Explained: കോവിഡ് വന്ന് ഭേദമായവരും വാക്സിൻ സ്വീകരിക്കേണ്ടതുണ്ടോ?
Last Updated:
ഒരു പക്ഷേ, വൈറസ് ഭേദമായവരിൽ വാക്സിൻ തീരെ രോഗം വരാത്തവരേക്കാൾ കൂടുതൽ ഫലപ്രാപ്തി ഉളളതായിരുന്നു. കൂടാതെ, ഫൈസർ, മോഡേണ വാകസിനുകൾ B1351 വാരിയെന്റിനെതിര അഞ്ചിരട്ടി പ്രതിരോധ ശേഷി കുറവാണെന്ന് അനവധി റിപ്പോർട്ടുകൾ പറയുന്നു.
ഏകദേശം പതിമൂന്ന് മില്യൺ ഇന്ത്യക്കാർക്ക് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ ഉറപ്പിക്കാതെ ഭേദപ്പെട്ടവർ ഒരുപാട് പേർ ഉണ്ടായാക്കാം എന്നതും സത്യമാണ്. ഇവർക്കൊക്കെ ഇനി വാക്സിൻ കുത്തി വെക്കേണ്ടതുണ്ടോ? ‘അതെ’ എന്നാണ് പുതുതായി വന്ന രണ്ട് പഠനങ്ങൾ സൂചിപ്പിക്കുന്നത്. യഥാർത്ഥത്തിൽ, പുതുതായി നടത്തിയ പഠനങ്ങൾ പ്രകാരം ഇത്തരം ആളുകളിൽ ഒരു വാക്സിൻ മതിയെന്നും ഇത് ഭേദമായ രോഗികളിലെ ഇമ്യൂണിറ്റി വീണ്ടും ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്നും കണ്ടെത്തുന്നു.
പുതിയ പഠനങ്ങളുടെ കണ്ടെത്തലുകൾ കഴിഞ്ഞ ആഴ്ചകളിൽ പ്രസിദ്ധീകരിച്ച മറ്റ് രണ്ടു പഠനങ്ങങ്ങളെ ശരി വെക്കുന്നതാണ്. ചുരുക്കത്തിൽ, എല്ലാ പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നത് ഒറ്റ കാര്യമാണ്: ഒരിക്കൽ കോവിഡ് ബാധിച്ച് ഭേദമായവരും വാക്സിൻ എടുക്കണം.
എന്തുകൊണ്ട് രോഗം ഭേദപ്പെട്ടവർ വാക്സിൻ എടുക്കണം?
ഇൻഫെക്ഷൻ സംഭവിക്കുമ്പോൾ ആളുകളുടെ ശരീരത്തിലെ ഇമ്മ്യൂൺ പ്രതികരണം വ്യത്യസ്ത രൂപത്തിലായിരിക്കും. സാധാരണഗതിയിൽ, അധികമാളുകളുടെ ശരീരത്തിലും മാസങ്ങളോളം നിലനിൽക്കുന്ന ആന്റിബോഡികൾ രൂപപ്പെടും. എന്നാൽ രോഗ ലക്ഷണങ്ങൾ തീരെയില്ലാത്ത, അല്ലെങ്കിൽ വളരെ നേരിയ ലക്ഷണങ്ങൾ മാത്രം ഉണ്ടായിരുന്ന രോഗികളുടെ ശരീരത്തിൽ കുറഞ്ഞ അളവിൽ മാത്രമേ ആന്റി ബോഡികൾ ഉണ്ടാവുകയുള്ളൂ. അത് പെട്ടെന്ന് തന്നെ അളക്കാൻ പറ്റാതാവത്തയത്രയും കുറയുകയും ചെയ്യും.
advertisement
അതു കൊണ്ടു തന്നെ ശരീരത്തിൽ കോവിഡ് പ്രതിരോധിക്കാൻ വേണ്ടതായ അളവിൽ ആന്റിബോഡീസ് രൂപപ്പെടുത്താൻ വാക്സിൻ എടുത്തേ മതിയാവൂ.
വാക്സിൻ പുതിയ വൈറസ് ഭേദങ്ങളെ പ്രതിരോധിക്കും
പുതിയ പഠനം കോവിഡ് ഭേദമായവരുടെ രക്ത സാംപിൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അവരുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് ഭേദമായ B1351 നെ പ്രതിരോധിക്കാൻ പ്രയാസപ്പെടുമെന്നാണ്. അതേസമയം, ഇവരിൽ ഫൈസർ, മോഡേണ, ബയോണ് ടെക് വാക്സിനുകൾ കുത്തിവെച്ച സമയത്ത് ആന്റിബോഡിയുടെ അളവ് ഗണ്യമായി വർദ്ധിക്കുന്നതാണ് കണ്ടത്. ഇത് B1351 വാരിയന്റിനെ മാത്രമല്ല 2003ലെ സാർസ് മഹമാരിയെ വരെ പ്രതിരോധിക്കാൻ തക്കതായ ആന്റി ബോഡികളാണ് രൂപപ്പെടുത്തുന്നതെന്ന് വിദഗ്ധർ പറയുന്നു.
advertisement
ഒരു പക്ഷേ, വൈറസ് ഭേദമായവരിൽ വാക്സിൻ തീരെ രോഗം വരാത്തവരേക്കാൾ കൂടുതൽ ഫലപ്രാപ്തി ഉളളതായിരുന്നു. കൂടാതെ, ഫൈസർ, മോഡേണ വാകസിനുകൾ B1351 വാരിയെന്റിനെതിര അഞ്ചിരട്ടി പ്രതിരോധ ശേഷി കുറവാണെന്ന് അനവധി റിപ്പോർട്ടുകൾ പറയുന്നു.
സീറ്റിലിൽ കോവിഡ് കോഹോർട്ട് സ്റ്റഡിയുടെ ഭാഗമായി പത്തോളം വളണ്ടിയർമാർ വാക്സിൻ എടുത്തതിന്റെ ശേഷം ബ്ലഡ് സാംപിൾ ചെക്കു ചെയ്തിരുന്നു. എന്നാൽ, അവരുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി ലെവൽ എത്ര വർദ്ധിച്ചു എന്ന് ഇതുവരെ കണ്ടെത്താനായില്ലെങ്കിലും ഒരുപാട് കാലം നിലനിൽക്കാൻ മാത്രം കൂടിയിട്ടുണ്ടാവും എന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. കൂടാതെ, ശരീരത്തിലെ കോവിഡ് സെല്ലുകൾ അധികരിക്കുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
advertisement
രോഗം ഭേദമായവർക്ക് ഒറ്റ ഡോസ് മതി
ഈ അടുത്തായി ന്യൂയോർക്ക് സർവകലാശാലയിൽ നടന്ന പഠനം അനുസരിച്ച് രോഗം ഭേദമായി പോയ സാംപിളുകളിൽ രണ്ടാമാത്തെ ഡോസ് കുത്തി വെച്ചത് കൊണ്ട് അധികം പ്രയോജനമൊന്നും ഇല്ല എന്നാണ്. എട്ട്, ഒൻപത് മാസം മുന്പ് രോഗം മാറിപ്പോയവരിൽ ആദ്യത്തെ ഡോസിൽ തന്നെ ആന്റിബോഡീസ് വർദ്ധിക്കുന്നതായാണ് കാണപ്പെട്ടത്. എന്നാൽ ഇവരിൽ രണ്ടാമത്തെ ഡോസ് കുത്തി വെച്ചപ്പോൾ ഗണ്യമായ വർദ്ധനയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 24, 2021 8:45 PM IST