• HOME
  • »
  • NEWS
  • »
  • explained
  • »
  • ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് 24 വർഷത്തിലേറെ മുഖ്യമന്ത്രിയായിരുന്നതാര്?

ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് 24 വർഷത്തിലേറെ മുഖ്യമന്ത്രിയായിരുന്നതാര്?

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ത്രിപുരയില്‍ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചയാളാണ് മണിക് സർക്കാർ

  • Share this:

    രാജ്യത്തെ പല മുഖ്യമന്ത്രിമാരും ജനങ്ങൾക്കിടയിൽ വളരെയധികം ജനപ്രീതി സമ്പാദിച്ചവരാണ്. ഒന്നിലധികം തവണ അധികാരത്തിൽ തുടരുന്നതിന് പ്രവർത്തനങ്ങളിലൂടെയും നയങ്ങളിലൂടെയും അവർ ജനങ്ങളുടെ വിശ്വാസം നേടിയിട്ടുണ്ട്. ത്രിപുര ഉൾപ്പെടെയുള്ള സുപ്രധാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്ന സാഹചര്യത്തിൽ ത്രിപുരയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചയാളാണ് മണിക് സർക്കാർ. രാജ്യത്ത് സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിമാരായിട്ടുള്ള 10 പേർ ആരൊക്കെയെന്ന് നോക്കാം.

    1. പവൻ കുമാർ ചാംലിംഗ്: സിക്കിമിൽ 24 വർഷവും 165 ദിവസവും മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് പവൻ കുമാർ ചാംലിംഗ്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. 1994 മുതൽ തുടർച്ചയായി അഞ്ച് തവണ (24 വർഷം) അദ്ദേഹം സംസ്ഥാനം ഭരിച്ചു.

    2. ജ്യോതി ബസു: പശ്ചിമ ബംഗാളിൽ 23 വർഷവും 137 ദിവസവും മുഖ്യമന്ത്രിയായിരുന്നു ജ്യോതി ബസു. 1977 മുതൽ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു, 2000-ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു ജ്യോതി ബസു.

    3. ഗെഗോങ് അപാങ്: അരുണാചൽ പ്രദേശിൽ 22 വർഷവും 8 മാസവും 5 ദിവസവും മുഖ്യമന്ത്രിയായിരുന്നു ഗെഗോങ് അപാങ്. 1980 മുതൽ 1999 വരെ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. 2003ൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 2007 വരെ ആ സ്ഥാനത്ത് തുടർന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതും ഇദ്ദേഹം തന്നെ ആയിരുന്നു.

    4. ലാൽ തൻഹാവ്‌ല: മിസോറാമിൽ 21 വർഷവും 38 ദിവസവും മുഖ്യമന്ത്രിയായിരുന്നു ലാൽ തൻഹാവ്‌ല. 1984 മുതൽ 1986 വരെയും 1989 മുതൽ 1993 വരെയും 1993 മുതൽ 1998 വരെയും 2008 മുതൽ 2013 വരെയും 2013 മുതൽ 2018 വരെയും അഞ്ച് തവണകളിലായി മിസോറാമിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ലാൽ തൻഹാവ്‌ല കോൺഗ്രസിന്റെ നേതാവാണ്.

    5. വീർഭദ്ര സിംഗ്: ഹിമാചൽ പ്രദേശിൽ 21 വർഷം മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. 6 തവണകളായി 21 വർഷം സേവനമനുഷ്ഠിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായിരുന്നു വീർഭദ്ര സിംഗ്. 1983 മുതൽ 1990 വരെയും 1993 മുതൽ 1998 വരെയും 2003 മുതൽ 2007 വരെയും ഒടുവിൽ 2012 മുതൽ 2017 വരെയും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. ബി.ജെ.പിയുടെ ജയ് റാം താക്കൂർ അധികാരത്തിലേറുന്നതിന് മുമ്പ് വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഒമ്പത് തവണ നിയമസഭാംഗമായും അഞ്ച് തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    6. മണിക് സർക്കാർ: ത്രിപുരയിൽ 19 വർഷവും 363 ദിവസവും മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. ത്രിപുരയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് മണിക് സർക്കാർ. 1998-ൽ സത്യപ്രതിജ്ഞ ചെയ്ത് 2018 വരെ ആ പദവിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗം കൂടിയാണ് മണിക് സർക്കാർ.

    7. നവീൻ പട്നായിക്: ഒഡീഷയിൽ 19 വർഷവും 112 ദിവസവും മുഖ്യമന്ത്രിയായിരുന്നു നവീൻ പട്നായിക്. ബിജു ജനതാദൾ നേതാവ് നവീൻ പട്‌നായിക് ഒഡീഷയുടെ 14-ാമത്തെ മുഖ്യമന്ത്രിയായിരുന്നു. 2000-ൽ അധികാരത്തിലെത്തിയ അദ്ദേഹം അതിനുശേഷം തുടർച്ചയായി അഞ്ച് തവണ വിജയിച്ചു.

    8. എം. കരുണാനിധി: തമിഴ്നാട്ടിൽ 18 വർഷവും 293 ദിവസവും മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. ഡിഎംകെ നേതാവ് മുത്തുവേൽ കരുണാനിധി എന്ന എം കരുണാനിധി 1969 മുതൽ 1971 വരെയും 1971 മുതൽ 1976 വരെയും 1989 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും 2006 മുതൽ 2011 വരെയും അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ് സാഹിത്യത്തിന് നൽകിയ സംഭാവനകളെ തുടർന്ന് അദ്ദേഹത്തെ കലൈഞ്ജർ എന്നും മുത്തമിഴ് അരിജ്ഞർ എന്നും വിളിച്ചിരുന്നു

    9. യശ്വന്ത് സിംഗ് പർമർ: ഹിമാചൽ പ്രദേശിൽ 18 വർഷവും 30 ദിവസം മുഖ്യമന്ത്രിയായിരുന്നു യശ്വന്ത് സിംഗ് പർമർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും ഹിമാചൽ പ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു യശ്വന്ത് സിംഗ് പർമർ. 1969-ൽ മുഖ്യമന്ത്രിയായ അദ്ദേഹം 1971 വരെ സേവനമനുഷ്ഠിച്ചു, തുടർന്ന് 1971 മുതൽ 1976 വരെയും 1989 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും 2006 മുതൽ 2011 വരെയും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

    10. പ്രകാശ് സിംഗ് ബാദൽ: പഞ്ചാബിൽ 17 വർഷവും 261 ദിവസവും മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. 1970 മുതൽ 1971 വരെയും 1977 മുതൽ 1980 വരെയും 1997 മുതൽ 2002 വരെയും 2007 മുതൽ 2017 വരെയും അദ്ദേഹം സേവനമനുഷ്ഠിച്ചു. ശിരോമണി അകാലിദൾ നേതാവാണ് ഇദ്ദേഹം. സിഖ് കേന്ദ്രീകൃത പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ് ശിരോമണി അകാലിദൾ.

    Published by:Arun krishna
    First published: