എന്താണ് അലാസ്കപോക്സ്? അമേരിക്കയിൽ പടർന്നുപിടിക്കുന്ന ഈ രോ​ഗം അപകടകാരിയാണോ?

Last Updated:

അലാസ്‌കപോക്സ് ബാധിച്ച് അമേരിക്കയിൽ ഒരാൾ മരിച്ചു എന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്

 (Image: @ForesmanBi89783/X)
(Image: @ForesmanBi89783/X)
അമേരിക്കൻ സംസ്ഥാനമായ അലാസ്കയിൽ കഴിഞ്ഞ കുറേ വർഷങ്ങളിലായി അലാസ്കപോക്സ് എന്നൊരു വൈറസ് കണ്ടുവരുന്നുണ്ട്. ഈ വൈറസ് ബാധിച്ച് ഒരാൾ മരിച്ചു എന്ന റിപ്പോർട്ടും അടുത്തിടെ പുറത്തു വന്നിരിക്കുന്നു. ഇതോടെ അലാസ്കപോക്സ് പലർക്കും ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. എന്താണ് അലാസ്കപോക്സ് ? ഇതിനെ ഭയക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസിലാക്കാം.
എന്താണ് അലാസ്കപോക്സ് ?
മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കുന്ന ഒരു തരം വൈറസ് ആണിത്. ഓർത്തോപോക്സ് വൈറസുകൾ എന്ന വിഭാ​ഗത്തിൽ പെടുന്ന ഇവ ചർമത്തിൽ മുറിവുകൾ അല്ലെങ്കിൽ പോക്സ് ഉണ്ടാക്കുന്നു. ഈ ​ഗണത്തിൽ പെട്ട ഓരോ വൈറസിനും അതിൻ്റേതായ സ്വഭാവ സവിശേഷതകൾ ഉണ്ട്. ചിലത് കൂടുതൽ അപകടകാരികളാണ്.
ഈ ​ഗണത്തിൽ പെട്ട വൈറസുകൾ പടർത്തുന്ന രോ​ഗങ്ങളിൽ ഏവർക്കും സുപരിചിതമായ ഒന്നാണ് വസൂരി (Smallpox). കാമൽപോക്സ്, കൗപോക്സ്, ഹോഴ്സ്പോക്സ്, മങ്കി പോക്സ് എന്നിവയെല്ലാം ഇതേ വിഭാ​ഗത്തിൽ പെട്ട വൈറസുകളാണ് പടർത്തുന്നത്.
advertisement
2015-ൽ, അലാസ്കയിലെ ഫെയർബാങ്ക്‌സിന് സമീപം താമസിച്ചിരുന്ന ഒരു സ്ത്രീയിലാണ് അലാസ്കപോക്സ് ആദ്യം കണ്ടെത്തിയത്. ചുവന്ന ചെറിയ സസ്തനികളിലാണ് ഈ വൈറസ് പ്രധാനമായും കാണപ്പെടുന്നത്. എന്നാൽ നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾക്കും വൈറസ് ബാധയുണ്ടാകുമെന്ന് ആരോഗ്യ രം​ഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അലാസ്കയിൽ ഏഴ് പേർക്കാണ് രോഗം ബാധിച്ചത്.
ലക്ഷണങ്ങൾ എന്തെല്ലാം? രോ​ഗം വ്യാപിക്കുന്നത് എങ്ങനെ?
അലാസ്കപോക്‌സ് ബാധിക്കുന്ന ആളുകളുടെ ചർമത്തിൽ ഒന്നോ അതിലധികമോ മുഴകളോ കുരുക്കളോ പ്രത്യക്ഷപ്പെടാം. ഇതിനും പുറമേ, സന്ധി വേദന, പേശി വേദന, ലിംഫ് നോഡുകളിൽ വീക്കം എന്നിവയും ഉണ്ടാകാറുണ്ട്. ഇതുവരെ രോ​ഗം കണ്ടെത്തിയ മിക്കവാറും എല്ലാവരിലും നേരിയ രോഗലക്ഷണങ്ങളാണ് കാണപ്പെട്ടത്. അവ ഏതാനും ആഴ്ചകൾക്കുശേഷം സുഖമാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിരോധശേഷി കുറഞ്ഞ ആളുകളെ രോ​ഗം ഗുരുതരമായി ബാധിക്കാം.
advertisement
രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് അലാസ്കപോക്സ് പടരുന്നതെന്ന് ആരോ​ഗ്യ രം​ഗത്തെ ഉദ്യോ​ഗസ്ഥർ കരുതുന്നു. ഇത് ഒരു മനുഷ്യനിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഇതേ വിഭാ​ഗത്തിൽ പെട്ട മറ്റ് വൈറസുകൾ ഒരാൾ മറ്റൊരാളുടെ മുറിവുകളുമായി സമ്പർക്കം പുലർത്തുമ്പോൾ പടരാൻ സാധ്യതയുണ്ട്, അതിനാൽ അലാസ്‌കപോക്സ് ബാധിച്ചവർ തങ്ങളുട മുറിവുകൾ ബാൻഡേജ് കൊണ്ട് കെട്ടണമെന്നും അലാസ്കയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുതിയ സംഭവവികാസങ്ങൾ
അലാസ്‌കപോക്സ് ബാധിച്ച് അമേരിക്കയിൽ ഒരാൾ മരിച്ചു എന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്. കെനായ് പെനിൻസുലയിൽ താമസിച്ചിരുന്ന ഈ വയോധികൻ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഇയാൾക്ക് രോഗപ്രതിരോധ ശേഷിയും കുറവായിരുന്നു.
advertisement
എങ്ങനെ പ്രതിരോധിക്കാം?
രോ​ഗം ബാധിച്ചവർ മറ്റുള്ളവരിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുകയും പുറത്തു പോയി വന്നതിനു ശേഷം കൈ കഴുകാൻ ശ്രദ്ധിക്കുകയും ചെയ്യുക എന്നതാണ് സ്വയം സുരക്ഷയ്ക്കും കുടുംബാംഗങ്ങളുടെ സുരക്ഷക്കുമുള്ള ഏറ്റവും നല്ല മാർഗമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
എന്താണ് അലാസ്കപോക്സ്? അമേരിക്കയിൽ പടർന്നുപിടിക്കുന്ന ഈ രോ​ഗം അപകടകാരിയാണോ?
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement