കായംകുളത്ത് മദ്യലഹരിയില്‍ ചേട്ടൻ അനിയനെ കുത്തിക്കൊന്നു
- Published by:Sarika KP
- news18-malayalam
Last Updated:
സംഭവത്തിൽ ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികായണെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ: കായംകുളത്ത് മദ്യലഹരിയില്‍ ചേട്ടൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ സഹോദരന്‍ ഷാജഹാനും (42) സാദിഖും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടർന്ന് പ്രകോപിതനായ ഷാജഹാൻ സഹോദരനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചു. സംഭവത്തിൽ ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികായണെന്ന് പൊലീസ് അറിയിച്ചു.
Location :
Alappuzha,Kerala
First Published :
June 18, 2024 10:49 AM IST