advertisement

മണിയൻപിള്ള രാജുവിന്റെ അപകടദൃശ്യം പുറത്ത്; മെല്ലെ റോഡിലേക്ക് വരുന്ന കാറിൽ അതിവേഗം ഇടിക്കുന്ന ബൈക്ക്

Last Updated:

ഇടിയുടെ ആഘാതത്തിൽ വാഹനം ഓടിച്ച യുവാക്കൾ റോഡിലേക്ക് തെറിച്ച് വീഴുന്നതും ബൈക്ക് മറ്റൊരു വശത്തേക്ക് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം

(സി.സി.ടി.വി. വീഡിയോ ദൃശ്യം)
(സി.സി.ടി.വി. വീഡിയോ ദൃശ്യം)
തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിനു പുറത്ത് നടൻ മണിയൻപിള്ള രാജുവിന്റെ (Maniyanpilla Raju) കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എതിർവശത്തുണ്ടായിരുന്ന സി.സി.ടി.വിയിൽ നിന്നുമുള്ള വീഡിയോ ശകലങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാക്കൾ രണ്ടുപേർക്കും സാരമായി പരിക്കേൽക്കുകയും, രാജുവിന്റെ കാറിന്റെ മുൻഭാഗം തകരുകയുമായിരുന്നു.
ട്രിവാൻഡ്രം ക്ലബിൽ നിന്നും പതിയേ പുറത്തിറങ്ങുന്ന കാറിൽ അതിവേഗം പാഞ്ഞുവന്ന ബൈക്ക് ഇടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനം ഓടിച്ച യുവാക്കൾ റോഡിലേക്ക് തെറിച്ച് വീഴുന്നതും ബൈക്ക് മറ്റൊരു വശത്തേക്ക് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവസമയം പരിഭ്രമിച്ചതിനാൽ നിർത്താതെ പോയി എന്നാണ് മ്യൂസിയം പൊലീസിന് മുന്നിൽ ഹാജരായ രാജു പറഞ്ഞത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാണ് പിന്നീട് വിട്ടയക്കുകയുമായിരുന്നു.
advertisement
വ്യാഴാഴ്ച നടന്റെ വീട്ടിലെത്തിയെങ്കിലും, അദ്ദേഹത്തെയോ സംഭവത്തിൽ ഉൾപ്പെട്ട കാറോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഫോണിലൂടെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ സാധിച്ചില്ല. വെള്ളിയാഴ്ച മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച മണിയൻപിള്ള രാജു, ബൈക്ക് തന്റെ വാഹനത്തിൽ ഇടിച്ചതായും സിസിടിവി ദൃശ്യങ്ങൾ താൻ പറഞ്ഞ കാര്യത്തെ പിന്തുണയ്ക്കുന്നതായും പറഞ്ഞു.
“അപകടത്തെ തുടർന്ന് ഞാൻ പരിഭ്രാന്തനായി വീട്ടിലേക്ക് മടങ്ങി. ഞാൻ ഒരു കാൻസർ രോഗബാധിതനാണ്, നിലവിൽ ചിക്കൻഗുനിയ ബാധിച്ചിരിക്കുന്നു. ആ സമയത്ത് എനിക്ക് അവരെ സഹായിക്കാൻ കഴിഞ്ഞില്ല. എന്റെ ഭാര്യയും വീട്ടിൽ തനിച്ചായിരുന്നു. എന്നിരുന്നാലും, പരിക്കേറ്റവരെ സഹായിക്കാൻ ഞാൻ മറ്റുള്ളവരെ വിവരം ധരിപ്പിച്ചു, ”അദ്ദേഹം പറഞ്ഞു.
advertisement
മ്യൂസിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, ഫെബ്രുവരി 5 ന് രാത്രി 9.30 ഓടെയാണ് KL 01 CJ 0004 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കാറും രണ്ട് യുവാക്കളുമായി സഞ്ചരിച്ചിരുന്ന റോയൽ എൻഫീൽഡ് ബൈക്കും കൂട്ടിമുട്ടിയത്. അപകടത്തിന് ശേഷം കാർ ഡ്രൈവർ വാഹനം നിർത്തുകയോ പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകുകയോ ഉണ്ടായില്ല. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പോലീസിനെയോ മറ്റ് അധികാരികളെയോ അറിയിച്ചില്ല എന്നും എഫ്‌ഐആറിൽ പറയുന്നു.
പരിക്കേറ്റവർ തിരുവനന്തപുരം സ്വദേശികളായ സൂരജ് (20), നിദേവ് (20) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സൂരജിന് ഇടതുകാലിന് ഒടിവുണ്ടായതായും നിദേവിന് തുടയെല്ലിനും ഇടുപ്പിനും പരിക്കേറ്റതായും പോലീസ് പറഞ്ഞു. ഇരുവരെയും ചികിത്സയ്ക്കായി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
Summary: The visuals of the accident where actor Maniyanpilla Raju's car and bike collided outside the Trivandrum Club in Vazhuthacaud, Thiruvananthapuram have been released. The media received video footage from the CCTV on the opposite side of the road. The incident took place last night. The impact of the collision seriously injured both the young men riding the bike and damaged the front of Raju's car
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മണിയൻപിള്ള രാജുവിന്റെ അപകടദൃശ്യം പുറത്ത്; മെല്ലെ റോഡിലേക്ക് വരുന്ന കാറിൽ അതിവേഗം ഇടിക്കുന്ന ബൈക്ക്
Next Article
advertisement
നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്ക്കണം; ഹൈക്കോടതി ഹർജി തള്ളി
നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്ക്കണം; ഹൈക്കോടതി ഹർജി തള്ളി
  • 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് വിജയ്‌ക്ക് 1.5 കോടി പിഴ ചുമത്തിയിട്ടുണ്ട്

  • ഹൈക്കോടതി വിജയ് ഫയൽ ചെയ്ത ഹർജി തള്ളി, ആദായനികുതി വകുപ്പിന്റെ നടപടി ശരിവച്ചു

  • ‘പുലി’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അധിക വരുമാനം വെളിപ്പെടുത്തിയില്ല

View All
advertisement