advertisement

'പൊങ്കാലക്കിടെ എന്റെ അനാവശ്യ വീഡിയോകൾ ചിലർ പങ്കുവച്ചു; വിഷമമുണ്ട്, ക്ഷമ ചോദിക്കുന്നു;' അന്ന രാജൻ

Last Updated:

പൊങ്കാലയുടെ ഭക്തിനിർഭരമായ അന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിൽ ചില നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് താരം പറഞ്ഞു

News18
News18
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ തന്റെ ദൃശ്യങ്ങൾ മോശം രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതിൽ പ്രതികരിച്ച് നടി അന്ന രാജൻ. പൊങ്കാലയുടെ ഭക്തിനിർഭരമായ അന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിൽ ചില നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് താരം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു അന്നയുടെ പ്രതികരണം.
ആറ്റുകാൽ പൊങ്കാലയുടെ പുണ്യദിനത്തിൽ താൻ പങ്കെടുത്ത ദൃശ്യങ്ങളിലെ ചില ഭാഗങ്ങൾ മാത്രം എടുത്ത് മോശം വീഡിയോകളായി ചിലർ പ്രചരിപ്പിച്ചു. ഇതൊരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ല. ആ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നിന്ന് ശ്രദ്ധ മാറ്റുന്ന തരത്തിലുള്ള ഇത്തരം പ്രചരണങ്ങൾ മനോവിഷമമുണ്ടാക്കി. ഈ വീഡിയോകൾ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നാണ് അന്ന കുറിച്ചത്.
അന്നയുടെ കുറിപ്പിന്റെ പൂർണരൂപം:
കൈകൂപ്പി, കണ്ണീരോടെ,
"ആറ്റുകാലമ്മയുടെ തൃപ്പടികളിൽ ആദ്യമായി പൊങ്കാല സമർപ്പിക്കാൻ എത്തിയതായിരുന്നു ഞാൻ. കൊടും ചൂടിൽ, വിറകടുപ്പിൽ തീ പകർന്ന്, ഹൃദയത്തിൽ അമ്മയുടെ നാമം ജപിച്ചുകൊണ്ട് തികഞ്ഞ ഭക്തിയോടെയാണ് ഞാൻ അവിടെ നിന്നത്.
advertisement
ആ പുണ്യ നിമിഷങ്ങൾക്കിടയിൽ, നിർഭാഗ്യവശാൽ എന്റെ ചില അനാവശ്യ വീഡിയോകളും ക്ലിപ്പുകളും പകർത്തപ്പെടുകയും പ്രചരിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ എനിക്ക് ചുറ്റുമുള്ള എല്ലാവരെയും ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ദിവസത്തെ ഭക്തി നിർഭരമായ അന്തരീക്ഷത്തിന് വിരുദ്ധമായ രീതിയിൽ ചില നിമിഷങ്ങൾ മാത്രം എടുത്തുകാട്ടുന്നത് കണ്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നി.












View this post on Instagram























A post shared by Anna raajan (@annaspeeks)



advertisement
എന്റെ സാരിയോ, ഭാവങ്ങളോ അല്ലെങ്കിൽ എന്നെ സംബന്ധിച്ച മറ്റെന്തെങ്കിലും കാര്യങ്ങളോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ അറിഞ്ഞോ അറിയാതെയോ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. അതൊരിക്കലും എന്റെ ഉദ്ദേശ്യമായിരുന്നില്ല."
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പൊങ്കാലക്കിടെ എന്റെ അനാവശ്യ വീഡിയോകൾ ചിലർ പങ്കുവച്ചു; വിഷമമുണ്ട്, ക്ഷമ ചോദിക്കുന്നു;' അന്ന രാജൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement