ദക്ഷിണ കൊറിയ ഹാലോവീൻ പാർട്ടി ദുരന്തം: തിക്കിലും തിരക്കിലും പെട്ട് പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ; ചില മുൻകാല ദുരന്തങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ആഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച വാര്‍ത്തകള്‍ നമ്മള്‍ ഇതിന് മുമ്പും കേട്ടിട്ടുണ്ട്
ദക്ഷിണ കൊറിയയിൽ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 150ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ആഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച വാര്‍ത്തകള്‍ നമ്മള്‍ ഇതിന് മുമ്പും കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ (England) ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍, ഹൂസ്റ്റണിലെ ഒരു സംഗീതോത്സവത്തില്‍, സൗദി അറേബ്യയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ, ചിക്കാഗോ (Chicago) നിശാക്ലബ്ബില്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ആഘോഷങ്ങൾക്കിടെ ജനക്കൂട്ടം കൂട്ടത്തോടെ പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചതും കളിക്കളത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതുമൊക്കെയാണ് ഇവിടെ അപകടങ്ങളിലേക്ക് നയിച്ചത്.
ഇതിന് സമാനമായ സംഭവമാണ് ദക്ഷിണ കൊറിയയിലും ഉണ്ടായിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെയാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 140ലധികം പേരാണ് മരിച്ചത്. 150-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ഇത്തരം ഒത്തുചേരലുകള്‍ വലിയ അപകടമായി മാറുന്നുവെന്ന് പരിശോധിക്കാം.
എങ്ങനെയാണ് തിക്കിലും തിരക്കിലും പെട്ട്ആളുകള്‍ മരിക്കുന്നത്?
ഇത്തരം അപകടസമയങ്ങളിൽ ചവിട്ടേറ്റും മറ്റ് പരിക്കുകള്‍ പറ്റിയുമാണ് ആളുകള്‍ മരിക്കുന്നതെന്നാണ് പല സിനിമകളും ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥത്തില്‍ കൂടുതല്‍ പേരും മരിക്കുന്നത് ശ്വാസം മുട്ടിയാണ്. ഇത്രയും ആളുകള്‍ ഒരുമിച്ച് കൂടുമ്പോള്‍ അവിടെ സമ്മര്‍ദ്ദമുണ്ടാകുകയും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു. ഈ സാഹര്യത്തില്‍ വെറുതെ നില്‍ക്കുന്നവര്‍ പോലും മരിച്ച് വീഴും.
advertisement
തിക്കിലും തിരക്കിലും പെട്ട് വീഴുന്ന ആളുകള്‍ എഴുന്നേല്‍ക്കാന്‍ പാടുപെടുകയും ഇവരുടെ കൈകളും കാലുകളും ചലിപ്പിക്കാന്‍ പറ്റാതെയാകുകയും ചെയ്യുന്നു. ഇതിന് പുറമെ ഇവരുടെ തലച്ചോറിലേക്കുള്ള രക്ത വിതരണം കുറയുകയും ചെയ്യുന്നുവെന്ന് ഇംഗ്ലണ്ടിലെ സഫോക്ക് സര്‍വകലാശാലയിലെ ക്രൗഡ് സയന്‍സ് വിസിറ്റിംഗ് പ്രൊഫസറായ ജി. കീത്ത് സ്റ്റില്‍ എന്‍പിആറിനോട് പറഞ്ഞു. തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യും. ഇതാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന്
കീത്ത് കൂട്ടിച്ചേര്‍ത്തു.
advertisement
ഇത്തരം സന്ദര്‍ഭങ്ങളില്‍ അകപ്പെടുമ്പോള്‍ എന്താണ് അനുഭവപ്പെടുക?
ഇത്തരം അപടകങ്ങളില്‍പ്പെട്ടവര്‍ പിന്നീട് ശ്വാസം മുട്ടലിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും അതിജീവനത്തിനായുള്ള പോരാട്ടെത്തെക്കുറിച്ചുമാണ് പറഞ്ഞിട്ടുള്ളത്. 1988 ല്‍ ഹില്‍സ്ബര്‍ഗിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലുണ്ടായ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ടവർ പറഞ്ഞത് അനുസരിച്ച് തിക്കിലും തിരക്കിലുംപെട്ട് മരിക്കാൻ പോകുകയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു, എന്നാല്‍ സ്വയം രക്ഷിക്കാനോ രക്ഷപെടാനോ കഴിയാത്ത അവസ്ഥയായിരുന്നു. അന്നത്തെ അപകടത്തില്‍ നൂറോളം പേരാണ് മരിച്ചത്.
ഇത്തരം അപകടങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍
2003-ല്‍ ചിക്കാഗോയിലെ ഒരു നിശാക്ലബില്‍, സംഘര്‍ഷം അവസാനിപ്പിക്കാന്‍ സുരക്ഷാ ഗാര്‍ഡുകള്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. ഇത് മൂലം ഉണ്ടായ തിരക്കില്‍പെട്ട് 21 പേരാണ് മരിച്ചത്. ഈ മാസം ഇന്തോനേഷ്യയില്‍, പാതി അടച്ച സ്റ്റേഡിയത്തിലേക്ക് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ ജനങ്ങള്‍ പുറത്തേക്ക് കടക്കാന്‍ തിരക്ക് കൂട്ടിയത് വലിയ അപകടത്തിനാണ് വഴിതെളിച്ചത്. ഇതില്‍ 131 പേരാണ് കൊല്ലപ്പെട്ടത്.
