ഇവർക്കെതിരെ പരാതി നൽകിയത്.
advertisement
ഇയാളുടെ താമസസ്ഥലത്ത് എത്തി ഭാഗ്യലക്ഷ്മിയും സംഘവും മർദ്ദിക്കുകയായിരുന്നു. ഇയാളുടെ ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും തുടർന്ന് ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഭാഗ്യലക്ഷ്മിക്കും സംഘത്തിനും പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇയാൾ യു ട്യൂബിൽ അപ് ലോഡ് ചെയ്യുന്ന അശ്ലീല വീഡിയോകൾക്ക് എതിരെ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടി ഉണ്ടായില്ലെന്നും ഇതാണ് മർദ്ദനത്തിന്റെ വഴി സ്വീകരിക്കാൻ കാരണമായതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vijay P Nair In Police Custody | അശ്ലീല യുട്യൂബർ വിജയ് പി നായർ പൊലീസ് കസ്റ്റഡിയിൽ; പിടിയിലായത് കല്ലിയൂരിലെ വീട്ടിൽ നിന്ന്
Next Article
advertisement
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement