താരാകല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെടാൻ കാരണമായ സ്പാസ് മോഡിക് ഡിസ്ഫോണിയ എന്താണ്?
- Published by:Sarika KP
- news18-malayalam
Last Updated:
തന്റെ അമ്മയായ താരക്കല്ല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതിനു കാരണമായ സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയെ കുറിച്ച് സൗഭാഗ്യ പറഞ്ഞിരുന്നു
നടിയും നർത്തകിയുമായ താരാ കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ട വിവരം മകൾ സൗഭാഗ്യ വെങ്കിടേഷ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ താരകല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെടാൻ കാരണം എന്താണ് എന്നാണ് ആരാധകർ ചോദിക്കുന്നത്. സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന അസുഖമാണ് താരത്തിനു ബാധിച്ചത് എന്നാണ് മകള്‍ സൗഭാഗ്യ പറഞ്ഞത്. എന്താണ് സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥ?
തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്‌നോര്‍മല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്‌റ്റേജാണ് താര കല്യാണിനെ ബാധിച്ചത്. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്. സ്‌ട്രെയിന്‍ ചെയ്യുന്തോറും അത് കൂടി വരും. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നത് എന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനുള്ള മരുന്നും ഇല്ല. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ രണ്ട് വഴികളാണ് ഉള്ളത്. അതിലൊന്നാണ് ബോട്ടോക്‌സ്. ബോട്ടോക്സ് കഴിഞ്ഞാല്‍ പൂര്‍ണമായും വിശ്രമം ആവശ്യമാണ്, വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും എന്നാണ് പറയപ്പെടുന്നത്.
advertisement
നിരവധി ആരാധകരുള്ള താരമാണ് താര കല്യാണ്‍. താരയുടെ അമ്മ അന്തരിച്ച സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുൻ എന്നിവരെല്ലാം സോഷ്യൽ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരങ്ങളാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
March 16, 2024 10:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
താരാകല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെടാൻ കാരണമായ സ്പാസ് മോഡിക് ഡിസ്ഫോണിയ എന്താണ്?