കൊടിസുനിക്ക് ഫോണ്‍ ചെയ്യാന്‍ ജയില്‍ സൂപ്രണ്ടിന്റെ ഒത്താശ; DIG യുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

Last Updated:

ഫോണ്‍ വിളി തടഞ്ഞ ഉദ്യോഗസ്ഥരെ തടവുകാര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായിട്ടും സൂപ്രണ്ട് നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

News18
News18
തിരുവനന്തപുരം: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വിവാദ ഫോണ്‍ വിളി സംബന്ധിച്ച അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി, ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവര്‍ക്ക് ഫോണ്‍ ചെയ്യാന്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നാണ് ഉത്തര മേഖലാ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന്റെ കണ്ടെത്തല്‍.
കൊടി സുനി, റഷീദ് എന്നിവര്‍ ആയിരത്തിലധികം തവണ ഫോണ്‍ വിളിച്ചിട്ടുണ്ട്. ഇവര്‍ ആരെയൊക്കെ വിളിച്ചതെന്ന് അറിയാന്‍ പ്രത്യേക അന്വേഷണം വേണം. ഫോണ്‍ വിളി തടഞ്ഞ ഉദ്യോഗസ്ഥരെ തടവുകാര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യം പോലും ഉണ്ടായി. എന്നാല്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന യാതൊരു നടപടിയും സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
ജയില്‍ മേധാവി ഷേഖ് ദര്‍വേഷ് സാഹേബിന് ലഭിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഉടന്‍ തന്നെ സൂപ്രണ്ട് എ ജി സുരേഷിനെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. ജയിലില്‍ തന്നെ വധിക്കാന്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ സഹായത്തോടെ രണ്ടു സഹതടവുകാര്‍ക്ക് കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘം ക്വട്ടേഷന്‍ നല്‍കിയെന്ന കൊടി സുനിയുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ സ്വര്‍ണക്കത്ത് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊടിസുനിക്ക് ഫോണ്‍ ചെയ്യാന്‍ ജയില്‍ സൂപ്രണ്ടിന്റെ ഒത്താശ; DIG യുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍
Next Article
advertisement
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
  • ഇന്ത്യയിലെ മികച്ച ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ യൂസീഡ്, സീഡ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

  • 2026 ജനുവരി 18-ന് യൂസീഡ്, സീഡ് പരീക്ഷകൾ നടക്കും; കേരളത്തിൽ 27 പരീക്ഷാ കേന്ദ്രങ്ങൾ.

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31; പിഴ കൂടാതെ അപേക്ഷിക്കാം.

View All
advertisement