ഫുകുഷിമ ആണവ നിലയത്തിലെ ജലം ജപ്പാൻ സമുദ്രത്തിലേക്ക് ഒഴുക്കുന്നത് എന്തുകൊണ്ട്? ഏതൊക്കെ രാജ്യങ്ങളാണ് ഇതിനെ എതിർക്കുന്നത്?‌

Last Updated:

റേഡിയോ ആക്ടീവ് മലിനജലം ശുചീകരിച്ച് പസഫിക് സമുദ്രത്തിലേയ്ക്ക് ഒഴുക്കിവിടാനാണ് ജപ്പാന്റെ പദ്ധതി

 (AFP)
(AFP)
ഫുകുഷിമ ആണവ നിലയത്തിലെ റേഡിയോ ആക്ടീവ് ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനാരംഭിച്ചിരിക്കുകയാണ് ജപ്പാന്‍. ഇതിനെതിരെ കനത്ത പ്രതിഷേധവുമായി അയൽരാജ്യങ്ങളായ ചൈനയും ദക്ഷിണ കൊറിയയും രംഗത്തെത്തിയിട്ടുണ്ട്. ജാപ്പനീസ് സമുദ്രോത്പന്നങ്ങൾക്ക് ചൈന നിരോധനം ഏർപ്പെടുത്തി. ദക്ഷിണ കൊറിയയും ഈ നീക്കത്തിനെതിരെ ശക്തമായി രം​ഗത്തുണ്ട്. മലിനജലം ശുദ്ധീകരിച്ചാണ് പുറത്തേക്ക് വിടുന്നതെന്നും അത് നിരുപദ്രവകരമാണെന്നുമാണ് ജപ്പാൻ ആവർത്തിച്ചു പറയുന്നത്. യുഎൻ ആണവോർജ്ജ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയും (IAEA) ഈ വാദത്തെ പിന്തുണച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് ജപ്പാൻ റേഡിയോ ആക്ടീവ് ജലം സമുദ്രത്തിലേക്ക് ഒഴുക്കുന്നത് ?
2011ല്‍ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പവും സുനാമിയുമാണ് ഫുകുഷിമ ആണവ നിലയത്തിന്റെ തകര്‍ച്ചക്ക് കാരണമായത്. 2011 മാർച്ച് 11 നാണ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് വലിയ സുനാമിയുണ്ടായത്. ഇതേത്തുടർന്ന് പ്ലാന്റിലെ വൈദ്യുതി വിതരണ സംവിധാനവും കൂളിങ്ങ് സംവിധാനങ്ങളും തകരാറിലാകുകയും മൂന്ന് റിയാക്ടറുകൾ ഉരുകുകയും വലിയ തോതിൽ റേഡിയേഷൻ പുറപ്പെടുവിക്കുകയും ചെയ്തു. കേടായ റിയാക്ടറുകളിൽ നിന്നും മലിന ജലം കെട്ടിടത്തിന്റെ അടിയിലേക്ക് ഒലിച്ചു വരികയും ഭൂഗർഭജലവുമായി കലരുകയും ചെയ്തു. ഭൂഗര്‍ഭജലവും മഴവെള്ളവും ചേര്‍ന്ന് കൂടുതല്‍ റേഡിയോ ആക്ടീവ് മലിനജലം ഉണ്ടായി.
advertisement
Also Read- വാഗ്നർ തലവൻ പ്രിഗോഷിൻ മരണം റഷ്യ സ്ഥിരീകരിച്ചു; കൊല്ലപ്പെട്ടത് മോസ്കോയിലെ വിമാനാപകടത്തിൽ
ഇത്തരത്തിൽ ഏകദേശം 100,000 ലിറ്റർ മലിന ജലമാണ് വടക്കുകിഴക്കൻ ജപ്പാനിലുള്ള സൈറ്റിൽ പ്രതിദിനം ശേഖരിക്കുന്നത്, അതായത് ഏകദേശം 540 ഒളിമ്പിക് പൂളുകളിലെ വെള്ളത്തിന് തുല്യമായ ജലം. ആയിരത്തോളം സ്റ്റീൽ കണ്ടെയ്‌നറുകളിലായാണ് ഇവ സൂക്ഷിച്ചിരിക്കുന്നതെന്നും ഇനി ഇവ സൂക്ഷിക്കാൻ സ്ഥലമില്ലെന്നും അധികൃതർ പറയുന്നു. അതിനാൽ ഈ റേഡിയോ ആക്ടീവ് മലിനജലം ശുചീകരിച്ച് പസഫിക് സമുദ്രത്തിലേയ്ക്ക് ഒഴുക്കിവിടാനാണ് ജപ്പാന്റെ പദ്ധതി. വർഷങ്ങളോളം നീണ്ട ചർച്ചകൾക്ക് ശേഷം, 2021ലാണ് ജപ്പാൻ ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഒരു കിലോമീറ്റർ നീളമുള്ള പൈപ്പ് വഴി പ്രതിദിനം ഏകദേശം 500,000 ലിറ്റർ ജലമാണ് കടലിലേക്ക് ഒഴുക്കിവിടുന്നത്. ഡിസ്ചാർജ് പൂർത്തിയാകാൻ ഏകദേശം 30 വർഷമെടുക്കും.
advertisement
പദ്ധതി വിവാദമായത് എന്തുകൊണ്ട്?
എഎൽപിഎസ് (ALPS) എന്ന പ്രത്യേക ഫിൽട്ടറിംഗ് സംവിധാനം വഴി ‌ സീസിയം, സ്ട്രോൺഷ്യം എന്നിവയുൾപ്പെടെയുള്ള റേഡിയോ ആക്ടീവ് മൂലകങ്ങൾ നീക്കം ചെയ്തതായി പ്ലാന്റ് ഓപ്പറേറ്റർ ടെപ്കോ അറിയിച്ചു. ട്രിറ്റിയം വേർതിരിക്കാനായിട്ടില്ല. എന്നാൽ കടലിലേക്ക് ഒഴുക്കിവിടാനായി ശുദ്ധീകരിച്ച വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ ട്രിറ്റിയത്തിന്റെ അളവ് സുരക്ഷിതമായ പരിധിക്കുള്ളിലാണെന്നും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി അറിയിച്ചു. എങ്കിലും, ട്രിറ്റിയം വേർതിരിക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ഈ വെള്ളത്തിൽ നിന്ന് അത് നീക്കം ചെയ്യാൻ കഴിയില്ലെന്നും പകരം, വെള്ളം ശുദ്ധീകരിച്ചതായും ബിബിസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ലോകാരോഗ്യ സംഘടന നിർദേശിച്ച 10,000 Bq/L എന്ന അളവിേക്കാൾ വളരെ താഴെയാണ് ഈ ജലത്തിലെ ട്രിറ്റിയത്തിന്റെ അളവെന്ന് അഡ്‌ലെയ്ഡ് സർവ്വകലാശാലയിലെ ആണവ വിദഗ്ധനായ ടോണി ഹുക്കർ വ്യക്തമാക്കി.
advertisement
ഏതൊക്കെ രാജ്യങ്ങളാണ് ജപ്പാന്റെ നീക്കത്തെ എതിർക്കുന്നത്?
റേഡിയോ ആക്ടീവ് ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്ന ജപ്പാന്റെ നീക്കത്തെ ശക്തിമായി എതിർത്ത് ചൈന രം​ഗത്തെത്തിയിട്ടുണ്ട്. ജാപ്പനീസ് സമുദ്രോത്പന്ന ഇറക്കുമതി രാജ്യം നിരോധിക്കുകയും ചെയ്തു. ഇതിലൂടെ പരിസ്ഥിതിക്ക് ഒരു ദോഷവും സംഭവിക്കില്ലെന്ന വിദഗ്ധരുടെ വിലയിരുത്തലിലും ചൈന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വെള്ളം ബാഷ്പീകരിക്കാനും അന്തരീക്ഷത്തിലേക്ക് നീരാവി പുറന്തള്ളാനുമാണ് ചൈന നിർദേശിച്ചത്.
advertisement
ദക്ഷിണ കൊറിയയിലും ജപ്പാനെതിരെ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച, ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു. ജപ്പാനിൽ ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് ജലം പുറത്തുവിടുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഈ അപകടം ഒഴിവാക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഫുകുഷിമ ആണവ നിലയത്തിലെ ജലം ജപ്പാൻ സമുദ്രത്തിലേക്ക് ഒഴുക്കുന്നത് എന്തുകൊണ്ട്? ഏതൊക്കെ രാജ്യങ്ങളാണ് ഇതിനെ എതിർക്കുന്നത്?‌
Next Article
advertisement
MVD| മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
MVD പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
  • അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

  • 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആളുകൾ കുറവായിരുന്നു.

  • മന്ത്രിയുടെ ക്ഷോഭം കാരണം പരിപാടി റദ്ദാക്കി.

View All
advertisement