ആ കൈക്കുഞ്ഞാണിത്; സെറ്റിൽ കമൽ ഹാസൻ എടുത്തുകൊണ്ട് നടന്ന് ഭക്ഷണം കൊടുത്ത താരത്തിന്റെ മകളെ വീണ്ടും കണ്ടപ്പോൾ

Last Updated:
സെറ്റിൽ മുഴുവനും എടുത്തുകൊണ്ട് നടന്ന്, കുഞ്ഞിന് ഇഷ്‌ടമുള്ള സ്നാക്സ് കഴിക്കാൻ കൊടുക്കുമായിരുന്നു കമൽ ഹാസൻ
1/7
രാമചന്ദ്രമൂർത്തിയെയും അമ്മിണി അയ്യപ്പൻ നായരെയും ഓർക്കുന്നുണ്ടോ? അവർ വന്നിട്ട് കാൽ നൂറ്റാണ്ടോളമാകുന്നു. 'പഞ്ചതന്ത്രം' എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രങ്ങളാണ് ഇരുവരും. ആ വേഷങ്ങൾ ചെയ്തത് നടൻ കമൽ ഹാസനും നടി ഉർവശിയും. ജയറാം, ഉർവശി എന്നിവർ ഈ സിനിമയിലെ മലയാളി സാന്നിധ്യമായി. അന്ന് സെറ്റിൽ വരുമ്പോൾ ഉർവശി തനിച്ചായിരുന്നില്ല. കയ്യിൽ മകൾ കുഞ്ഞാറ്റയുമുണ്ട്. ഓമനപ്പേരുമായി ഏറെ ചേരുന്ന രൂപത്തിലായിരുന്നു കുഞ്ഞാറ്റ അന്ന്. ഒരു കൈക്കുഞ്ഞ്. അത്രയും ചെറിയ കുഞ്ഞുമായി സിനിമയിൽ അഭിനയിക്കാൻ വരുന്ന അമ്മയായ നടിയുടെ കാര്യം പറയേണ്ടതുണ്ടോ?
രാമചന്ദ്രമൂർത്തിയെയും അമ്മിണി അയ്യപ്പൻ നായരെയും ഓർക്കുന്നുണ്ടോ? അവർ വന്നിട്ട് കാൽ നൂറ്റാണ്ടോളമാകുന്നു. 'പഞ്ചതന്ത്രം' (Panchatanthiram) എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രങ്ങളാണ് ഇരുവരും. ആ വേഷങ്ങൾ ചെയ്തത് നടൻ കമൽ ഹാസനും (Kamal Haasan) നടി ഉർവശിയും (Urvashi). ജയറാം, ഉർവശി എന്നിവർ ഈ സിനിമയിലെ മലയാളി സാന്നിധ്യമായി. അന്ന് സെറ്റിൽ വരുമ്പോൾ ഉർവശി തനിച്ചായിരുന്നില്ല. കയ്യിൽ മകൾ കുഞ്ഞാറ്റയുമുണ്ട്. ഓമനപ്പേരുമായി ഏറെ ചേരുന്ന രൂപത്തിലായിരുന്നു കുഞ്ഞാറ്റ അന്ന്. ഒരു കൈക്കുഞ്ഞ്. അത്രയും ചെറിയ കുഞ്ഞുമായി സിനിമയിൽ അഭിനയിക്കാൻ വരുന്ന അമ്മയായ നടിയുടെ കാര്യം പറയേണ്ടതുണ്ടോ?
advertisement
2/7
ഇന്ന് കമൽ ഹാസനെ വീണ്ടും കാണുമ്പോൾ പറഞ്ഞു കേട്ട ഒരു കഥ കുഞ്ഞാറ്റയ്ക്ക് പറയാനുണ്ട്. സെറ്റിൽ എത്തിയാൽ ഏതാണ്ട് കരഞ്ഞ് ബഹളംവയ്ക്കുന്ന കുഞ്ഞായിരുന്നു കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. 'പഞ്ചതന്ത്രം' സെറ്റിൽ എത്തിയപ്പോൾ ആ കുഞ്ഞിന്റെ കരച്ചിൽ മാറ്റുന്ന ചുമതല നായകൻ കമൽ ഹാസനായിരുന്നു. സെറ്റിൽ മുഴുവനും എടുത്തുകൊണ്ട് നടന്ന്, കുഞ്ഞിന് ഇഷ്‌ടമുള്ള സ്നാക്സ് കഴിക്കാൻ കൊടുത്തുകൊണ്ട് എങ്ങനെയെങ്കിലും അവളുടെ കരച്ചിൽ മാറ്റാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഓർമയില്ല എങ്കിലും, പലപ്പോഴായി കേട്ട ആ കഥ കുഞ്ഞാറ്റയുടെ മനസിലുണ്ട് (തുടർന്ന് വായിക്കുക)

3/7
അതിനു ശേഷം വീണ്ടും കുഞ്ഞാറ്റ കമൽ ഹാസനെ വീണ്ടും കാണുന്നത് സൈമ പുരസ്‌കാര വേദിയിൽ.
അതിനു ശേഷം വീണ്ടും കുഞ്ഞാറ്റ കമൽ ഹാസനെ വീണ്ടും കാണുന്നത് സൈമ പുരസ്‌കാര വേദിയിൽ. "അന്ന് ഞാൻ എന്റെ അമ്മയുടെ അരികിൽ ഇരിപ്പുണ്ട്. അമ്മയുടെ തൊട്ടരികിൽ കമൽ സർ. സ്റ്റേജിലേക്ക് പോകുന്ന തിരക്കിൽ, അമ്മ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കാൻ മറന്നു. ഞാൻ ഓരോ നിമിഷവും അദ്ദേഹത്തെ ഒളികണ്ണിട്ടു നോക്കും. എങ്ങനെയാകും ഞാൻ അദ്ദേഹത്തിന്റെ അരികിൽ പോയി, സംസാരിച്ചു തുടങ്ങുക എന്നാലോചിക്കും...
advertisement
4/7
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എനിക്ക് മനസ്സിൽ ഭയം തോന്നിയിരുന്നു. ഞാൻ കള്ളം പറയുന്നതല്ല. അദ്ദേഹത്തിനും തിരക്കായതിനാൽ, വളരെ വേഗം പോകേണ്ടതായി വന്നു. ആ ദിവസം ഞാൻ ശരിക്കും കരഞ്ഞു. 'എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹത്തോട് ഒരു ഹായ് പോലും പറഞ്ഞില്ല. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തെ നോക്കിയിരുന്നു. ഞാൻ ഒരുപാട് പശ്ചാത്തപിച്ചു. ഞാൻ ആകെ പേടിച്ചിരുന്നു,' എന്ന് കുഞ്ഞാറ്റ. എന്നാൽ ഉർവശി മകളെ സമാധാനിപ്പിച്ചു

5/7
 "സാരമില്ല മോളെ. അതോർത്തു വിഷമിക്കാതെ. അദ്ദേഹത്തിന് നിന്നെ ഓർമയുണ്ട്. ഒരു ദിവസം നമ്മൾ ഉറപ്പായും അദ്ദേഹത്തിന്റെ ഓഫീസിൽ പോയി അദ്ദേഹത്തെ കാണും." ഇതായിരുന്നു ഉർവശിയുടെ പ്രതികരണം. ആ നിമിഷം മുതൽ എല്ലാ ദിവസവും അദ്ദേഹത്തെ കാണാൻ അവസരം ലഭിക്കണേ എന്ന് കുഞ്ഞാറ്റ പ്രാർത്ഥിക്കുമായിരുന്നു. ആ 'ഏതോ ഒരുദിവസം' വളരെ പെട്ടെന്ന് തന്നെ സംഭവിക്കണേ എന്നും. ഇപ്പോൾ ആ ദിവസം വന്നുചേർന്നതിന്റെ സന്തോഷത്തിലാണ് കുഞ്ഞാറ്റ

6/7
 "ആ ദിവസം വന്നിരിക്കുന്നു. എനിക്ക് ഇതിലേറെ ആവേശവും കൃതാർത്ഥതയും ഉണ്ടാവാനില്ല. ഞാൻ അദ്ദേഹത്തെ പത്തു മിനിറ്റിൽ താഴെ മാത്രമാണ് കണ്ടത്. പക്ഷേ, ആ പത്തു മിനിറ്റുകൾ എനിക്ക് പത്തു വർഷം എന്നത് പോലെ തോന്നിച്ചു. അതെനിക്കെല്ലാമായിരുന്നു. സാധ്യമായ എല്ലാ വികാരവും എന്റെ മനസ്സിൽ വന്നു. എല്ലാത്തിലുമുപരി മനസ്സിൽ നിറയെ നന്ദിയും. സമയമാകുമ്പോൾ, എല്ലാം പൂർണമാക്കുന്ന ജീവിതം യഥാർത്ഥത്തിൽ വളരെ മനോഹരമാണ്. ഇതുപോലുള്ള നിമിഷങ്ങളിൽ എനിക്ക് എന്നും ഈ ജീവിതത്തോട് നന്ദി തോന്നാറുണ്ട്," കുഞ്ഞാറ്റ കുറിച്ചു

7/7
ഇൻസ്റ്റഗ്രാമിൽ കുഞ്ഞാറ്റ പങ്കിട്ട ചിത്രങ്ങളിൽ അമ്മ ഉർവശിയുടെ ഒപ്പം കമൽ ഹാസ്‌നറെ അനുഗ്രഹം വാങ്ങുന്നതും കാണാം

തിരുവനന്തപുരം കോർപറേഷനിൽ 7 സ്ഥിരംസമിതികളും ബിജെപിക്ക്; യുഡിഎഫ് തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു

  • തിരുവനന്തപുരം കോർപറേഷനിലെ ഏഴ് സ്ഥിരംസമിതികളിലും ബിജെപിക്ക് അധ്യക്ഷസ്ഥാനങ്ങൾ ലഭിച്ചു

  • യുഡിഎഫ് തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ എല്ലാ സമിതികളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു

  • വികസനം, ആരോഗ്യം, ക്ഷേമം, മരാമത്ത്, നഗരാസൂത്രണം, വിദ്യാഭ്യാസം മേഖലകളിൽ പുതിയ അധ്യക്ഷർ.

View All
advertisement