'പറയാൻ മറന്ന പരിഭവങ്ങൾക്ക്' 25 വയസ്; റഫീഖ് അഹമ്മദിന്റെ ചലച്ചിത്രഗാനത്തിനൊപ്പം സംഗീത സായാഹ്നം കോഴിക്കോട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
റഫീഖ് അഹമ്മദ് എന്ന ഗാനരചയിതാവിന്റെ ചലച്ചിത്രരംഗത്തേക്കുള്ള ചുവടുവയ്പ്പായിരുന്നു ഈ പാട്ട്
പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് 'ഗർഷോം'. ഉർവശി, മുരളി, മധു, സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിനൊപ്പമോ അതിലുമേറെയോ ശ്രദ്ധിക്കപ്പെട്ടത് ഇതിലെ ഗാനങ്ങളായിരുന്നു.
സിനിമയിലെ 'പറയാൻ മറന്ന പരിഭവങ്ങൾ' എന്ന ഗാനം ഇന്നും സംഗീത പ്രേമികൾക്ക് അത്ഭുതമാണ്. റഫീഖ് അഹമ്മദ് എന്ന ഗാനരചയിതാവിന്റെ ചലച്ചിത്രരംഗത്തേക്കുള്ള ചുവടുവയ്പ്പായിരുന്നു ഈ പാട്ട്. ഈ പാട്ടിലൂടെ തന്നെയാണ് സംഗീതജ്ഞൻ രമേശ് നാരായണനും സിനിമാലോകത്തേക്ക് എത്തിയത്.
പുറത്തിറങ്ങി 25 വർഷമായിട്ടും ഇന്നും മലയാളികളുടെ മനസിൽ ആ വരികളും സംഗീതവും മായാതെ നിൽക്കുന്നുണ്ട്. ഹരിഹരനും കെ എസ് ചിത്രയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോടൻ സദസ്സും അലയൻസ് ക്ലബ് ഇന്റർനാഷണലും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീതസന്ധ്യ ഇന്ന് വൈകിട്ട് ആറിന് കോഴിക്കോട് നളന്ദയിൽ നടക്കും. തേജ് , ബെനെറ്റ് - വീത് രാഗ്, യൂസഫ് കാരക്കാട് തുടങ്ങിയവരാണ് സംഗീത സായാഹ്നം ഒരുക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
December 23, 2023 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'പറയാൻ മറന്ന പരിഭവങ്ങൾക്ക്' 25 വയസ്; റഫീഖ് അഹമ്മദിന്റെ ചലച്ചിത്രഗാനത്തിനൊപ്പം സംഗീത സായാഹ്നം കോഴിക്കോട്ട്