Explained | സിറ്റി ബാങ്ക് അബദ്ധത്തില്‍ കൈമാറിയത് 6,554 കോടി രൂപയോളം‍; ബാങ്ക് ഇടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Last Updated:

തങ്ങളുടേതല്ലാത്ത പണം അക്കൗണ്ടിലേക്ക് വരുമ്പോൾ, അത് തികച്ചും അറിവില്ലാത്ത ഒരു അക്കൗണ്ട് നമ്പറിൽ നിന്നുകൂടി ആകുമ്പോൾ അത് നിങ്ങളുടെ ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മറക്കരുത്.

ബാങ്ക് ഇടപാടുകളിൽ വരുന്ന പാളിച്ചകൾ കേട്ടുകേൾവിയുള്ള സംഭവം തന്നെയാണ്. ചെറിയ തുകകൾക്ക് പകരം വൻ തുക ബാങ്കുകാർ അവരുടെ വായ്പക്കാർക്ക് കൊടുത്താലോ? അതേ, കോസ്മെറ്റിക് കമ്പനിയായ റെവ് ലോണിന്റെ വായ്പ ഏജന്റായി പ്രവർത്തിക്കുന്ന ആഗോള ബാങ്കിംഗ് ഭീമൻ സിറ്റി ബാങ്കിനാണ് പുതിയൊരു അബദ്ധം പറ്റിയിരിക്കുന്നത്. കമ്പനി അവരുടെ വായ്പക്കാർക്ക് 900 മില്ല്യൺ ഡോളർ ആണ് കൈമാറിയിരിക്കുന്നത്, അതായത് ഏകദേശം 6,554 കോടി രൂപ.
റെവ് ലോണും അവരുടെ വായ്പാക്കാരും തമ്മിലുള്ള ഏജന്റായി പ്രവർത്തിക്കുകയായിരുന്നു സിറ്റി ബാങ്ക്. വായ്പക്കാർക്ക് കൈമാറിയ 900 മില്ല്യൺ ഡോളറിൽ 500 മില്ല്യൺ ഡോളർ സിറ്റി ബാങ്കിന് വീണ്ടെടുക്കാൻ കഴിയില്ലെന്ന് യു എസ് കോടതി വിധിച്ചതോടെ ബാങ്ക് കുഴഞ്ഞിരിക്കുകയാണ്. പണം അബദ്ധത്തിൽ കൈമാറിയതാണെന്നും അത് തിരികെ ലഭിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിൽ സിറ്റി ബാങ്ക് കോടതിയെ സമീപിച്ചിരുന്നു.
ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമണ് ഇതെന്ന് കോടതി വരെ വിശേഷിപ്പിച്ചിരുന്നു. വായ്പയുടെ പലിശ ഇനത്തിൽ വെറും എട്ട് മില്ല്യൺ ഡോളർ നൽകേണ്ടയിടത്താണ് ബാങ്കിന് ഇങ്ങനെയൊരു അബദ്ധം പറ്റിയിരിക്കുന്നത്. അബദ്ധങ്ങൾ ആർക്കും സംഭവിക്കാം, എന്നാൽ ഇങ്ങനെയൊരു അബദ്ധം എനിക്കോ നിങ്ങൾക്കോ ആണ് സംഭവിക്കുന്നതെങ്കിലോ? എന്തു ചെയ്യുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
advertisement
ഇത്രയും വലിയൊരു തുക തെറ്റായ ബെനഫിഷ്യറിയിലേക്ക് അയയ്ക്കാൻ കഴിയുമോ?
ഇങ്ങനെ ഒരു സംശയം എല്ലാവർക്കും ഉണ്ടാകും. ഇത്രയും ഭീമമായ തുക മറ്റൊരാൾക്ക് എങ്ങനെ അയയ്ക്കാൻ കഴിയും. സാധാരണ സാഹചര്യത്തിൽ ഇങ്ങനെയൊരു തെറ്റ് ഒരിക്കലും സംഭവിക്കാൻ പാടുള്ളതല്ല. പണമിടപാട് നടത്തുമ്പോൾ അത് അയയ്ക്കുന്നയാൾ അംഗീകരിക്കുകയും ഗുണഭോക്താവിന്റെ വിവരങ്ങൾ എല്ലാം കൃത്യമായി നൽകിയിരിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്.
advertisement
അക്കൗണ്ട് നമ്പറുകളും ഐ എഫ് എസ് സി കോഡുകളുമാണ് ഇതിൽ മുഖ്യം. പണം അയയ്ക്കുന്നതിന് മുമ്പായി അത് ക്രോസ് - ചെക്ക് ചെയ്യുകയാണ് അവസാന പടിയായി ചെയ്യേണ്ടത്. അയച്ച് കഴിഞ്ഞാൽ, ശേഷം അയയ്ക്കുന്നയാൾക്ക് ഒരു രസീത് ലഭിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇതിനെല്ലാം വിപരീതമായി ചില കേസുകൾ സംഭവിച്ചേക്കാം. അതിൽ ഒന്നാണ് സിറ്റി ബാങ്കിന് സംഭവിച്ചതും.
advertisement
സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം
ബാങ്ക് ഒരു തെറ്റായ പണമിടപാട് നടത്തിയാൽ എന്ത് ചെയ്യും?
