'ബിജെപിയുടെ കണ്ണും കാതും'; തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ 'വിസ്താരകരെ' ഇറക്കാൻ പദ്ധതി

Last Updated:

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ വിസ്താരകരെ പാര്‍ട്ടി നിയോഗിക്കും

ന്യൂഡല്‍ഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തങ്ങളുടെ ആധിപത്യമുറപ്പിക്കാനായി രാജ്യത്താകമാനം 3000തോളം വരുന്ന വിസ്താരക് (പാര്‍ട്ടി വിപുലീകരണത്തിനായുള്ള സംഘം) സേനയെ വിന്യസിക്കാനാണ് തീരുമാനം.
രാജ്യത്തെ എല്ലാ ലോക്മസഭാ മണ്ഡലങ്ങളിലും നിയമസഭാ മണ്ഡലങ്ങളിലും ഇവരുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
എന്തുകൊണ്ട് വിസ്താരക്?
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ വിസ്താരകരെ പാര്‍ട്ടി നിയോഗിക്കും. പാര്‍ട്ടി പ്രത്യേയശാസ്ത്രങ്ങള്‍ ജനങ്ങളിലെത്തിച്ച് അവരെ ബിജെപിയുമായി ചേര്‍ത്ത് നിര്‍ത്തുക എന്നതാണ് വിസ്താരക് സേനയുടെ ലക്ഷ്യം.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ ദീന്‍ ദയാല്‍ ഉപാധ്യായ വിസ്താരക് യോജന എന്ന പേരില്‍ ഒരു പദ്ധതി പാര്‍ട്ടി ആവിഷ്‌കരിച്ചിരുന്നു. അന്ന് ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ ആണ് ഈ പദ്ധതി കൊണ്ടുവന്നത്. അന്ന് പ്രാദേശിക വോട്ടര്‍മാരുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിന് ഈ സംവിധാനമാണ് പാര്‍ട്ടി ഉപയോഗിച്ചത്. ഇത് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തു.
advertisement
ആരാണ് വിസ്താരക് ?
ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അനുഭാവികളാണ് വിസ്താരക്. തെരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങള്‍ തങ്ങളുടെ പാര്‍ട്ടിയ്ക്ക് അനുകൂലമാക്കാനായി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ബിജെപി സജീവ പ്രവര്‍ത്തകരെയാണ് വിസ്താരക് ആയി നിയമിക്കുന്നത്.
തങ്ങള്‍ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന മണ്ഡലത്തെപ്പറ്റി വ്യക്തമായി പഠനം നടത്തിയ ശേഷമാണ് വിസ്താരക് പാര്‍ട്ടിയ്ക്കായി പ്രവര്‍ത്തനം നടത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഈ പ്രവര്‍ത്തന തത്വങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യും.
തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളില്‍ വിസ്താരക് സേനയെ നിയോഗിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ കാലുറപ്പിക്കാന്‍ പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്ന സംസ്ഥാനം കൂടിയാണ് തെലങ്കാന.
advertisement
ബിജെപി എന്ന പാര്‍ട്ടിയുടെ കണ്ണും കാതുമാണ് വിസ്താരക് സേന. അവരിൽ നിന്ന് ലഭിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ കേന്ദ്ര നേതൃത്വം വരെ സ്വീകരിക്കാറുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ഇവരുടെ സേവനം നിര്‍ണ്ണായകമാണെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
ലൗ ജിഹാദ് നിരോധന നിയമങ്ങള്‍, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ തുടങ്ങിയവ നടപ്പാക്കിയ പാര്‍ട്ടിയാണ് ബിജെപി. ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂല തരംഗം സൃഷ്ടിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ കരുതുന്നുണ്ട്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ബാക്കിനിൽക്കെ, ബിജെപിയും കോൺഗ്രസും മറ്റ് പ്രാദേശിക പാർട്ടികളും അരയും തലയും മുറുക്കി തയ്യാറെടുപ്പിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അടുത്ത വർഷം ഒൻപത് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
advertisement
ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, ത്രിപുര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും സർക്കാർ അടുത്ത വർഷം നടത്താൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
'ബിജെപിയുടെ കണ്ണും കാതും'; തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ 'വിസ്താരകരെ' ഇറക്കാൻ പദ്ധതി
Next Article
advertisement
Weekly Love Horoscope Sept 29 to Oct 5 | ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകും; പങ്കാളിയുടെ ഇഷ്ടമറിഞ്ഞ് പെരുമാറുക: പ്രണയവാരഫലം അറിയാം
ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകും; പങ്കാളിയുടെ ഇഷ്ടമറിഞ്ഞ് പെരുമാറുക: പ്രണയവാരഫലം അറിയാം
  • മേടം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും

  • ഇടവം രാശിക്കാര്‍ക്ക് വരും ദിവസങ്ങളില്‍ പ്രണയ ജീവിതം മികച്ചതായിരിക്കും

  • മിഥുനം രാശിക്കാര്‍ക്ക് പ്രണയത്തെ ചുറ്റിപ്പറ്റിയായിരിക്കും, ബന്ധം മെച്ചപ്പെടും

View All
advertisement