സ്കൂള്‍ വിദ്യാര്‍ത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പലപ്പോഴും കൈയ്യാങ്കളിയില്‍ വരെ കലാശിച്ച സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. കണ്‍സെഷന്‍ ചോദിച്ചതും സീറ്റില്‍ ഇരുന്നതും നേരത്തെ ബസില്‍ കയറിയതുമെല്ലാം ഇതില്‍ ചില കാരണങ്ങള്‍ മാത്രം. സത്യത്തില്‍ സ്റ്റാന്‍ഡിലുള്ള ബസില്‍ കയറാന്‍ വിദ്യാര്‍ത്ഥികള്‍ കാത്ത് നില്‍ക്കണോ? എത്ര സമയം വരെ കണ്‍സെഷന്‍ കിട്ടും, ഏതൊക്കെ ദിവസങ്ങളില്‍ കണ്‍സെഷന്‍ കിട്ടില്ല തുടങ്ങിയ നിരവധി സംശയങ്ങള്‍ പൊതുജനത്തിനിടയിലുണ്ട്.
പാലക്കാട് ആലത്തൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫീസർ 2017-ല്‍ നൽകിയ വിവരാവകാശ മറുപടിയില്‍ വിദ്യാർത്ഥികൾക്ക് ബസിൽ ലഭിക്കേണ്ട കൺസെഷൻ സംവിധാനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ബസ് യാത്രയുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ വ്യാപകമായ പരാതി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ വിവരിക്കുന്നത്.
1.കണ്‍സെഷന്‍ സമയം എപ്രകാരം ?
രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബസുകളില്‍ കണ്‍സെഷന്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളത്.
2. പൊതു അവധി ദിവസങ്ങളില്‍ സ്പെഷ്യല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കണ്‍സെഷന്‍ കിട്ടുമോ ?
രണ്ടാം ശനി പ്രവൃത്തി ദിവസമാണെങ്കിൽ വിദ്യാർഥികൾക്ക് സ്ക്കൂളിലേക്ക് കൺസെക്ഷനോടെ യാത്ര ചെയ്യാം. സ്പെഷൽ ക്ലാസുകൾക്ക് കൺസെഷൻ അനുവദിക്കുന്നതല്ല.
3.വിദ്യാർഥികൾ ബസ് എടുക്കുന്നതിന് തൊട്ട് മുമ്പ് മാത്രമേ കയറാവൂ എന്നുണ്ടോ?
ബസ് എടുക്കുന്നതിന് വരെ വിദ്യാര്‍ഥികള്‍ സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കണമെന്ന് ഒരു നിയമവും നിലവിലില്ല.
4.വിദ്യാർഥികൾക്ക് യാത്രാ സൗജന്യം നിഷേധിക്കപ്പെട്ടാൽ ആരെയാണ് സമീപിക്കേണ്ടത്?
ഏതെങ്കിലും തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കാതെ വന്നാല്‍ മോട്ടോർ വാഹന വകുപ്പ് അധികാരിയോ, പോലീസ് അധികാരികളെയോ
സമീപിക്കാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.