'പെണ്‍കുട്ടിയ്ക്ക് മോശം സന്ദേശം'; യുവാവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
- Published by:Karthika M
- news18-malayalam
Last Updated:
സുഹൃത്തിന്റെ സഹോദരിയുടെ ഫോണില്‍ വന്ന സന്ദേശവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം
ആലപ്പുഴ: ആലപ്പുഴയിലെ പൂച്ചാക്കലില്‍ യുവാവിനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി. തൈക്കാട്ട് ശേരി പണിയാത്ത് കോളനിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മുപ്പത്തിയേഴുകാരനായ തൈക്കാട്ട്‌ശ്ശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ ആണ് കൊല്ലപ്പെട്ടത്.വിപിന്‍ ലാലിന്റെ സുഹൃത്തിന്റെ സഹോദരിയുടെ ഫോണില്‍ വന്ന സന്ദേശവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രണ്ടാഴ്ച മുമ്പ് വിപിന്‍ ലാലിന്റെ സുഹൃത്തിന്റെ സഹോദരിയുടെ ഫോണിലേക്ക് കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത സുജിത്തിന്റെ അച്ഛന്റ ഫോണില്‍ നിന്നും അശ്ലീലസന്ദേശം എത്തുന്നത്. തുടര്‍ന്ന് മൂന്നിന് മനുവും സംഘവും ഇത് ചോദിക്കാനായി സുജിത്തിന്റെ വീട്ടിലെത്തി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. പിന്നിട് കഴിഞ്ഞ നാലിന് വിപിന്‍ ലാലും മനുവും അടങ്ങുന്ന സംഘം വീണ്ടും സുജിത്തിനെ കാണുകയും തര്‍ക്കം തുടരുകയും ചെയ്തു.
ഇന്നലെ രാത്രി തൈക്കാട്ട് ശേരി പണിയാത്ത് കോളനിക്ക് സമീപം സംഘം ചേര്‍ന്ന് മദ്യപിച്ച ശേഷം ഇരു കൂട്ടരും ചേര്‍ന്ന് വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെടു കയായിരുന്നു. തുടര്‍ന്ന് അഞ്ചംഗ സംഘം വിപിന്‍ലാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ അക്രമിച്ചു. അക്രമിസംഘത്തിന്റെ പ്ക്കല്‍ വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പക്ഷെ വിപിന്‍ ലാലിന് പ്രത്യക്ഷത്തില്‍ വലിയ പരിക്കുകള്‍ ഒന്നും തന്നെയില്ല. വഴിയരികിലായിരുന്നു കൊലപാതകം. അര്‍ദ്ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.
advertisement
സുജിത്തുമായുള്ള തര്‍ക്കത്തില്‍ കൂടുതല്‍ വാക്കേറ്റമുണ്ടായത് വിപുന്‍ലാലുമായി ആയിരുന്നു.മദ്യലഹരിയിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്.
അറസ്റ്റിലായ സുജിത്തിനെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ ഇതിന് മുമ്പ് രജിസ്ടര്‍ ചെയ്തിട്ടുണ്ട്. കൊലാപാതകത്തില്‍ പങ്കുള്ള മറ്റുള്ളവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.സുജിത്തിനെ കൂടാതെ നാല് പേര്‍ക്കു കൂടി കേസില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.പ്രതികളെല്ലാം തന്നെ തൈക്കാട്ട് ശേരിയിലും പരിസരത്തുമുള്ളവരാണ്.ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
വിപിന്‍ ലാലിന്റെ മൃതദേഹം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രത്യക്ഷത്തില്‍ മരണകാരണമായ പരിക്കുകള്‍ ഇല്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മാത്രമേ മരണകാരണം കണ്ടെത്താനാകൂ.
advertisement
കക്കൂസ് മാലിന്യം കൊണ്ടു പോകുന്ന ടാങ്കര്‍ ലോറി ഉടമായാണ് വിപിന്‍ ലാല്‍. വിപിന്‍ ലാലിന്റ സുഹൃത്തും ജീവനക്കാരനുമാണ് മനു. വിപിന്‍ലാല്‍ ബി ജെ പി പ്രവര്‍ത്തകനാണെങ്കിലും മരണത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു.
അക്രമത്തില്‍ ഏര്‍പ്പെട്ട ഭൂരിഭാഗം പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. തൈക്കാട്ട് ശേരി ഭാഗത്ത് തന്നെ പ്രതികള്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. എറണാകുളം ഭാഗത്തേക്ക് കടന്നു കളയാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കര്‍ശന പരിശോധനയുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നടക്കുക. പുറമെ കാര്യമായ പരിക്കുകള്‍ ഇല്ലാത്തതിനാല്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൃത്യമായി പൊലീസിന് മരണ കാരണത്തിലേക്ക് നീങ്ങാനാകൂ. മുപ്പത്തിയേഴ് വയസുള്ള വി പിന്‍ ലാല്‍ തൈക്കാട്ട് ശേരിയില്‍ രോഹിണിയില്‍ രാമചന്ദ്രന്റ മകനാണ്
Location :
First Published :
Sep 12, 2021 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'പെണ്‍കുട്ടിയ്ക്ക് മോശം സന്ദേശം'; യുവാവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ










