ചെന്നൈയിൽ മലയാളി ഐടി ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം
- Published by:Rajesh V
- news18-malayalam
Last Updated:
കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്
ചെന്നൈയിൽ ഐടി ജീവനക്കാരിയായ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതി അറസ്റ്റില്‍. രാമനാഥപുരം സ്വദേശി ലോകേശ്വരന്‍(23) ആണ് പൊലീസ് പിടയലായത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. പൊലീസുമായുള്ള മല്‍പ്പിടിത്തത്തിനിടെ പ്രതിയുടെ കൈയ്ക്ക് പരിക്കേറ്റു.
Also Read- പന്നിപ്പടക്കംവെച്ച് കാട്ടുപന്നിയെ കൊന്ന് കടത്തിയ അഭിഭാഷകനെ കാർ കുറുകേയിട്ട് വനംവകുപ്പ് പിടികൂടി
ചെന്നൈ തുറൈപാക്കത്ത് ചൊവ്വാഴ്ച രാത്രയായിരുന്നു കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മലയാളി യുവതിയെയാണ് പ്രതി ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. ഇതിനുപിന്നാലെ പൊലീസ് പ്രതിയെ പിടികൂടുകയുംചെയ്തു.
Also Read- ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ ബിയർ കുപ്പി കൊണ്ട് യുവാവിനെ കുത്തിക്കൊന്നു
മദ്യലഹരിയിലാണ് അതിക്രമം കാട്ടിയതെന്ന് പ്രതി ചോദ്യംചെയ്യലില്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പ്രതി യുവതിയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇയാള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളുണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Location :
Chennai [Madras],Chennai,Tamil Nadu
First Published :
May 15, 2025 6:38 AM IST