ഇന്റർഫേസ് /വാർത്ത /Explained / Explained | കുറ്റപത്രത്തിൽ പേരുണ്ടെങ്കിൽ മന്ത്രിസഭയിൽ അംഗമാകാമോ? സുപ്രീംകോടതി പറഞ്ഞതെന്ത്?

Explained | കുറ്റപത്രത്തിൽ പേരുണ്ടെങ്കിൽ മന്ത്രിസഭയിൽ അംഗമാകാമോ? സുപ്രീംകോടതി പറഞ്ഞതെന്ത്?

സുപ്രീം കോടതി

സുപ്രീം കോടതി

കുറ്റാരോപിതരായ മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 2005-ൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ 123 പേജുള്ള വിധിന്യായമാണ് കോടതി പ്രസ്താവിച്ചത്.

  • Share this:

രാജ്യത്തെ ഭരണതലത്തില്‍ കുറ്റവാളികളികളുടെ സാന്നിദ്ധ്യം പെരുകുന്നു എന്ന വസ്തുത ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ക്രിമിനല്‍ കേസുകളില്‍  പ്രതിയായിട്ടുള്ളവരും കേസുകളില്‍ വിചാരണ നേടിരുന്നവരുമായ ജനപ്രതിനിധികള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിപദവി വഹിക്കുന്നതിന്‍റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

കുറ്റപത്രത്തില്‍ പേരുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രധാനമന്ത്രിയോടും സംസ്ഥാന മുഖ്യമന്ത്രിമാരോടും സുപ്രീം കോടതി ഒരു സുപ്രധാന വിധി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. 'ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75-ല്‍ മന്ത്രിസഭയിൽ ആരെ ഉള്‍പ്പെടുത്താം അല്ലെങ്കില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നതിന് ഒരു പ്രത്യേക നിർദ്ദേശവും അടങ്ങിയിട്ടില്ല' അതിനാല്‍ തന്നെ കുറ്റപത്രത്തില്‍ പേരുള്ളവരെ മന്ത്രിമാരായി നിയമിക്കുന്നത് തടയാൻ പുതിയ നിയമങ്ങള്‍ ചേര്‍ക്കാനാവില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിധി പ്രസ്താവിച്ചത്.

കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരുന്ന ലാലു പ്രസാദ്, മുഹമ്മദ് തസ്ലിമുദ്ദീന്‍, എം.എ.എ. ഫാത്മി ജയ് പ്രകാശ് യാദവ് എന്നീ നാല് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് നരുല 2005ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി ബെഞ്ച് 2014ല്‍ വിധി പറഞ്ഞത്.

ഭരണഘടനയുടെ ട്രസ്റ്റി എന്ന നിലയില്‍ പ്രധാനമന്ത്രി ഭരണഘടനാപരമായ ഔചിത്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുയോജ്യരല്ലാത്ത വ്യക്തികളെ മന്ത്രിമാരായി നിയമിക്കരുതെന്നും ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പറഞ്ഞു.

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം ജനാധിപത്യത്തിലും വ്യക്തികളിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ത്തുവെന്ന് ബെഞ്ച് പറഞ്ഞു. എന്നാല്‍ അത്തരത്തിലുളളവര്‍ തുല്യ പരിഗണനയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ഭരണഘടനാപരമായ ധാര്‍മ്മികത, നല്ല ഭരണം, ഭരണഘടനാപരമായ വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയില്‍ നിന്ന് അനുകൂലമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും ക്രിമിനല്‍ കുറ്റാരോപിതനായ ആരെയും മന്ത്രിയായി നിയമിക്കാൻ ശുപാര്‍ശ ചെയ്യാതിരിക്കുന്നത് അദ്ദേഹത്തിന്റെ വിവേകത്തിന് വിടുന്നുവെന്നും വിധിന്യായത്തിൽ പറഞ്ഞു.

ജനാധിപത്യത്തില്‍ ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടിരുക്കുന്ന വ്യക്തികളെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുകയും ദേശീയ രാഷ്ട്രീയത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി പ്രവര്‍ത്തിക്കുകയും വേണമെന്ന് കോടതി വ്യക്തമാക്കി.

നിയമവുമായി ഏറ്റുമുട്ടുന്ന ഒരാള്‍ക്ക് തന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുമ്പോള്‍ മന്ത്രിയെന്ന നിലയില്‍ മനഃസാക്ഷിക്ക് അനുസൃതമായി തന്റെ ചുമതല നിര്‍വഹിക്കാന്‍ കഴിയുമോ എന്നും ബെഞ്ച് ചോദിച്ചു. അതിന് പുറമെ, സംശയത്തിന്റെ നിഴലിലുള്ള ഒരു വ്യക്തിക്ക് ഉത്തരവാദിത്തം നല്‍കാനാകുമോ എന്നും ബെഞ്ച് ആരാഞ്ഞു.

ക്രിമിനല്‍ നടപടികള്‍ നേരിടുന്ന വ്യക്തിയെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്ന് ആര്‍ട്ടിക്കിള്‍ 75ല്‍ പറഞ്ഞിട്ടില്ലെന്ന് നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. അത്തരമൊരു അയോഗ്യത ഇല്ലാത്ത സാഹചര്യത്തില്‍ ആര്‍ട്ടിക്കിള്‍ 75 ലെ വ്യവസ്ഥകള്‍ ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

ഈ വിഷയം കൈകാര്യം ചെയ്യാനുള്ള അധികാരം പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രിയുടെയും വിവേകത്തിന് വിട്ടിരിക്കുന്നുവെന്നും അതേസമയം, അത്തരം വ്യക്തികളെ മന്ത്രിയായി നിയമിക്കുന്നതിലൂടെ രാഷ്ട്രീയം ക്രിമിനല്‍വല്‍ക്കരിക്കുന്നതായി ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു

എന്നാല്‍ മന്ത്രിമാരെ നിയമിക്കുന്നതിന് ഭരണഘടനയില്‍ പുതിയ അയോഗ്യത നിർദ്ദേശം ചേര്‍ക്കാന്‍ കോടതി വിസമ്മതിച്ചു. തനിക്ക് ഇഷ്ടമുള്ള മന്ത്രിമാരെ നിയമിക്കുക എന്നത് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ പ്രത്യേകാവകാശമാണെന്നും കോടതി പറഞ്ഞു.

കുറ്റാരോപിതരായ മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 2005-ൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ 123 പേജുള്ള വിധിന്യായമാണ് കോടതി പ്രസ്താവിച്ചത്.

സത്യപ്രതിജ്ഞയുടെ പവിത്രത കണക്കിലെടുത്ത്, ഹീനമോ ഗുരുതരമോ ആയ ക്രിമിനൽ കുറ്റങ്ങളോ അഴിമതി ആരോപണങ്ങളോ ചുമത്തപ്പെട്ട വ്യക്തിയെ തിരഞ്ഞെടുക്കുന്നില്ലെന്ന കാര്യം പ്രധാനമന്ത്രി പരിഗണിക്കണമെന്നും ബെഞ്ച് പറഞ്ഞു. “നമ്മുടേത് പോലുള്ള ഒരു നിയന്ത്രിത ഭരണഘടനയിൽ, പ്രധാനമന്ത്രി ഭരണഘടനാപരമായ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും” ബെഞ്ച് പറഞ്ഞു.

“രാഷ്ട്രീയത്തെ ക്രിമിനൽവൽക്കരിക്കുന്നത് ജനാധിപത്യത്തിന്റെ പവിത്രതയ്ക്ക് കളങ്കമാണ്. വ്യവസ്ഥാപിതമായ അഴിമതിയും ക്രിമിനൽവൽക്കരണവും ജനാധിപത്യത്തെ നശിപ്പിക്കും“ ജസ്റ്റിസ് ദീപക് മിശ്ര, ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ബോബ്‌ഡെ, മദൻ ബി ലോകൂർ, കുര്യൻ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിന്യായത്തിൽ എഴുതി.

'ജനാധിപത്യ രാഷ്ട്രീയത്തിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിലോ അഴിമതി, ജാതീയത, സാമൂഹിക പ്രശ്‌നങ്ങൾ, രാഷ്ട്രത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളോ ചെയ്യാത്ത ജനപ്രതിനിധികൾ നയിക്കുന്ന ഭരണമാണ്. അഴിമതിക്ക് പുരോഗമനപരമായ പല കാര്യങ്ങളും നശിപ്പിക്കാനുള്ള കഴിവുണ്ട്. അത് രാജ്യത്തിന് തന്നെ ദോഷമായി മാറും.

ഭരണഘടനാ ശിൽപികൾ പലതും എഴുതാതെ വിട്ടുപോയി. ദേശീയ രാഷ്ട്രീയത്തിന്റെ താൽപ്പര്യത്തിനനുസരിച്ച് പ്രധാനമന്ത്രി പ്രവർത്തിക്കുമെന്നും അവർ പ്രതീക്ഷിച്ചു. എന്നാൽ കുറ്റാരോപണം നേരിടുന്ന വ്യക്തികൾ ഭരണഘടനാപരമായ ധാർമ്മികതയും സദ്ഭരണ തത്വങ്ങളും തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാമെന്ന് പ്രധാനമന്ത്രി ഓർക്കണം. ഒടുവിൽ ഇത് ഭരണഘടനാ വിശ്വാസത്തെ വരെ ഇല്ലാതാക്കിയേക്കാം" വിധി ന്യായത്തിൽ പറയുന്നു.

First published:

Tags: Supreme court, Supreme court verdict