ഖത്തറിൽ ലോകകപ്പ് ആരാധകർക്ക് ഭീഷണിയായി ക്യാമെല്‍ ഫ്ലൂ; രോഗം പിടിപെടുന്നത് എങ്ങനെ? ലക്ഷണങ്ങൾ എന്തൊക്കെ?

Last Updated:

ക്യാമെല്‍ ഫ്‌ളു ഏതാനും വർഷങ്ങൾക്ക് മുമ്പ് ഖത്തറിൽ നിരവധി പേരെ ബാധിച്ചിട്ടുണ്ട്

ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പിൽ ആശങ്ക പടർത്തി ക്യാമെല്‍ ഫ്ലൂ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ക്യാമെല്‍ ഫ്‌ളൂ ഖത്തര്‍ ലോകകപ്പിന് ഭീഷണിയാകുമെന്നാണ് ലോകാരോഗ്യ സംഘടനാ വിദഗ്ധരും പറയുന്നത്.
മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS) എന്ന് അറിയപ്പെടുന്ന ക്യാമെല്‍ ഫ്‌ളു ഏതാനും വർഷങ്ങൾക്ക് മുമ്പ് ഖത്തറിൽ നിരവധി പേരെ ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച മൂന്നിലൊന്ന് പേരും മരിച്ചിട്ടുമുണ്ട്. കോവിഡ്, കുരങ്ങുപനി എന്നിവയ്‌ക്കൊപ്പം ക്യാമെല്‍ ഫ്ലൂവിനെയും അപകടസാധ്യതയുള്ള അണുബാധകളുടെ കൂട്ടത്തില്‍ ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുണ്ട്. നിരവധി ആളുകളാണ് ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ക്യാമെല്‍ ഫ്‌ളൂ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
advertisement
ക്യാമെല്‍ ഫ്ലൂവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം 
1. ഒട്ടകങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് MERS.
2. ഇത് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമാണ്. രോഗബാധിതരായ മൃഗങ്ങളുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ രോഗം ബാധിക്കാം.
3. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും ക്യാമെൽ ഫ്ലൂ കണ്ടെത്തിയിട്ടുണ്ട്.
4. 2012 മുതല്‍ 27 രാജ്യങ്ങളില്‍ ക്യാമെല്‍ ഫ്‌ളു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 858 ക്യാമെല്‍ ഫ്ലൂ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
advertisement
5. വവ്വാലുകളില്‍ നിന്നാണ് ക്യാമെല്‍ ഫ്ലൂ വൈറസ് ഉത്ഭവിച്ചതെന്നും പിന്നീട് ഒട്ടകങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കാമെന്നാണ് കരുതുന്നത്.
6. വ്യക്തികളില്‍ നിന്ന് മറ്റ് വ്യക്തികളിലേക്കും രോഗം പകരാം. എന്നാല്‍ ഒരു വീട്ടിലുള്ള ആളുകള്‍ക്കിടയില്‍ രോഗം പകരുന്ന ചില കേസുകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.
7. എന്നാൽ, ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വൈറസ് പകരുന്നത് സാധാരണമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
advertisement
8. ശ്വാസതടസ്സമാണ് ക്യാമെല്‍ ഫ്‌ളുവിന്റെ രോഗലക്ഷണങ്ങളിലൊന്ന്. എന്നാല്‍ ചില സമയങ്ങളില്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കാറില്ല.
9. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് ക്യാമെല്‍ ഫ്‌ളൂവിന്റെ ലക്ഷണങ്ങള്‍. രോഗികളില്‍ ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയുണ്ടാകാറില്ല. വയറിളക്കവും ക്യാമെല്‍ ഫ്‌ളുവിന്റെ മറ്റൊരു ലക്ഷണമാണ്.
10. ശ്വാസതടസ്സം ഉള്ള രോഗികള്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേഷന്‍ സപ്പോര്‍ട്ട് ആവശ്യമായി വന്നേക്കാം.
11. പ്രായമായവരിലും, പ്രതിരോധശേഷി കുറഞ്ഞവരിലും, വിട്ടുമാറാത്ത വൃക്കരോഗം, കാന്‍സര്‍, വിട്ടുമാറാത്ത ശ്വാസകോശരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവരിലും വൈറസ് കൂടുതല്‍ ഗുരുതരമായേക്കാം
advertisement
12. പ്രമേഹം, വൃക്കസംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും ഒട്ടകപ്പാല്‍, ഒട്ടക മൂത്രം എന്നിവ കുടിക്കരുതെന്നും വേണ്ടത്ര പാകം ചെയ്യാത്ത ഒട്ടക ഇറച്ചി കഴിക്കരുതെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.
13. നിലവില്‍, ക്യാമെല്‍ ഫ്‌ളുവിന് വാക്‌സിനുകളും ചികിത്സയും ലഭ്യമല്ല.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഖത്തറിൽ ലോകകപ്പ് ആരാധകർക്ക് ഭീഷണിയായി ക്യാമെല്‍ ഫ്ലൂ; രോഗം പിടിപെടുന്നത് എങ്ങനെ? ലക്ഷണങ്ങൾ എന്തൊക്കെ?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement