തിരുവനന്തപുരം: നെയ്യാറ്റിന്‍കര (Neyyattinkara) യില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ (Bedridden Husband) ഭാര്യ (Wife) കഴുത്തറുത്തു കൊന്നു. മണവാരി (Manavari) സ്വദേശി ജഞാനദാസ് എന്ന ഗോപി(72)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ ദുരവസ്ഥ കണ്ടു മനംനൊന്താണ് കൊലപ്പെടുത്തിയതെന്ന് ഭാര്യയുടെ മൊഴി (Statement of Wife).
പക്ഷാഘാതം (Paralysis) വന്നു കഴിഞ്ഞ 10 വര്‍ഷമായി കിടപ്പിലായിരുന്ന ഗോപിയെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. രാവിലെ വീടിനുള്ളില്‍ വച്ചായിരുന്നു സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തറുത്തത്. നിമിഷ നേരം കൊണ്ടു ഗോപി മരണപ്പെട്ടു. ഭര്‍ത്താവിന്റെ കഴുത്തറുത്ത ശേഷം പുറത്തേക്ക് ഓടിയ സുമതി സമീപത്തെ കുളത്തില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടു. ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ മകന്‍ സുനില്‍ദാസ് പുതുതായി വയ്ക്കുന്ന വീടിനുസമീപത്തെ ഒറ്റമുറി കെട്ടിടത്തിലാണ് ഗോപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസമായി മകള്‍ സുനിതയുടെ വീട്ടിലായിരുന്നു ഇരുവരും. സുനിലിന്റ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കളെ മണവാരിയിലെ വീട്ടില്‍ കൂട്ടിക്കൊണ്ടു വന്നത്. വീടിനുള്ളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
വീട്ടുജോലിക്കാരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചു; മോൻസനെതിരെ പോക്സോ കേസ്പുരാവസ്തുവിന്റെ പേരിൽ (Fake Antiquities) കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് (Monson Mavunkal) എതിരെ പോക്സോ കേസും (Pocso Case). പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതായി (Sexually Abusing) മോൻസന്റെ വീട്ടിലെ ജോലിക്കാരിയാണ് പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് (Kochi City Police Commissioner) ലഭിച്ച പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.
പെൺകുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കാം എന്ന് വാഗ്ദാനം നൽകി കലൂരിലെ വീട്ടിലും മറ്റൊരു വീട്ടിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിക്ക് 17 വയസ്സുള്ളപ്പോഴായിരുന്നു പീഡനം. ഇപ്പോൾ കുട്ടിക്ക് പ്രായപൂർത്തിയായി. ഭയം കൊണ്ടാണ് ഇത്രയും നാൾ പീഡനവിവരം വെളിപ്പെടുത്താതിരുന്നതെന്നും പരാതിക്കാരി പറയുന്നു.
എറണാകുളം നോർത്ത് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണവും തുടർ നടപടികളും മോൻസന്റെ മറ്റു കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ വൈദ്യ പരിശോധന ഉൾപ്പടെയുള്ളവ നടക്കുകയാണ്. മോൻസനുമായി അടുപ്പമുണ്ടായിരുന്ന ചിലരുടെ പേരുകൾ കൂടി പരാതിയിലുണ്ട് എന്നാണ് വിവരം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.
നേരത്തേ, ലൈംഗിക പീഡനക്കേസ് ഒതുക്കിത്തീർക്കാൻ മോൻസൺ മാവുങ്കൽ ഇടപെട്ടെന്ന് മറ്റൊരു യുവതി പരാതിപ്പെട്ടിരുന്നു. മോൻസനുമായി അടുപ്പമുള്ളവരെയും അയാളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെയാണ് പോക്സോ കേസ് കൂടി മോൻസനെതിരെ എടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.