advertisement
1988ല്‍ നേപ്പാളില്‍, പെട്ടെന്ന് പെയ്ത മഴയെ തുടര്‍ന്ന് പുറത്ത് കടക്കുന്നതിനായി ഫുട്‌ബോള്‍ ആരാധകര്‍ സ്റ്റേഡിയം എക്‌സിറ്റുകളിലേക്ക് ഓടിയത് മൂലമുണ്ടായ അപകടത്തില്‍ 93 പേരാണ് മരിച്ചത്. ദക്ഷിണ കൊറിയയില്‍ ആഘോഷത്തില്‍ പങ്കെടുക്കാൻ
ഒരു സെലിബ്രിറ്റി എത്തിയിട്ടുണ്ടെന്ന് കേട്ട് നിരവധി ആളുകള്‍ സംഭവസ്ഥലത്തേക്ക് ഇരച്ച് എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
advertisement
മഹാമാരിയുടെ പങ്ക്
മഹാമാരിയുടെ സമയത്ത് മത്സരങ്ങളും ആഘോഷങ്ങളും നടന്നിരുന്നെങ്കിലും കാണികള്‍ പൊതുവേ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്റ്റേഡിയങ്ങള്‍ വീണ്ടും നിറഞ്ഞിരിക്കുകയാണ്. കാണികള്‍ മൈതാനങ്ങളിലേക്ക് കൂട്ടത്തോടെ എത്താൻ തുടങ്ങി. ഇതോടെ അപകടങ്ങളും വര്‍ധിച്ചും
ജനങ്ങള്‍ വരുമ്പോള്‍ സ്വഭാവികമായും അപകട സാധ്യത വര്‍ധിക്കുമെന്ന് ക്രൗഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ സ്റ്റീവ് അലന്‍ പറയുന്നു.
ഇത്തരത്തിലുള്ള ലോകത്തിലെ ചില പ്രധാന ദുരന്തങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
- ഡിസംബര്‍ 3, 1979 - സിന്‍സിനാറ്റിയിലെ റിവര്‍ഫ്രണ്ട് കൊളീസിയത്തില്‍ നടന്ന 'ദ ഹൂവിന്റെ' സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആരാധകര്‍ തടിച്ച് കൂടിയപ്പോള്‍ ഉണ്ടായ അപകടത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
- ജനുവരി 20, 1980 - കൊളംബിയയിലെ സിന്‍സിലെജോയില്‍ ഒരു കാളപ്പോരില്‍ തടികൊണ്ടുള്ള ഒരു താല്‍ക്കാലിക സ്റ്റേഡിയം തകര്‍ന്ന് വീണ് 200 ഓളം കാണികള്‍ മരിച്ചു.
- ഒക്ടോബര്‍ 20, 1982 - യുവേഫ കപ്പില്‍ സ്പാര്‍ട്ടക് മോസ്‌കോയും നെതര്‍ലാന്‍ഡിലെ ഹാര്‍ലെമും തമ്മില്‍ മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ നടന്ന യുവേഫ കപ്പ് മത്സരത്തില്‍ ആരാധകരുടെ തിരക്കില്‍ പെട്ട് 66 പേര്‍ മരിച്ചു.
- മെയ് 28, 1985 - ബ്രസല്‍സിലെ ഹെയ്‌സല്‍ സ്റ്റേഡിയത്തില്‍ ലിവര്‍പൂളും യുവന്റസും തമ്മിലുള്ള 1985-ലെ യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു.
- മാര്‍ച്ച് 13, 1988 - നേപ്പാളിലെ കാഠ്മണ്ഡുവില്‍ പെട്ടെന്നുണ്ടായ ആലിപ്പഴവര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ സ്റ്റേഡിയം എക്‌സിറ്റുകളിലേക്ക് ഓടിയത് മൂലമുണ്ടായ തിരക്കില്‍പ്പെട്ട് 93 പേര്‍ കൊല്ലപ്പെട്ടു.
- ഏപ്രില്‍ 15, 1989 - ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലെ ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ ആരാധകരുടെ തിരക്കില്‍ 97 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- ജൂലൈ 2, 1990 - സൗദി അറേബ്യയിലെ ഹജ്ജ് തീര്‍ത്ഥാനത്തിനിടെയുണ്ടായ തിരക്കില്‍ 1,426 തീര്‍ത്ഥാടകര്‍ മരിച്ചു.
advertisement
ജനുവരി 13, 1991 - ദക്ഷിണാഫ്രിക്കയിലെ ഓപ്പണ്‍ഹൈമര്‍ സ്റ്റേഡിയത്തിലുണ്ടായ കലഹത്തില്‍ നിന്ന് രക്ഷപെടാനായുള്ള ആരാധകരുടെ തിരക്കില്‍പ്പെട്ട് 42 പേര്‍ കൊല്ലപ്പെട്ടു.
advertisement
സെപ്റ്റംബര്‍ 24, 2015 - സൗദി അറേബ്യയില്‍ ഹജ്ജ് വേളയിലുണ്ടായ തിരക്കില്‍ 2,411 മുസ്ലീം തീര്‍ഥാടകര്‍ മരിച്ചു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2022 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ദക്ഷിണ കൊറിയ ഹാലോവീൻ പാർട്ടി ദുരന്തം: തിക്കിലും തിരക്കിലും പെട്ട് പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ; ചില മുൻകാല ദുരന്തങ്ങൾ