വീട്ടിൽ കയറിയ കള്ളൻമാർ മോഷണം തടയാൻ ശ്രമിച്ച സ്ത്രീയെ കൊന്നു; സംഭവം ഉത്തർപ്രദേശിൽ
Last Updated:
കള്ളൻമാർ വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചത് വീട്ടമ്മ തടയാൻ ശ്രമിക്കുകയായിരുന്നു, എന്നാൽ, കള്ളൻമാരുടെ തിരിച്ചുള്ള ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.
ബുലന്ദ്ഷഹർ: വീട്ടിലെ മോഷണശ്രമം തടയുന്നതിനിടെ സ്ത്രീക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അമ്പതു വയസുകാരിക്കാണ് വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളൻമാരുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. തിങ്കളാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. സിയന പൊലീസ് സ്റ്റേഷൻ പരിധിയിലെ നിഖോബ് ഗ്രാമത്തിൽ ആയിരുന്നു സംഭവം. കള്ളൻമാർ വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചത് വീട്ടമ്മ തടയാൻ ശ്രമിക്കുകയായിരുന്നു, എന്നാൽ, കള്ളൻമാരുടെ തിരിച്ചുള്ള ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.
കിരൺപാലിന്റെ വീട്ടിൽ കയറിയ മോഷ്ടാക്കൾ ഇയാളുടെ ഭാര്യ ബാട്ടോ ദേവിയിൽ നിന്ന് ആഭരണങ്ങളും മറ്റും മോഷ്ടിക്കാൻ ആരംഭിത്തു. ആ സമയത്ത് ബാട്ടോ ദേവി ഉറങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ, മോഷണശ്രമം അറിഞ്ഞ ബാട്ടോ ദേവി ഉണരുകയും മോഷണത്തെ എതിർക്കുകയും ചെയ്തു. ഈ സമയത്ത് മോഷ്ടാക്കൾ ഇവരുടെ തലയിൽ ഒരു തടി കൊണ്ട് അടിക്കുകയായിരുന്നു.
advertisement
തലയ്ക്ക് അടിയേറ്റ ബാട്ടോ ദേവിയുടെ കരച്ചിൽ കേട്ട് ഗ്രാമവാസികളും ബന്ധുക്കളും ഓടിക്കൂടുകയായിരുന്നു. അതേസമയം, പ്രതികളെ നാട്ടുകാർ പൊലീസിന് കൈമാറി. പൊലീസിന് കൈമാറുന്നതിന് മുമ്പ് പ്രതികളെ ജനക്കൂട്ടം ഉപദ്രവിച്ചിരുന്നെന്ന് സർക്കിൾ ഓഫീസർ അൽക പറഞ്ഞു. പരിക്കേറ്റ പ്രതികളെ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
പഞ്ചാബിൽ പതിനഞ്ചു വയസുകാരിയെ രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തു
ഹോഷിയാർപുർ: പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ ഗ്രാമത്തിൽ പതിനഞ്ചു വയസുകാരി ബലാത്സംഗത്തിന് ഇരയായി. രണ്ടാനച്ഛനാണ് പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്തത്. ജൂലൈ പതിനാറിന് ആണ് രണ്ടാനച്ഛനായ ആൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
advertisement
പെൺകുട്ടി തന്റെ അമ്മയോട് ആണ് സംഭവത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. നേരത്തെയുള്ള വിവാഹത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്ക് നാലു പെൺമക്കളും ഒരു മകനുമാണ് ഉള്ളത്. പെൺമക്കളിൽ മൂത്തയാളെയാണ് രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തത്.
ബലാത്സംഗ കേസിൽ രണ്ടാനച്ഛനെ പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്ന് സബ് ഇൻസ്പെക്ടർ അമർജിത് കോർതെ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
Location :
First Published :
July 19, 2021 4:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിൽ കയറിയ കള്ളൻമാർ മോഷണം തടയാൻ ശ്രമിച്ച സ്ത്രീയെ കൊന്നു; സംഭവം ഉത്തർപ്രദേശിൽ