ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ പിടിയിൽ; വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍

Last Updated:

ബൈക്കിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു

News18
News18
തൃശൂര്‍ കേരളവർമ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ (മുഹമ്മദ് ഷഹീൻ ഷാ) പൊലീസ് കസ്റ്റഡിയിൽ. ‌കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു. ഇയാൾക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തൃശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷഹീൻ എന്ന 26 കാരൻ. യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ്. കേരളവർമ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു.
മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് മദ്യപിച്ചശേഷം കാറിൽ വരുകയായിരുന്നു. ഇതിനിടെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാര്‍ത്ഥികളെ മണവാളനും സംഘവും കാറിൽ പിന്തുടരുകയായിരുന്നു. മണവാളനായിരുന്നു കാര്‍ ഓടിച്ചത്. ഇതിനിടെ കാറുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ മുഹമ്മദ് ഷഹീൻ ഷായെ പൊലീസിന് കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ മാസം 24നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. തുടര്‍ന്നാണിപ്പോള്‍ മുഹമ്മദ് ഷഹീൻ ഷായെ കസ്റ്റഡിയിലെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ പിടിയിൽ; വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement