വാഹനത്തിന്റെ താക്കോലിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

Last Updated:

സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

News18
News18
മലപ്പുറം: വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ പുറത്തൂർ കാട്ടിലെപ്പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടെയും മകൻ തുഫൈൽ (26) ആണ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
പ്രതികളുടെ കൈവശമുണ്ടായിരുന്ന ഒരു വാഹനത്തിന്റെ താക്കോലിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. വാടിക്കലിൽ എത്തിയ തുഫൈലുമായി പ്രദേശത്തുളള ചിലർ സംസാരിച്ചിരുന്നു. പിന്നീട് അത് വാക്കുതർക്കവുമായി.
ഇതിനിടെയാണ് കൂട്ടത്തിലുള്ളൊരാൾ‌ തുഫൈലിന്റെ വയറ്റിൽ കുത്തിയത്. തുഫൈലിനെ ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലുപേരാണ് തുഫൈലുമായി സംസാരിച്ചിരുന്നതെന്നാണു വിവരം. മറ്റു പ്രതികൾക്കു വേണ്ടി പൊലീസ് വ്യാപകമായ അന്വേഷണത്തിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാഹനത്തിന്റെ താക്കോലിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement