ജന്മദിനം ആഘോഷിയ്ക്കാൻ യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ
Last Updated:
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയും വിക്കി മന്നയും സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തു. ഭർത്താവും രണ്ടു കുട്ടികളുമുള്ള യുവതി, പലതവണ വിക്കി മന്നയ്ക്കൊപ്പം ഇതേ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിട്ടുണ്ട്
ന്യൂഡൽഹി: ജന്മദിനം ആഘോഷിക്കാനായി 21കാരനായ സുഹൃത്തിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത 33കാരി കൊല്ലപ്പെട്ട നിലയിൽ. ഡൽഹിയിലെ ആലിപൂരിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഭർത്താവും രണ്ടു കുട്ടികളുമുള്ള യുവതിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ സുഹൃത്ത് വിക്കി മന്നയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയും വിക്കി മന്നയും സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തു. യുവതി, പലതവണ വിക്കി മന്നയ്ക്കൊപ്പം ആലിപുരിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിക്കാനായാണ് ഇരുവരും മുറിയെടുത്തത്. ഓയോ ആപ്പ് വഴി യുവതിയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. മുറിയിൽവെച്ച് ഇരുവരും മദ്യപിക്കുകയും മദ്യലഹരിയിൽ വാക്കേറ്റമുണ്ടാകുകയും, പരസ്പരം കരണത്ത് അടിക്കുകയും ചെയ്തു. ഇതോടെ യുവതി കൈയിലിരുന്ന മദ്യഗ്ലാസ് വിക്കിക്കുനേരെ വലിച്ചെറിഞ്ഞു. പ്രകോപിതനായ വിക്കി, യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. യുവതി ബോധരഹിതനായതോടെ വിക്കി അവിടെനിന്ന് പുറത്തേക്ക് പോയി. ഹോട്ടൽ ജീവനക്കാർ ചോദിച്ചപ്പോൾ, വീട്ടിലേക്ക് പോകുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നുമായിരുന്നു മറുപടി.
advertisement
രാവിലെ മുറിയിൽ പ്രഭാത ഭക്ഷണം നൽകാൻ എത്തിയപ്പോൾ മുറി അകത്തുനിന്ന് അടച്ചിരിക്കുകയായിരുന്നു. പലതവണ വിളിച്ചിട്ടും അനക്കമുണ്ടായില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോൾ യുവതി ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടൻ ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിക്കി പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു മാസത്തിനിടെ അഞ്ച് തവണ ഇരുവരും ഇതേ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. ടി.വിയുടെ ശബ്ദം ഉച്ചത്തിലായതിനാൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത് അറിഞ്ഞില്ലെന്നാണ് ഹോട്ടൽ ജീവനക്കാർ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.
advertisement
Location :
First Published :
November 13, 2019 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജന്മദിനം ആഘോഷിയ്ക്കാൻ യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ


