‘ബാക്കിയുള്ളത് 9 ലക്ഷത്തോളം രൂപ മാത്രം’: ഉസൈൻ ബോൾട്ടിന്റെ അക്കൗണ്ടിൽ നിന്ന് കോടികൾ നഷ്ടമായത് എങ്ങനെ?
- Published by:Rajesh V
- trending desk
Last Updated:
ജമൈക്കൻ ഒളിമ്പിക് സ്പ്രിന്റർ ഉസൈൻ ബോൾട്ടിന്റെ 12 മില്യൺ ഡോളർ (ഏകദേശം 103 കോടി രൂപ) കിംഗ്സ്റ്റൺ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസിന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി
ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ എന്ന് വിളിക്കപ്പെടുന്ന ജമൈക്കൻ ഒളിമ്പിക് സ്പ്രിന്റർ ഉസൈൻ ബോൾട്ടിന്റെ 12 മില്യൺ ഡോളർ (ഏകദേശം 103 കോടി രൂപ) കിംഗ്സ്റ്റൺ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസിന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി.
അക്കൗണ്ടിൽ 12,000 ഡോളർ (ഏകദേശം 9 ലക്ഷം രൂപ) മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൺ പി ഗോർഡൻ പറഞ്ഞു. ബോൾട്ടിന്റെ വിരമിക്കൽ തുകയും ലൈഫ് സേവിംഗ്‌സും അക്കൗണ്ടിൽ ഉൾപ്പെട്ടിരുന്നു എന്ന് ഫോർച്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
ബാങ്കിൽ കൂടുതൽ പരിശാധനകൾ നടത്താൻ ജമൈക്കയിലെ ഫിനാൻഷ്യൽ സർവീസസ് കമ്മീഷൻ സ്വമേധയാ ഒരു മാനേജരെ നിയമിച്ചു. തട്ടിപ്പ് ആരോപണങ്ങളെ ഗൗരവമായാണ് കാണുന്നത് എന്ന് കമ്മീഷൻ വ്യക്തമാക്കി.
ഇത് എങ്ങനെ സംഭവിച്ചു?
സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് ജനുവരി 10ന് ഒരു മാനേജർ തട്ടിപ്പ് നടത്തിയെന്ന് മുന്നറിയിപ്പ് നൽകി അധികൃതർക്ക് കത്തയച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ദിവസങ്ങൾക്ക് ശേഷം, ബോൾട്ടിന്റെ അക്കൗണ്ടിലെ പണം ഏകദേശം 12.8 മില്യണിൽ നിന്ന് 12,000 ഡോളറായി കുറഞ്ഞുവെന്ന് ബോൾട്ടിന്റെ അഭിഭാഷകർ പറഞ്ഞു.
advertisement
നിരവധി പ്രായമായ ഇടപാടുകാരും വഞ്ചിക്കപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ക്ലാർക്ക് പറഞ്ഞു. തട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്ന തുക ഉപയോഗിച്ച് എന്തെങ്കിലും സാധനങ്ങൾ വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നും അവ പൂർണമായും കണ്ടുകെട്ടാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിന് ഇരയായ എല്ലാ നിക്ഷേപകരോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജമൈക്കയുടെ ഫിനാൻഷ്യൽ സർവീസസ് കമ്മീഷൻ സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് ഉൾപ്പെടെയുള്ള സാമ്പത്തിക കമ്പനികളെ നിയന്ത്രിക്കുന്ന സ്ഥാപനമാണ്. എന്നാൽ ആരോപണവിധേയമായ തട്ടിപ്പ് എന്തുകൊണ്ട് നേരത്തെ പിടിക്കപ്പെട്ടില്ല എന്ന ചോദ്യമാണ് ഏവരും ഉന്നയിക്കുന്നത്.
advertisement
Also Read- ഗാനമേളയിലെ പാട്ടും സദസിലെ ഭീഷണിയും ഗായികയുടെ മറുപടിയും; ഈരാറ്റുപേട്ട നഗരോത്സവത്തിലെ വിവാദം
തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചയുടൻ ഏജൻസി അടിയന്തര നടപടി സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. ജനുവരി 12 ന്, കമ്പനിയുടെ അനുമതിയില്ലാതെ ഏതെങ്കിലും ഇടപാടുകൾ നടത്തുന്നതിൽ നിന്ന് കമ്മീഷൻ വിലക്കേർപ്പെടുത്തി, തുടർന്ന് കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു താൽക്കാലിക മാനേജരെ നിയമിച്ചു.
അടുത്ത ആഴ്ച അവസാനത്തോടെ പണം തിരികെ നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ബോൾട്ടിന്റെ അഭിഭാഷകർ അറിയിച്ചു.
advertisement
“ഫണ്ട് എങ്ങനെ മോഷ്ടിക്കപ്പെട്ടു, ആരാണ് ഈ മോഷണത്തിൽ നിന്ന് പ്രയോജനം നേടിയത്, ആരൊക്കെയാണ് ഈ തട്ടിപ്പിന് ഗൂഢാലോചന നടത്തിയത്, ആർക്കൊക്കെ ഇതിൽ പങ്കാളിത്തമുണ്ട് എന്ന കാര്യങ്ങൾ കൃത്യമായി കണ്ടെത്തുന്നതിൽ ഒരു വിട്ട്വീഴ്ചയും ഉണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.
ആരാണ് ഉസൈൻ ബോൾട്ട്?
1986 ഓഗസ്റ്റ് 21 ന് ജനിച്ച ഒളിമ്പിക് ഇതിഹാസമാണ് ഉസൈൻ ബോൾട്ട്. ജീവിച്ചിരിക്കുന്ന ഏറ്റവും വേഗതയേറിയ മനുഷ്യൻ എന്നറിയപ്പെടുന്ന അദ്ദേഹം ജമൈക്കയിൽ ആണ് ജനിച്ചത്.
ഒമ്പത് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ്, പതിനൊന്ന് തവണ ലോക ചാമ്പ്യൻ, ആറ് തവണ IAAF വേൾഡ് അത്‌ലറ്റ് ഓഫ് ദ ഇയർ, നാല് തവണ ലോറസ് വേൾഡ് സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ എന്നിങ്ങനെ പോകുന്നു ബോൾട്ടിന്റെ നേട്ടങ്ങൾ. എക്കാലത്തെയും മികച്ച ഓട്ടക്കാരനായാണ് ബോൾട്ട് അറിയപ്പെടുന്നത്. 100 മീറ്റർ (9.58 സെക്കൻഡ്), 200 മീറ്റർ (19.19 സെക്കൻഡ്), 4×100 മീറ്റർ റിലേ (36.84 സെക്കൻഡ്) എന്നിവയിൽ ലോക റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി. 200 മീറ്റർ ഓട്ടത്തിൽ നാല് ലോക ചാമ്പ്യൻഷിപ്പുകൾ നേടിയ ചരിത്രത്തിലെ ഏക അത്‌ലറ്റാണ് അദ്ദേഹം.
advertisement
2009 ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 9.58 സെക്കൻഡിൽ 100 മീറ്റർ പുരുഷ ഓട്ടം പൂർത്തിയാക്കി ഉസൈൻ ബോൾട്ട് ലോക റെക്കോർഡ് സ്ഥാപിച്ചു. അതേ വർഷം തന്നെ 200 മീറ്റർ പുരുഷ ഓട്ടം 19.19 സെക്കൻഡിൽ പൂർത്തിയാക്കി അദ്ദേഹം മറ്റൊരു ലോക റെക്കോർഡ് സ്ഥാപിച്ചു.
2009-ൽ “ഓർഡർ ഓഫ് ജമൈക്കയുടെ” ഏറ്റവും പ്രായം കുറഞ്ഞ അംഗമായും അദ്ദേഹം മാറി. 2009, 2010, 2013 വർഷങ്ങളിൽ മൂന്ന് തവണ “ലോറസ് വേൾഡ് സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ” ആയി ബോൾട്ട് തിരഞ്ഞെടുക്കപ്പെട്ടു.
advertisement
2008, 2009, 2011, 2012, 2016 വർഷങ്ങളിൽ “ഐഎഎഎഫ് ലോക അത്‌ലറ്റ് ഓഫ് ദ ഇയർ” എന്ന് ആറ് തവണ തിരഞ്ഞെടുക്കപ്പെട്ടു, കൂടാതെ 2008, 2012 ലെ ഒളിമ്പിക്‌സിൽ 100 മീറ്ററിൽ തുടർച്ചയായി മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയ ഏക അത്‌ലറ്റാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 23, 2023 1:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
‘ബാക്കിയുള്ളത് 9 ലക്ഷത്തോളം രൂപ മാത്രം’: ഉസൈൻ ബോൾട്ടിന്റെ അക്കൗണ്ടിൽ നിന്ന് കോടികൾ നഷ്ടമായത് എങ്ങനെ?