ഭാര്യയും അനന്തരവനും തമ്മിലുള്ള അവിഹിതം കണ്ടെത്തിയ ഭർത്താവിനെ ഉറക്കഗുളിക നൽകി തലയ്‌ക്കടിച്ച് കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
യുവതിയുടെയും അനന്തരവന്റെയും നഗ്ന ദൃശ്യങ്ങള്‍ ഭർത്താവ് ഫോണിൽ കണ്ടെത്തുകയായിരുന്നു
ഭാര്യയും അന്തരവനുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ ഉറക്ക ഗുളിക കൊടുത്ത് മയക്കി കട്ടിള കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. യുപിയിലെ കാന്‍പൂര്‍ സ്വദേശി ധര്‍മേന്ദ്ര പാസിയെയാണ് ഭാര്യ റീനയും അവരുടെ അനന്തരവനായ സതീഷ് എന്ന യുവാവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. റീനയും അനന്തരവനായ സതീഷും തമ്മില്‍ രഹസ്യബന്ധമുണ്ടായിരുന്നതായും ഇത് ഭര്‍ത്താവ് അറിഞ്ഞതോടെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തതെന്നും പൊലീസ് പറഞ്ഞു.
കൊലയ്ക്ക്ശേഷം ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മൂന്ന് പേരെ തനിക്ക് സംശയമുണ്ടെന്നും റീന പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ മൊഴിയിലെ വൈരുധ്യം കാരണം പൊലീസിന് സംശയം തോന്നുകയായിരുന്നു. കൊലപാതകത്തിന് രണ്ടാഴ്ച മുമ്പ് ചിലരുമായി ധര്‍മേന്ദ്ര വഴക്കിട്ടിരുന്നു. ഇവരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ സംശയപരമായി ഒന്നും കണ്ടെത്തിയില്ല.
advertisement
ഇതിനിടെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ധര്‍മേന്ദ്രയുടെ ഭാര്യ റീനയും ബന്ധുവായ സതീഷും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. റീനയുടെയും സതീഷിന്റെയും ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിച്ചതോടെ പൊലീസിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. ഇരുവരും ദിവസവും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിരുന്നതായും നഗ്നചിത്രങ്ങള്‍ പരസ്പരം കൈമാറിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഇതിനുപിന്നാലെ റീനയെ വിശദമായി ചോദ്യംചെയ്തതോടെ സതീഷുമായുള്ള ബന്ധം സമ്മതിച്ചു. ഇരുവരും ചേര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തി. ഇതോടെ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സതീഷുമായുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞതും ഇതേച്ചൊല്ലി വഴക്കുണ്ടാക്കിയതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റീനയുടെ മൊഴി. ഉറക്കഗുളിക നല്‍കി ബോധം കെടുത്തിയ ശേഷമാണ് ധര്‍മ്മേന്ദ്രയെ കൊലപ്പെടുത്തിയത്.
Location :
Kanpur,Kanpur Nagar,Uttar Pradesh
First Published :
May 21, 2025 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയും അനന്തരവനും തമ്മിലുള്ള അവിഹിതം കണ്ടെത്തിയ ഭർത്താവിനെ ഉറക്കഗുളിക നൽകി തലയ്‌ക്കടിച്ച് കൊന്നു