മുഖത്തിന്റെ ഒരുവശം തളർന്നുപോവും; കണ്ണടയ്ക്കാനോ ചിരിക്കാനോ കഴിയില്ല; ബെൽസ് പാൾസി രോഗം എങ്ങനെ

Last Updated:

ചിലരിൽ ആറു മാസം വരെ രോഗലക്ഷണങ്ങൾ കണ്ടേക്കാം. രോ​ഗത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ല.

പേശികൾക്കുണ്ടാകുന്ന ബലക്ഷയമാണ് ബെൽസ് പാൾസി എന്ന രോഗം. ബെൽസ് പാൾസി എന്നത് വളരെ സാധാരണമായ രോഗമാണ്. മുഖത്തെ ഒരു വശത്തെ മസിലിന് തളർച്ച സംഭഴിക്കുന്ന അവസ്ഥയാണ് ബെൽസ് പാൾസി. അടുത്തിടെ നടനും അവതാരകനുമായ മിഥുൻ രമേശിന് ഈ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇഡിയോപ്പതിക് ലോവര്‍ മോട്ടോര്‍ ന്യൂറോണ്‍ ഫേഷ്യല്‍ നെര്‍വ് പാള്‍സി എന്നാണ് ഈ രോഗത്തിന്റെ ശാസ്ത്രീയ നാമം. രോ​ഗത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദ​ഗ്ധർ കരുതുന്നു.
ബെൽസ് പാൾസി എങ്ങനെ
നെറ്റി ചുളിക്കുക, കണ്ണടയ്ക്കുക, ചിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഫേഷ്യല്‍ മസില്‍സിന്റെ സഹായം ആവശ്യമാണ്. ഈ മസില്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്നത് ഫേഷ്യല്‍ നെര്‍വ് ആണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാൾസി.
advertisement
മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല. മിക്ക രോഗികളിലും രോഗം പ്രത്യക്ഷപ്പെട്ട് ആഴ്ച്ചകൾക്കുള്ളിൽ തന്നെ രോഗം ഭേദമാകാറുണ്ട്. ചിലരിൽ ആറു മാസം വരെ രോഗലക്ഷണങ്ങൾ കണ്ടേക്കാം.
സ്ട്രോക്കും ബെൽസ് പാൾസിയും
പലരും ഇതിനെ സ്‌ട്രോക്കെന്ന് തെറ്റായി വ്യാഖ്യാനിക്കാറുണ്ടെങ്കിലും ഇത് സ്‌ട്രോക്കല്ല. സ്ട്രോക്കും ബെൽസ് പാൾസിയും തമ്മിൽ ബന്ധമില്ലെങ്കിലും രണ്ടിന്റെയും ലക്ഷണങ്ങൾ സമാനമായതിനാൽ സ്ട്രോക് തിരിച്ചറിയപ്പെടാതെ പോകാനും സാധ്യതയുണ്ട്.
രോഗം വന്ന് കഴിഞ്ഞാല്‍
advertisement
  1. മുഖം നോര്‍മല്‍ സൈഡിലേക്ക് കോടിപ്പോകുക
  2. നെറ്റി ചുളിക്കാന്‍ സാധിക്കാതെ വരിക കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
  3. ഭക്ഷണം കഴിക്കുമ്പോള്‍ കവിളില്‍ കെട്ടിക്കിടക്കുക
  4. വായയുടെ ഒരുവശത്തുകൂടി തുപ്പൽ ഒലിക്കുക
  5. രോഗം ബാധിച്ച വശത്തെ താടിക്ക് ചുറ്റുമോ ചെവിക്കു പിന്നിലോ വേദന അനുഭവപ്പെടുക
  6. തലവേദന
  7. രുചി അനുഭവപ്പെടാതിരിക്കുക
  8. കണ്ണുനീരിന്റെയും തുപ്പലിന്റെയും അളവിലുള്ള വ്യത്യാസം
രോഗലക്ഷണങ്ങള്‍ പ്രകടമായാൽ
  • കൃത്യസമയത്ത് ചികിത്സ ആരംഭിക്കണം- ആദ്യത്തെ മണിക്കൂറുകളിലുള്ള ചികിത്സ പ്രധാനം
  • ഡോക്ടറുടെ നിര്‍ദേശപ്രകാരം ഫിസിയോതെറാപ്പിയും ആരംഭിക്കാവുന്നതാണ്.
  • ടെന്‍സ് എന്ന് പറയുന്ന ചികിത്സ- ഞരമ്പുകളെ ഉത്തേജിപ്പിക്കാന്‍ ചെറിയ ഇലക്ട്രോഡ് വച്ച് ഷോക്ക് ഏല്‍പ്പിക്കുന്നതാണ് ടെന്‍സ്.
  • രോഗം വന്ന് മാറിക്കഴിഞ്ഞാല്‍ പിന്നെ സ്ഥിരമായി മരുന്ന് കഴിക്കേണ്ട സാഹചര്യമില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Explained/
മുഖത്തിന്റെ ഒരുവശം തളർന്നുപോവും; കണ്ണടയ്ക്കാനോ ചിരിക്കാനോ കഴിയില്ല; ബെൽസ് പാൾസി രോഗം എങ്ങനെ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement