ദേശീയ പാർട്ടി സ്ഥാനം നിലനിർത്താൻ സിപിഎം കേരളത്തിൽ കുറഞ്ഞത് എത്ര സീറ്റ് നേടണം?
- Published by:Sarika KP
- news18-malayalam
Last Updated:
കഴിഞ്ഞ 20 കൊല്ലത്തിലെ 4 തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തകർച്ചയാണ് കണ്ടത്.
നിലവിൽ രാജ്യത്തെ ആറ് ദേശീയ പാർട്ടികളിലൊന്നാണ് സിപിഎം. ഒരുകാലത്ത് ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഒരേസമയം ഭരണത്തിലിരുന്ന പാർട്ടിയുടെ പിടിയിൽ നിന്ന് ബംഗാളും ത്രിപുരയും പോയതോടെ ദേശീയ രാഷ്ട്രീയ ഭൂപടത്തിൽ കേരളം മാത്രമായി സിപിഎമ്മിന്റെ ചുവന്ന തുരുത്ത്.
43 ൽ നിന്ന് 3 ലേക്ക്
കഴിഞ്ഞ 20 കൊല്ലത്തിലെ 4 തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തകർച്ചയാണ് കണ്ടത്. ലോക്‌സഭയില്‍ സിപിഎം നിര്‍ണായക ശക്തിയായ തെരഞ്ഞെടുപ്പായിരുന്നു 2004.ബംഗാളിലെ 26 ഉം കേരളത്തിലെ 12 ഉം തമിഴ്‌നാട്ടിലെയും ത്രിപുരയിലെയും രണ്ട് വീതവും ആന്ധ്രാപ്രദേശിലെ ഒന്നുമടക്കം 43 സീറ്റുകളാണ് അന്ന് സിപിഎം നേടിയത്.വോട്ട് ഷെയര്‍ 5.66 ശതമാനം. ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ആ കാലത്തിനു ശേഷം 2009ൽ സീറ്റുകൾ 16 ആയി കുറഞ്ഞു. ബംഗാളില്‍ 9 കേരളത്തില്‍ 4 ത്രിപുരയില്‍ 2 തമിഴ്‌നാട്ടില്‍ ഒന്ന്. എന്നാല്‍ വോട്ട് വിഹിതത്തില്‍ (5.33%) കാര്യമായ ഇടിവ് സംഭവിച്ചില്ല. 2014 എത്തിയപ്പോള്‍ കാലം മാറി.കണക്കും. വോട്ട് 3.6 ശതമാനം മാത്രം. ജയിക്കാനായത് 9 സീറ്റുകൾ. കേരളം അഞ്ചും ബംഗാളും ത്രിപുരയും രണ്ട് വീതവും നൽകി.
advertisement
കനൽ ഒരു തരിയായ കാലം
ദേശീയ തലത്തില്‍ സിപിഎം തകര്‍ന്നടിഞ്ഞ 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആകെ ജയിച്ചത് മൂന്ന് സ്ഥാനാര്‍ഥികൾ.തമിഴ്നാട്ടില്‍ ഡിഎംകെ കോൺഗ്രസ് പിന്തുണയിൽ രണ്ട് പേര്‍ വിജയിച്ചപ്പോള്‍ ഭരണവും സ്വാധീനവും ഉള്ള കേരളത്തില്‍ ഒരു സീറ്റ് മാത്രം. ആലപ്പുഴയില്‍ എ എം ആരിഫ് .ബംഗാളിലും ത്രിപുരയിലും നിന്ന് ലോക്‌സഭയിലേക്ക് സിപിഎം പ്രതിനിധികളില്ലാതായി. കനൽ ഒരു തരിയെന്ന് ആശ്വസിക്കാമെങ്കിലും വോട്ട് ഷെയര്‍ 1.75 ശതമാനത്തിലേക്ക് താഴ്ന്നു.
ദേശീയ പാർട്ടി ആകാനുള്ള മാനദണ്ഡങ്ങൾ
1 . ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ ഉള്ള പൊതുതിരഞ്ഞെടുപ്പിൽ, 4 ലോക്‌സഭാ സീറ്റുകൾക്ക് പുറമേ നാല് സംസ്ഥാനങ്ങളിലെ 6% വോട്ടുകളും പാർട്ടിക്ക് ലഭിക്കും.
advertisement
2 . നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ഒരു പാർട്ടി സംസ്ഥാനപാർട്ടിയായി അംഗീകരിക്കപ്പെട്ടിരിക്കണം.
3 കുറഞ്ഞത് 3 വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ലോക്‌സഭയിലെ 2% സീറ്റുകൾ (2014 ലെ കണക്കനുസരിച്ച് 11 സീറ്റുകൾ) നേടിയാൽ.
സംസ്ഥാന പാർട്ടിക്കുള്ള വ്യവസ്ഥകൾ
a ആകെ സീറ്റിൻ്റെ കുറഞ്ഞത് 3% അല്ലെങ്കിൽ നിയമസഭയിൽ 3 സീറ്റുകൾ.
b. ഓരോ 25 സീറ്റിനും അല്ലെങ്കിൽ ആ സംസ്ഥാനത്തിൽ ഒരു ലോക്‌സഭാ സീറ്റെങ്കിലും നേടണം.
c. ലോക്‌സഭയിലേക്കോ സംസ്ഥാന നിയമസഭയിലേക്കോ പൊതുതെരഞ്ഞെടുപ്പിൽ പോൾ ചെയ്ത മൊത്തം സാധുവായ വോട്ടിൻ്റെ 6% നേടിയിരിക്കണം, കൂടാതെ ആ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 1 ലോക്‌സഭാ, 2 നിയമസഭാ സീറ്റുകളെങ്കിലും വിജയിക്കണം. .
advertisement
d. ഒരു സംസ്ഥാനത്ത് ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സീറ്റ് നേടുന്നതിൽ പാർട്ടി പരാജയപ്പെട്ടാലും സംസ്ഥാന പദവി അർഹതയുണ്ടാകുമെന്ന് നൽകാൻ ഒരു വ്യവസ്ഥ കൂടി ചേർത്തിട്ടുണ്ട്. സംസ്ഥാനത്ത് പോൾ ചെയ്ത സാധുവായ വോട്ടുകളുടെ 8% നേടിയാൽ സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടും.
നാലില്ല മൂന്ന്
നിലവില്‍ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാണ് സംസ്ഥാന പാര്‍ട്ടി പദവി. കേരളത്തിലും തമിഴ്നാട്ടിലും ത്രിപുരയിലും. കേരളത്തിലും ത്രിപുരയിൽ വോട്ടുവിഹിതവും തമിഴ്നാട്ടിൽ എം.പി.സ്ഥാനവും ഉള്ളതുകൊണ്ടാണിത്. മൂന്ന് പതിറ്റാണ്ടിലേറെ സംസ്ഥാനം ഭരിച്ച ബംഗാളില്‍ നിലവില്‍ സിപിഎമ്മിന് എംഎല്‍എമാരോ എംപിമാരോ ഇല്ല.
advertisement
മൂന്നിൽ നിന്ന് പതിനൊന്ന്
ലോക്‌സഭയിലെ ആകെ സീറ്റുകളുടെ രണ്ട് ശതമാനം അഥവാ 11 സീറ്റുകള്‍ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും നേടിയാലും ദേശീയ പാര്‍ട്ടിയാവാം. ഈ രണ്ട് ചട്ടവും സിപിഎമ്മിന് നിലവില്‍ വലിയ വെല്ലുവിളിയാണ്.മൂന്നുസംസ്ഥാനങ്ങളിൽ നിന്നായി 11 എം.പി.മാർ കിട്ടാൻ കേരളത്തിൽ നിന്ന് സി.പി.എമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും കിട്ടണം. തമിഴ്നാട്ടിൽ ഇത്തവണയും ഡിഎംകെ കോൺഗ്രസ് സഖ്യത്തിൽ രണ്ടുസീറ്റിലാണ് മത്സരിക്കുന്നത്.2019-ൽ ഇതേ സഖ്യത്തിൽ മത്സരിച്ച രണ്ടുസീറ്റിലും ജയിച്ചിരുന്നു. മധുരയും കോയമ്പത്തൂരും. ഇത്തവണ മണ്ഡലങ്ങളിലൊന്ന് മാറി.കോയമ്പത്തൂരിനു പകരം മധുരയ്ക്ക് തൊട്ടടുത്ത ഡിണ്ടിഗലിലാണ് മത്സരിക്കുന്നത്.രണ്ടിടത്തും ജയസാധ്യതയുണ്ട്.
advertisement
മൂന്നാമതൊരു സംസ്ഥാനത്തെ വിജയം INDI സഖ്യത്തിന്റെ പരിഗണന അനുസരിച്ചിരിക്കും.രാജസ്ഥാനിൽ സിക്കാർ സീറ്റ് കോൺഗ്രസ് നൽകിയിട്ടുണ്ട്. ബിഹാറിൽ നിതീഷ് കുമാർ ബി.ജെ.പി. പാളയത്തിലേക്ക് പോയതോടെ ബി.ജെ.പി.വിരുദ്ധ സഖ്യത്തിൽ സി.പി.എമ്മിന് പരിഗണന ലഭിക്കാനിടയുണ്ട്.
സ്വന്തം ചിഹ്നത്തില്‍ പരമാവധി വോട്ട്
കേരളത്തിൽ ഇത്തവണ 15 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ, ചാലക്കുടി, ഇടുക്കി, എറണാകുളം,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ എന്നീ സീറ്റുകൾ.
സ്വന്തം ചിഹ്നത്തില്‍ പരമാവധി വോട്ട് സമാഹരിച്ച് കൂടുതൽ പേരെ ലോക്‌സഭയിലേക്ക് വിജയിപ്പിക്കാനാണ് നീക്കം.മുമ്പ് ഇടുക്കിയില്‍ സ്വതന്ത്രനായി ജയിച്ച ജോയ്‌സ് ജോര്‍ജും മുസ്ലിം ലീഗിൽ നിന്ന് അടുത്തിടെ ഇടത്തേക്ക് ചേർന്ന പൊന്നാനിയിലെ കെ എസ് ഹംസയും മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിലാണ്. അങ്ങനെ ഇക്കുറി 15 സ്ഥാനാർത്ഥികളാണ് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ കേരളത്തിൽ വോട്ടർമാർക്ക് മുന്നിലെത്തുക .
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 22, 2024 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ദേശീയ പാർട്ടി സ്ഥാനം നിലനിർത്താൻ സിപിഎം കേരളത്തിൽ കുറഞ്ഞത് എത്ര സീറ്റ് നേടണം?