ഇങ്ങനെ സംഭവിക്കുന്ന സാഹചര്യങ്ങളിൽ, ബാങ്ക് ഉടൻ തന്നെ അവരുടെ എസ്ഒപി (സ്റ്റാൻഡാർഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയർ) ആരംഭിക്കുന്നു. പണം ലഭിച്ച സ്വീകർത്താവിനെ ഇത് അറിയിക്കുകയും തുടർന്ന് ഇടപാട് തിരിച്ചെടുക്കാനുള്ള അഭ്യർത്ഥനകൾ നടത്തുകയും ചെയ്യുന്നു. എന്നാൽ, പണം ലഭിച്ചയാൾ അത് തിരിച്ച് തരാൻ വിസമ്മതിക്കുകയാണെങ്കിൽ, തുടർന്ന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബാങ്കിന് നിയമ നടപടികൾ തേടാവുന്നതാണ്. പൊലീസിന് പരാതി നൽകുന്നതും കോടതിയിൽ കേസ് സമർപ്പിക്കുന്നതുമൊക്കെ ഇതിൽ ഉൾപ്പെടുത്താം.
advertisement
ഉപഭോക്താവിന് ഇത്തരത്തിലുള്ള തെറ്റ് സംഭവിക്കുകയാണെങ്കിൽ എന്ത് ചെയ്യാം?
ഒരു ഉപഭോക്താവ് തെറ്റായ രീതിയിൽ ബെനഫിഷ്യറി നൽകുകയും തുടർന്ന് ആ അക്കൗണ്ടിലേക്ക് പണം അയയ്ക്കുകയും ചെയ്യുന്ന കേസുകളും നിരവധി ഉണ്ട്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ, ബാങ്ക് അതിന്റെ ഉടമ നൽകുന്ന വിവരങ്ങൾ അതേ പടി പാലിച്ചിരിക്കുന്നതിനാൽ ഉത്തരവാദിത്തം മുഴുവൻ ഉപഭോക്താവിനാണ്. പണം തിരികെ ലഭിക്കണമെങ്കിൽ ഉപഭോക്താവ് ആ അക്കൗണ്ട് ഉടമയെ കോൺടാക്ട് ചെയ്യേണ്ടതുണ്ട്. പണം തിരികെ ലഭിക്കാത്ത അവസ്ഥ വരികയാണെങ്കിൽ നിയമ നടപടി തേടുകയാണ് ചെയ്യേണ്ടത്.
advertisement
ഇത്തരത്തിലുള്ള അവസ്ഥകൾ പരമാവധി ഒഴിവാക്കുന്നതിനായി ബെനഫിഷ്യറിയുടെ അക്കൗണ്ട് വിശദാംശങ്ങൾ കൃത്യമായി പരിശോധിക്കുകയാണ് ചെയ്യേണ്ടത്.
നിങ്ങൾ ഒരു തെറ്റായ പണമിടപാട് നടത്തിയാൽ എന്ത് ചെയ്യും?
പണമടയ്ക്കുന്ന ഉപഭോക്താവ് തെറ്റായ വിവരങ്ങൾ നൽകുകയും നിങ്ങൾ ആ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്താൽ, പണം അടയ്ക്കുന്ന ഉപഭോക്താവിന്റെ അഭ്യർത്ഥനയിൽ, പണം നൽകുന്ന ബാങ്ക് പണം ലഭിച്ചിരിക്കുന്ന ബാങ്കിലേക്ക് കാരണം ചോദിച്ച് പണം തിരിച്ച് നൽകുന്നതിനായുള്ള അഭ്യർത്ഥന അയച്ചേക്കാം.
ബെനഫിഷ്യറിയുടെ അക്കൗണ്ടിൽ പണം ലഭിച്ചാൽ, അവരുടെ ബാങ്ക് ആ പണം തിരികെ നൽകുന്നതായിരിക്കും. എന്നിരുന്നാലും, പണം അടയ്ക്കുന്നതിൽ വ്യക്തമായ പൊരുത്തക്കേടുകൾ ഇല്ലെങ്കിൽ (അക്കൗണ്ട് നമ്പറും പേരിൽ വരുന്ന തെറ്റും) ബെനഫിഷ്യറിയുടെ ബാങ്ക് പണം തിരികെ നൽകില്ല. ഇത്തരത്തിലുള്ള തീരുമാനം എടുക്കുന്നതിന് മുമ്പായി ബാങ്ക് ബെനഫിഷ്യറിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്യും.
advertisement
തെറ്റായ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് വരികയാണെങ്കിൽ എന്ത് ചെയ്യും?
ഇങ്ങനെയുള്ള സന്ദർഭത്തിൽ നിങ്ങൾ തീർച്ചയായും ആ പണം തിരികെ ഉടമയ്ക്ക് നൽകേണ്ടതാണ്. തങ്ങളുടേതല്ലാത്ത പണം അക്കൗണ്ടിലേക്ക് വരുമ്പോൾ, അത് തികച്ചും അറിവില്ലാത്ത ഒരു അക്കൗണ്ട് നമ്പറിൽ നിന്നുകൂടി ആകുമ്പോൾ അത് നിങ്ങളുടെ ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മറക്കരുത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | സിറ്റി ബാങ്ക് അബദ്ധത്തില്‍ കൈമാറിയത് 6,554 കോടി രൂപയോളം‍; ബാങ്ക് ഇടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement