രാജ്യത്തെ ആദ്യ 'നമോ ഭാരത്' എക്സ്പ്രസിന് കൊടിവീശി പ്രധാനമന്ത്രി നരേന്ദ്ര മോദി; ട്രെയിനുകൾക്ക് ഇനി ശരവേഗം
- Published by:user_57
- news18-malayalam
Last Updated:
160 കിലോമീറ്റർ വേഗതയിൽ ആയിരിക്കും ഇത് ഓടുക. മുഴുവൻ സ്ഥലവും ഒരേ വേഗതയിൽ തന്നെ ഓടും എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്
പൊതുജനങ്ങൾക്ക് മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നത് ലക്ഷ്യമിട്ട് നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എൻസിആർടിസി) റാപ്പിഡ്- എക്സ് റീജിയണൽ ട്രെയിൻ സർവീസ് യാഥാർത്ഥ്യമായി. ഈ ട്രെയിനുകൾ ‘നമോ ഭാരത്’ എന്നറിയപ്പെടും. ഡല്‍ഹി- ഗാസിയാബാദ് -മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 17 കിലോമീറ്റർ പാതയാണ് നിലവിൽ ഉദ്ഘാടനം ചെയ്യുക.
ഗാസിയാബാദ്, സാഹിബാബാദ്, ദുഹായ്, ഗുൽധാർ, ദുഹായ് ഡിപ്പോ എന്നിവ ഉൾപ്പെടുന്ന അഞ്ച് സ്റ്റേഷനുകൾ ആണ് പദ്ധതിയ്ക്ക് കീഴിൽ ഉള്ളത്. കൂടാതെ ഈ ട്രെയിനിന് സാഹിബാബാദിനും ദുഹായ് ഡിപ്പോയ്‌ക്കുമിടയിൽ ഒരു മുൻഗണനാ വിഭാഗവും ഉണ്ടായിരിക്കും.
ഇനി റാപ്പിഡ്- എക്സ് ട്രെയിൻ സർവീസുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.
ഈ ട്രെയിൻ സർവീസുകൾ രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെ മാത്രമേ ലഭ്യമാവുകയുള്ളൂ. 160 കിലോമീറ്റർ വേഗതയിൽ ആയിരിക്കും ഇത് ഓടുക. മുഴുവൻ സ്ഥലവും ഒരേ വേഗതയിൽ തന്നെ ഓടും എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. കൂടാതെ മെട്രോയേക്കാളും മറ്റ് പാസഞ്ചർ ട്രെയിനുകളേക്കാളും ശരാശരി 100 കിലോമീറ്റർ വേഗത വരെ ഈ ട്രെയിനിന് നിലനിർത്താൻ കഴിയുമെന്നും അധികൃതർ അവകാശപ്പെടുന്നു.
advertisement
അതേസമയം, ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസ് ആയി കണക്കാക്കുന്ന ഇതിൽ എയർകണ്ടീഷൻ ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതിലുപരി ഓരോ ട്രെയിനിലും വിശാലമായ ഇരിപ്പിടം, ലഗേജ് സ്പേസ് , മൊബൈൽ ലാപ്‌ടോപ്പ് ചാർജിംഗ് സോക്കറ്റുകൾ, ഓട്ടോ കൺട്രോൾ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം തുടങ്ങിയവയും രൂപകല്പന ചെയ്തിട്ടുണ്ട്.
കൂടാതെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ട്രെയിനിന്റെ മുൻവശത്ത് ഒന്നിലധികം സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ഇത് എല്ലാ യാത്രക്കാരുടെയും പൂർണ സുരക്ഷ ഉറപ്പാക്കും. അതേസമയം ഒരോ 15 മിനിറ്റിലും യാത്രക്കാർക്ക് ഈ ട്രെയിനുകളുടെ സർവീസ് ലഭ്യമാകും. അതിനാൽ കൂടുതൽ സമയം കാത്തിരിക്കാതെ തന്നെ യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടുത്താം. എല്ലാ റാപ്പിഡ്- എക്സ് ട്രെയിനിലും ഒരു കോച്ച് സ്ത്രീകൾക്കായി റിസർവ് ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്.
advertisement
പ്രീമിയം കോച്ചിന് സമീപമായിരിക്കും സ്ത്രീകൾക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള കോച്ചുകൾ സ്ഥാപിക്കുക. കൂടാതെ സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി റിസർവ് ചെയ്ത സീറ്റുകളും ഉണ്ടായിരിക്കും. കൂടാതെ ടിക്കറ്റിംഗ് പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നതിനായി എല്ലാ സ്റ്റേഷനുകളിലും എഎഫ്സി ഗേറ്റിന് സമീപം ഒരു പ്രത്യേക കസ്റ്റമർ കെയർ സെന്ററും പ്രവർത്തിക്കും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 20, 2023 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
രാജ്യത്തെ ആദ്യ 'നമോ ഭാരത്' എക്സ്പ്രസിന് കൊടിവീശി പ്രധാനമന്ത്രി നരേന്ദ്ര മോദി; ട്രെയിനുകൾക്ക് ഇനി ശരവേഗം