Black Innova | മുഖ്യമന്ത്രിയുടെ യാത്ര കറുത്ത ഇന്നോവയിലേക്ക് മാറ്റുന്നത് എന്ത് കൊണ്ട്?

Last Updated:

മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ ശുപാർശയിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിറം മാറ്റാൻ തീരുമാനമായത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും (CM Pinarayi Vijayan) അദ്ദേഹത്തിന്റെ സുരക്ഷാ വ്യൂഹവും ഇനി മുതൽ യാത്ര ചെയ്യുക കറുത്ത ഇന്നോവയിൽ (Black Innova). മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ (Loknath Behra) ശുപാർശയിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിറം മാറ്റാൻ തീരുമാനമായത്. നേരത്തെ വെള്ള നിറത്തിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ (Toyota Innova Crysta) യാത്ര ചെയ്‌തിരുന്ന മുഖ്യമന്ത്രി ഇനി മുതൽ കറുത്ത ഇന്നോവ ക്രിസ്റ്റയിലായിരിക്കും യാത്ര ചെയ്യുക.
മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിറം മാറ്റുന്നതിന് പുറമെ അദ്ദേഹത്തിന്റെ സുരക്ഷാ വ്യൂഹത്തിലേയും വാഹനങ്ങൾ മാറ്റുന്നുണ്ട്. കാലങ്ങളായി മുഖ്യമന്ത്രിയും സുരക്ഷാ വ്യൂഹവും വെള്ള കാറുകളാണ് ഉപയോഗിച്ചു വരുന്നത്. രാത്രി ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൻ കൂടുതൽ സുരക്ഷിതം എന്ന് വിലയിരുത്തലിൽ പല രാഷ്ട്രത്തലവന്മാരും കറുത്ത കാറുകളാണ് ഉപയോഗിക്കുന്നത്. ഇത് കണക്കിലെടുത്ത് ബെഹ്‌റ മുന്നോട്ട് വെച്ച നിർദേശത്തിലാണ് വാഹനങ്ങളുടെ നിറം മാറ്റാൻ തീരുമാനമായത്.
സെപ്റ്റംബർ 23ന് തന്നെ ഇതിനായി പൊതുഭരണ വകുപ്പ് അംഗീകാരം നൽകിയിരുന്നു. പുതിയ കാറുകൾ വാങ്ങാൻ പൊലീസിന് സ്പെഷ്യൽ ഫണ്ട് എന്ന നിലയിൽ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. പുതുതായി വരുന്ന കാറുകളിൽ മൂന്ന് ഇന്നോവ ക്രിസ്റ്റകളും ഒരു ടാറ്റ ഹാരിയാറുമാണ് ഉണ്ടാവുക. ഇതിൽ ഒരു ക്രിസ്റ്റ ഇന്നലെ പോലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. ബാക്കിയുള്ള മൂന്ന് വാഹനങ്ങളിൽ രണ്ട് ക്രിസ്റ്റകൾ ഈയാഴ്ചയെത്തും ഹാരിയർ ഇതിന് പിന്നാലെ എത്തുന്നതായിരിക്കും.
advertisement
പുതിയ കാറുകൾ എത്തുന്നതോടെ മുൻപ് ഉപയോഗിച്ചിരുന്ന നാല് വർഷം പഴക്കമുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ കാറുകള്‍ മാറ്റണം എന്നായിരുന്നു സര്‍ക്കാരിനോട് പൊലീസ് മേധാവിയുടെ ശുപാര്‍ശ. സുരക്ഷാ കാരണങ്ങൾ മുന്നിര്ത്തിയാണോ വാഹനത്തിന്റെ നിറം മാറ്റമെന്നതിന് അധികൃതർ ഉത്തരം നൽകിയില്ല.
Toyota Price Hike | ടൊയോട്ട വാഹനങ്ങൾക്ക് ജനുവരി മുതൽ വില കൂടും; അറിയേണ്ടതെല്ലാം
വർദ്ധിച്ചു വരുന്ന നിർമ്മാണ ചെലവുകളെ തുടർന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2022 ജനുവരി മുതൽ കമ്പനിയുടെ മുഴുവൻ വാഹന വിഭാഗങ്ങളുടെയും വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യൻ-ജാപ്പനീസ് സംയുക്ത സംരംഭമായ ഗ്ലാൻസ, അർബൻ ക്രൂയിസർ, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുൾപ്പെടെ വിവിധ മോഡലുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഈ വർഷം, നിർമ്മാണ ചെലവിലുണ്ടായ വർദ്ധനവ് കാരണം ഇന്ത്യയിൽ വാഹനങ്ങൾക്ക് ഏറ്റവും വലിയ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട കാർസ് എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ അടുത്ത മാസം മുതൽ വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
Also read- PM Modi | വെടിയുണ്ട ഏൽക്കില്ല; പ്രധാനമന്ത്രിയുടെ പുതിയ കാറിന്റെ വില അറിയാമോ?
സ്റ്റീൽ, ചെമ്പ്, അലുമിനിയം, വിലയേറിയ ലോഹങ്ങൾ തുടങ്ങിയ വിവിധ വസ്തുക്കളുടെ വില ഉയരുന്നതാണ് വില വർദ്ധനവിന് പ്രധാന കാരണം.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Black Innova | മുഖ്യമന്ത്രിയുടെ യാത്ര കറുത്ത ഇന്നോവയിലേക്ക് മാറ്റുന്നത് എന്ത് കൊണ്ട്?
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement