സൂര്യഗ്രഹണത്തെ വിവിധ മതങ്ങള്‍ നിർവചിക്കുന്നത് എങ്ങനെ? വിശദമായി അറിയാം

Last Updated:

ചരിത്രകാലം മുതല്‍ക്കേ സൂര്യഗ്രഹണത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഓരോ മതവും വെച്ചുപുലര്‍ത്തുന്നത്.

ഭൂമിക്കും സൂര്യനുമിടയിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ ചന്ദ്രന്റെ നിഴലില്‍ സൂര്യന്‍ മറയപ്പടുന്നതാണ് സൂര്യഗ്രഹണം. ഈ സമയം, ഭൂമിയില്‍ സൂര്യപ്രകാശം മറയുന്നു. ആറ് മാസത്തിലൊരിക്കല്‍ സൂര്യഗ്രഹണം സംഭവിക്കാറുണ്ട്. ഈ സമയം ചന്ദ്രന്റെ പരിക്രമണ തലം ഭൂമിയുടെ ഭ്രമണപഥത്തിനോട് ഏറ്റവും അടുത്തായിരിക്കും. ശാസ്ത്രത്തില്‍ സൂര്യഗ്രഹണത്തെ വിവരിക്കുന്നത് ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ വിവിധ മതങ്ങള്‍ അതിന് വ്യത്യസ്തമായ നിര്‍വചനങ്ങള്‍ നല്‍കുന്നുണ്ട്. ചരിത്രകാലം മുതല്‍ക്കേ സൂര്യഗ്രഹണത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഓരോ മതവും വെച്ചുപുലര്‍ത്തുന്നത്.
ഏപ്രില്‍ എട്ടിന് വടക്കേ അമേരിക്ക, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുന്നതാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. ഈ പശ്ചാത്തലത്തില്‍ സൂര്യഗ്രഹണത്തെ ഓരോ മതങ്ങളും എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് വിശദമായി അറിയാം.
ബുദ്ധമതം
സൂര്യഗ്രഹണം പോലുള്ള പ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങള്‍ നടക്കുമ്പോള്‍ നെഗറ്റീവ്, പോസിറ്റീവ് ഊര്‍ജം വര്‍ധിക്കുന്നതായി ടിബറ്റന്‍ ബുദ്ധമത പാരമ്പര്യത്തില്‍ വിശ്വസിക്കപ്പെടുന്നു. ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ആത്മീയപരിശീലനത്തിന് അനുകൂലമായ ദിവസമാണെന്ന് ഫൗണ്ടേഷന്‍ ഫോര്‍ ദ പ്രിസര്‍വേഷന്‍ ഓഫ് ദ മഹായാന ട്രഡിഷന്റെ സ്ഥാപകനായ അന്തരിച്ച ലാമ സോപ റിന്‍പോച്ചെ പറയുന്നു. നല്ല ഉദേശത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും കര്‍മഫലങ്ങളെയാണ് ഇവ പ്രതിഫലിപ്പിക്കുന്നതെന്ന് ബുദ്ധമതം വിശ്വസിക്കുന്നു. ഈ ദിവസങ്ങളില്‍ മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിടാന്‍ ബുദ്ധമതം നിര്‍ദേശിക്കുന്നു.
advertisement
ക്രിസ്തുമതം
അന്തി ക്രിസ്തുവിന്റെ വരവുമായാണ് ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ സൂര്യഗ്രണത്തെ നോക്കിക്കാണുന്നത്.അന്ത്യദിനത്തില്‍ ക്രിസ്തു ഭൂമിയിലേക്ക് തിരികെ വരുമെന്ന് ബൈബിളിന്റെ വിവിധ ഭാഗങ്ങളില്‍ വിവരിക്കുന്നുണ്ട്. അപ്പസ്‌തോലപ്രവര്‍ത്തനങ്ങളുടെ രണ്ടാം അധ്യായത്തില്‍ അന്തിക്രിസ്തുവിന്റെ വരവിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കര്‍ത്താവിന്റെ മഹത്വപൂര്‍ണമായ ദിവസം വരുന്നതിന് മുമ്പ് സൂര്യന്‍ മറഞ്ഞ് ഇരുളും. ഭൂമിയിലെങ്ങും അന്ധകാരം പരക്കും. ചന്ദ്രന് രക്തനിറമാകും.
പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളില്‍ മൂന്നെണ്ണത്തില്‍ ക്രിസ്തു മരിച്ചപ്പോള്‍ മൂന്ന് മണിക്കൂര്‍ നേരം ഭൂമിയിലെങ്ങും അന്ധകാരം പരന്നതായി പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ സൂര്യഗ്രഹണവുമായി ബന്ധപ്പെടുത്തി ചില ക്രിസ്ത്യൻ വിഭാഗങ്ങൾക്കിയിൽ വിശ്വാസമുണ്ട്. അപ്പോള്‍ ഏകദേശം ഉച്ചസമയമായിരുന്നു. ഉച്ചകഴിഞ്ഞ മൂന്ന് മണി വരെ ഭൂമി മുഴുവന്‍ ഇരുട്ട് വ്യാപിച്ചു. സൂര്യന്‍ പ്രകാശിക്കുന്നത് നിന്നു പോയിയെന്ന് ലൂക്കാ സുവിശേഷകന്‍ പറയുന്നു. എന്നാല്‍, സൂര്യഗ്രഹണം മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതല്ല. ഏതാനും മിനിറ്റ് മാത്രമാണ് സൂര്യഗ്രഹണം ദൃശ്യമാകുക. എന്നാല്‍, ഈ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ഇരുട്ട് അഗാധമായ ആത്മീയ പരിവര്‍ത്തനത്തെ പ്രതിനിധീകരിക്കുന്നതായി ചര്‍ച്ച്‌ലീഡേഴ്‌സ് ഡോട്ട്‌കോമില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
advertisement
ഹിന്ദുമതം
പുരാണങ്ങളില്‍ സൂര്യഗ്രഹണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. നന്മയുടെയും തിന്മയുടെയും പ്രതീകമായ ദേവന്മാരും അസുരന്മാരും നിത്യജീവന്റെ അമൃത് തയ്യാറാക്കുന്നതിന് സമുദ്രം കടഞ്ഞെടുത്തു. അസരുന്മാരിലൊരാളായ സ്വര്‍ഭാനു അമൃത് സ്വീകരിക്കാനായി ദേവന്റെ വേഷം സ്വീകരിച്ചു. ഇതറിഞ്ഞ സൂര്യദേവനും (സൂര്യന്‍) ചന്ദ്രദേവനും (ചന്ദ്രന്‍) വിഷ്ണുവിന്റെ അവതാരമായ മോഹിനിക്ക് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ചക്രായുധം ഉപയോഗിച്ച് വിഷ്ണുഭഗവനാന്‍ അസുരന്റെ തലവെട്ടി. അസുരന്‍ ഇതിനോടകം തന്നെ അമൃതിന്റെ ഒരു ഭാഗം ഭക്ഷിച്ചിരുന്നു. ജീവനുള്ളതും എന്നാല്‍ വേര്‍പിരിഞ്ഞതുമായ തലയും ശരീരവും രാഹു, കേതു എന്നീ പേരുകളിലാണ് അറിയപ്പെട്ടത്. അസുരന്റെ ദുരിതത്തിന് ദേവന്മാര്‍ക്ക് പങ്കുള്ളതിനാല്‍ രാഹു ഇടയ്ക്കിടയ്ക്ക് സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുന്നു. ഇതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും.
advertisement
സൂര്യഗ്രഹണത്തെയും ചന്ദ്രഗ്രഹണത്തെയും ദുശകുനമായിട്ടാണ് ഹിന്ദുമതം കണക്കാക്കുന്നത്. ചിലര്‍ ഇതിനോട് അനുബന്ധിച്ച് വ്രതാനുഷ്ഠാനങ്ങള്‍ ആചരിക്കാറുണ്ട്. ചിലര്‍ ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാറില്ല. ചിലരാകട്ടെ ഗ്രഹണത്തിന് മുമ്പും ശേഷവും കുളിക്കാറുണ്ട്. ചിലര്‍ തങ്ങളുടെ പൂര്‍വികര്‍ക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു. ക്ഷേത്രങ്ങള്‍ ഗ്രഹണസമയത്ത് അടച്ചിടാറുണ്ട്. പുണ്യനദികള്‍ക്ക് സമീപമുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഭക്തര്‍ പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുകൂടാറുണ്ട്.
ഇസ്ലാംമതം
ഇസ്ലാം മതപ്രകാരം സൂര്യഗ്രഹണ സമയം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതിനുള്ള സമയമായാണ് കണക്കാക്കുന്നത്. മുഹമ്മദ് നബിയുടെ വാക്കുകളുടെയും പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രഹണസമയത്തെ പ്രാര്‍ത്ഥന തയ്യാറാക്കിയിരിക്കുന്നത്. മുഹമ്മദ് നബിയുടെ മകന്‍ ഇബ്രാഹിമിന്റെ മരണശേഷം സൂര്യഗ്രഹണം സംഭവിച്ചുവെന്നും അത് മകന്റെ മാഹാത്മ്യമാണ് എടുത്തുകാണിക്കുന്നതെന്നും പറഞ്ഞ് അദ്ദേഹത്തെ അടുത്തയാളുകള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതായും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ലൈഫിലെ മുസ്ലിം പുരോഹിതന്‍ കൈസര്‍ അസ്ലം പറയുന്നു. സൂര്യഗ്രഹണം സംഭവിക്കുന്ന സമയത്ത് പള്ളികളിലെത്തി പ്രാര്‍ത്ഥിക്കുന്നതാണ് നല്ലതെന്ന് കെയ്‌റോയിലെ അല്‍ അശ്ഹാര്‍സ് ഇസ്ലാമിക് റിസേര്‍ച്ച് അക്കാദമിയിലെ ഉദ്യോഗസ്ഥനായ മഹ്‌മുദ് അല്‍ഹാവരി പറഞ്ഞു.
advertisement
ജൂതമതം
1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെടുക്കപ്പെട്ട എഴുത്തുകളുടെ ശേഖരമായ 'ടാല്‍മുഡി'ല്‍ പല പ്രകൃതി സംഭവങ്ങളെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഗ്രഹണങ്ങളെക്കുറിച്ച് അതില്‍ വിവരിച്ചിട്ടില്ല. എന്നാല്‍, ഗ്രഹണത്തെ ഒരു ദശകുനമായിട്ടാണ് ജൂതമതത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനയും ആത്മപരിശോധനയും വര്‍ധിപ്പിക്കാനുള്ള അവസരമായാണ് ഗ്രഹണത്തെ ജൂതമതത്തില്‍ കണക്കാക്കുന്നത്. വെളിച്ചം ഉണ്ടാകേണ്ട സമയങ്ങളില്‍ പോലും നമ്മുടെ തിരഞ്ഞെടുപ്പുകള്‍ക്ക് ഇരുട്ട് സൃഷ്ടിക്കാന്‍ കഴിയുമെന്ന് നമ്മെ പതിവായി ഓര്‍മിപ്പിക്കുന്ന സംവിധാനം ദൈവം സൃഷ്ടിച്ചതാണെന്ന് യെഷിവ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്ട്രക്ടറായ ബെച്ചര്‍ വിശദീകരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
സൂര്യഗ്രഹണത്തെ വിവിധ മതങ്ങള്‍ നിർവചിക്കുന്നത് എങ്ങനെ? വിശദമായി അറിയാം
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement