Uttarkashi Tunnel Rescue: ഉത്തരാഖണ്ഡ് അപകടം: രക്ഷാദൗത്യത്തിന് ഉപയോ​ഗിച്ച നിരോധിക്കപ്പെട്ട ‘റാറ്റ് ഹോൾ മൈനിംഗ്’

Last Updated:

കൂടുതൽ ആഴത്തിൽ ഡ്രിൽ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് 'റാറ്റ് ഹോൾ മൈനിംഗ്'എന്ന രീതിയാണ് രക്ഷാപ്രവർത്തനത്തിനായി അവസാനം ഉപയോഗിച്ചത്

ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം അവസാനഘട്ടത്തിൽ. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം ആശുപത്രിയിലേക്ക് എത്തിക്കാനുള്ള 41 ആംബുലന്‍സുകള്‍ സജ്ജം.  17 ദിവസം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിനും ആശങ്കകള്‍ക്കും ഒടുവില്‍ സിൽക്യാര രക്ഷാദൗത്യം വിജയത്തിലേക്ക് നീങ്ങുകയാണ്. അവശിഷ്ടങ്ങളുടെ തുരക്കൽ അവസാനിച്ചു. ആദ്യ ആംബുലൻസ് തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു. ദൗത്യം വിജയകരമെന്ന് അധികൃതർ അറിയിച്ചു.
തുരങ്ക അപകടത്തിൽകുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ഞായറാഴ്ച  തിരിച്ചടി നേരിട്ടിരുന്നു. അവശിഷ്ടങ്ങൾക്കിടയിലൂടെയുള്ള ഡ്രില്ലിങ് പുരോഗമിക്കവയാണ് യന്ത്രത്തിന്റെ ജോയിന്റ് തകർന്ന് ബ്ലെയിഡ് പൈപ്പുകൾക്കിടയിൽ കുടുങ്ങിയത്. കൂടുതൽ ആഴത്തിൽ ഡ്രിൽ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് 'റാറ്റ് ഹോൾ മൈനിംഗ്'എന്ന രീതിയാണ് രക്ഷാപ്രവർത്തനത്തിനായി അവസാനം ഉപയോഗിച്ചത്.
" റാറ്റ് ഹോൾ വഴി പൈപ്പിലേക്ക് നേരിട്ട് ഇറങ്ങി ഡ്രില്ലിങ്ങിനെ തടയുന്ന ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കഴിയും. കഴിഞ്ഞ പത്ത് വർഷങ്ങളായി ഞാൻ ഇത് ചെയ്യുന്നുണ്ടെങ്കിലും ആളുകളെ രക്ഷിക്കാനായി റാറ്റ് ഹോൾ ഖനനം ചെയ്യുന്നത് ആദ്യമായാണ്. താഴെ വെറും മണ്ണാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സാധിക്കും പക്ഷെ പാറകളുണ്ടെങ്കിൽ പിന്നെയും 32 മണിക്കൂറോളം എടുത്തേക്കാം'' റാറ്റ് ഹോൾ ഖനനത്തൊഴിലാളിയായ പർസധി ലോധി പറഞ്ഞു.
advertisement
എന്താണ് റാറ്റ് ഹോൾ ഖനനം?
മേഘാലയയിൽ പ്രചാരത്തിലുണ്ടായിരുന്നതും കോൾ ഖനനം ചെയ്തെടുക്കാൻ ഉപയോഗിക്കുന്നതുമായ ഒരു സാങ്കേതിക വിദ്യയാണ് റാറ്റ് ഹോൾ ഖനനം. ഒരാൾക്ക് മാത്രം ഇറങ്ങാൻ കഴിയുന്ന തരത്തിൽ ചെറിയ കുഴികൾ എടുക്കുന്നതിനാലാണ് ഇതിനെ റാറ്റ് ഹോൾ എന്ന് വിളിക്കുന്നത്. കുഴി കുഴിച്ച ശേഷം കയറോ മറ്റോ ഉപയോഗിച്ച് തൊഴിലാളികൾ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങുകയും കോൾ ഖനനം ചെയ്യുകയും ചെയ്യുന്നു.
" പ്രധാനമായും രണ്ട് തരം റാറ്റ് ഹോൾ ഖനനമാണ് ഉള്ളത്. ഒരു രീതിയിൽ കോൾ കണ്ടെത്തും വരെ തൊഴിലാളികൾ കുഴിയെടുക്കുന്നു. രണ്ടാമത്തെ രീതി ബോക്സ് കട്ടിങ് എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ആദ്യം പത്ത് മുതൽ നൂറ് മീറ്റർ വരെയുള്ള ചതുരാകൃതിയായ ഒരു ഭാഗം കുഴിച്ചെടുത്ത ശേഷം 100 മുതൽ 400 മീറ്റർ വരെ താഴേക്ക് കുഴിക്കും. കോൾ കണ്ടെത്തിയ ശേഷം അവ വേർതിരിച്ചെടുക്കാനായി കുഴികൾ നീളത്തിൽ എടുക്കുകയും ചെയ്യും " നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിലെ(NEHU) പ്രൊഫസർ ഒപി സിങ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
advertisement
വെല്ലുവിളികൾ
റാറ്റ് ഹോൾ ഖനനം ഉയർത്തുന്ന വെല്ലുവിളികളും ചെറുതല്ല. ആവശ്യമായ വെന്റിലേഷനോ തൊഴിലാളികൾക്ക് മതിയായ സുരക്ഷയോ നൽകാൻ കഴിഞ്ഞെന്നു വരില്ല. കൂടാതെ ഇത്തരത്തിലുള്ള ഖനനം ഭൂമിയുടെ നില നിൽപ്പിനെ ബാധിക്കുകയും വന നശീകരണത്തിനും ജല മലിനീകരണത്തിനും കാരണമാവുകയും ചെയ്യാറുണ്ട്.
എന്തുകൊണ്ടാണ് റാറ്റ് ഹോൾ ഖനനം നിർത്തലാക്കിയത്?
2014 ലാണ് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ (NGT) ഈ ഖനന രീതി നിരോധിച്ചത്. മേഘാലയയിൽ പ്രചാരത്തിലുണ്ടായിരുന്ന രീതിയായിരുന്നത് കൊണ്ട് തന്നെ മേഘാലയ സംസ്ഥാന സർക്കാർ ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. മഴക്കാലത്ത് ഖനികളിൽ വെള്ളം കയറുന്നത് തൊഴിലാളികളുടെ മരണത്തിന് വരെ ഇടയാക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Uttarkashi Tunnel Rescue: ഉത്തരാഖണ്ഡ് അപകടം: രക്ഷാദൗത്യത്തിന് ഉപയോ​ഗിച്ച നിരോധിക്കപ്പെട്ട ‘റാറ്റ് ഹോൾ മൈനിംഗ്’
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement