ഇടുക്കി (Idukki) മൂലമറ്റം (moolamattom) അശോകക്കവലയില്‍ ഹോട്ടലിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. മൂലമറ്റത്ത് സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബു (34) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശിയായ പ്രദീപിനും മറ്റു രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് എ കെ ജി കോളനിയ്ക്കടുത്ത് താമസിക്കുന്ന ഫിലിപ്പ് മാര്‍ട്ടിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അശോകക്കവലയില്‍ പുതുതായി തുറന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഫിലിപ്പും സനലും കൂട്ടാളികളും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് ഫിലിപ്പ് സനലിനെയും കൂടെയുണ്ടായിരുന്നവരെയും മര്‍ദ്ദിച്ചതായി പറയുന്നു. അതിനു ശേഷം അവിടെ നിന്നും കാറില്‍ ഫിലിപ്പ് വീട്ടിലേയ്ക്ക് മടങ്ങി. കാറിനെ പിന്തുടര്‍ന്നെത്തിയ സനലും കൂട്ടാളികളും മൂലമറ്റം വീനസ് സര്‍വീസ് സെന്ററിനടുത്ത് വെച്ച് ഫിലിപ്പിനെ തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി.
ഇതിനിടെ ഫിലിപ്പിന്റെ കാറ് അടിച്ചു തകര്‍ത്തായും മര്‍ദിച്ചതായും പറയുന്നു. ക്ഷുഭിതനായ ഫിലിപ്പ് വീട്ടില്‍നിന്നും തോക്കുമായെത്തി വെടിവെക്കുകയായിരുന്നു. തോക്കുമായി വരുന്നതുകണ്ട് ബൈക്കില്‍ രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ സനലിന്റെ തലയ്ക്ക് പിന്നിലാണ് വെടിയേറ്റത്. ഇയാളെ മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
'രണ്ടംഗ സംഘം; മയക്കുമരുന്ന് സ്പ്രേ'; ബോധംകെടുത്തി മാലയും പണവും കവർന്നെന്ന വീട്ടമ്മയുടെ കഥയിൽ പൊലീസെത്തിയപ്പോൾ ട്വിസ്റ്റ്ഇടുക്കി നെടുങ്കണ്ടത്ത് ബന്ധുവിന് പണയം വയ്ക്കാൻ നൽകിയ സ്വർണ മാല പറഞ്ഞ സമയത്ത് ലഭിക്കാതെ വന്നതോടെ വീട്ടുകാരുടെ മുന്നിൽ മോഷണകഥ മെനഞ്ഞ് വീട്ടമ്മ കുടുങ്ങി. പൊലീസ് എത്തിയതോടെ സിനിമാക്കഥയെ തോൽപ്പിക്കുന്ന വീട്ടമ്മയുടെ കെട്ടുകഥ വെളിച്ചത്തായി. ഇന്നലെ രാവിലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അതിരാവിലെ വീട്ടമ്മയെ സ്പ്രേ അടിച്ച് മയക്കിക്കിടത്തി മാല മോഷ്ടിച്ച രണ്ടംഗ സംഘത്തിന്റെ കഥ ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.
രാവിലെ 7.30ന് വീടിനുള്ളിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം തന്റെ മുഖത്ത് മയക്കുമരുന്ന് സ്പ്രേ അടിച്ച് ബോധം കെടുത്തിയെന്നും രണ്ടര പവന്റെ ആഭരണങ്ങളും 20,000 രൂപയും തട്ടിയെടുത്തെന്നുമാണ് പൊലീസിനോട് വീട്ടമ്മ പറഞ്ഞത്. വീട്ടമ്മയുടെ ഭർത്താവ് പുറത്തുപോയ സമയത്ത് എത്തിയ രണ്ടംഗ സംഘം മുഖം മൂടി ധരിച്ചിരുന്നു. പശുക്കൾക്ക് തീറ്റ നൽകുന്നതിനിടെ വീട്ടിനുള്ളിൽ നിന്നു ശബ്ദം കേട്ടാണ് കയറി വന്നത്. വന്ന സമയത്ത് മുഖത്തേക്ക് സ്പ്രേ അടിച്ചെന്നും കഴുത്തിൽ കത്തി വയ്ക്കുകയും ചെയ്തു. ബോധരഹിതയായ വീട്ടമ്മയെ സമീപവാസി കണ്ടെത്തിയതോടെ വിവരം പൊലീസിനെ അറിയിച്ചു. ഇതായിരുന്നു വീട്ടമ്മയുടെ മോഷണകഥ.
സംഭവം അറിഞ്ഞ് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ മോഷണ സാധ്യതയൊന്നും പൊലീസ് കണ്ടെത്തിയില്ല. തുടർന്ന് പൊലീസ് വിശദമായ മൊഴി ശേഖരിച്ചപ്പോഴാണ് മോഷണ കഥയ്ക്ക് പിന്നിലെ യാഥാർത്ഥ്യം പുറത്തായത്. അടുത്ത ബന്ധുവിന് പണയം വയ്ക്കാൻ വീട്ടമ്മ ആരും അറിയാതെ മാല നൽകിയിരുന്നു. ഈ മാല തിരികെ ലഭിക്കാതെ വന്നതോടെ വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാനാണ് മോഷണ കഥ മെനഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.