കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് നിഗമനം

Last Updated:

കഴുത്തിൽ കിടന്ന മാലയും കയ്യിലുണ്ടായിരുന്ന പണവും മോഷ്ടിക്കുന്നതിനുവേണ്ടിയാണ് ഇവരെ കൊന്നതെന്നാണ് പൊലീസിൻറെ നിഗമനം.

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് സ്ത്രീയുടെ മൃതദേഹം കണ്ട സംഭവം കൊലപാതകമെന്ന് നിഗമനം. ഫോറൻസിക് വിദഗ്ധർ നടത്തിയ സ്ഥല പരിശോധനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ നിരീക്ഷണത്തിലാണ്.
ലോട്ടറി വിൽപ്പനക്കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തിൽ കിടന്ന മാലയും കയ്യിലുണ്ടായിരുന്ന പണവും മോഷ്ടിക്കുന്നതിനുവേണ്ടിയാണ് ഇവരെ കൊന്നതെന്നാണ് പൊലീസിൻറെ നിഗമനം.
പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് വിദഗ്ധൻ മൃതദേഹം കിടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. തലയിലുള്ള മുറിവ് വീഴ്ചയിൽ സംഭവിച്ചതല്ല എന്നാണ് നിഗമനം. മോഷണത്തിനിടെ കൊലയാളി തലക്ക് അടിച്ചതാകാമെന്നാണ് സംശയം. മെഡിക്കൽ കോളേജ് പരിസരത്ത് തന്നെ താമസിക്കുന്ന കച്ചവടക്കാർ അടക്കം നാല് പേർ പൊലീസ് നിരീക്ഷണത്തിലാണ്. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച ശേഷമാകും ഇവരെ കസ്റ്റഡിയിൽ എടുക്കുക.
advertisement
കയ്യിലുണ്ടായിരുന്ന നാലു പവനോളം സ്വർണം ഇവർ പണയം വെച്ചതായി പൊലീസ് കണ്ടെത്തി. ഡിഎൻഎ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നതിനാൽ മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടുദിവസത്തിനുള്ളിൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പ്രതിയെ പിടികൂടാം എന്നാണ് പൊലീസിൻറെ കണക്കുകൂട്ടൽ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് നിഗമനം
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement