ഒന്നര ലക്ഷം രൂപ വിലയുള്ള വൈൻ, 920 രൂപ വിലയുള്ള ചായ; ശിൽപ ഷെട്ടിയുടെ റെസ്റ്റോറന്റിന്റെ മെനു
- Published by:Sneha Reghu
- news18-malayalam
Last Updated:
വാരാന്ത്യങ്ങളിൽ ശിൽപ ഷെട്ടിയുടെ റെസ്റ്റോറന്റിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ടെന്നാണ് റിപ്പോർട്ടുകൾ
ബോളിവുഡ് താരവും ഫിറ്റ്നസ് ഐക്കണുമായ ശിൽപ ഷെട്ടി ഇപ്പോൾ സിനിമകളിലും യോഗ വീഡിയോകളിലും മാത്രമല്ല, ഹോസ്പിറ്റാലിറ്റി മേഖലയിലും ശ്രദ്ധ നേടുകയാണ്. രഞ്ജിത് ബിന്ദ്രയുമായുള്ള ബിസിനസ് പാർടൺഷിപ്പിന് ശിൽപ 2019-ലാണ് കൈ കൊടുത്തത്. പങ്കാളിത്തം സ്ഥാപിച്ച ശേഷം ശിൽപ ആഡംബര ഡൈനിംഗ് ബ്രാൻഡായ ‘ബാസ്റ്റ്യൻ’-ൽ 50% ഓഹരി സ്വന്തമാക്കി.
advertisement
ഇന്ന് ബാസ്റ്റ്യൻ മുംബൈയിൽ മാത്രം അല്ല, ഇന്ത്യയിലെ വിവിധ നഗരങ്ങളിലും പ്രശസ്തമായ സെലിബ്രിറ്റി റെസ്റ്റോറന്റുകളിലൊന്നായി മാറിയിരിക്കുകയാണ്. ഇവിടുത്തെ മെനുവിലെ വിലകൾ സാധാരണക്കാർക്ക് ഒരു ഞെട്ടലുണ്ടാകും. കാരണം, പ്രതീക്ഷിക്കുന്നതിലും അധികം വിലയാണ് ഇവിടെ. പക്ഷെ, അതിശയകരമായ കാര്യം എന്താണെന്നാൽ ഈ റെസ്റ്റോറന്റിൽ എപ്പോഴും തിരക്ക് കാണാൻ കഴിയും. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച്, ബാസ്റ്റ്യൻ റെസ്റ്റോറന്റ് പ്രതിദിനം കോടിക്കണക്കിന് രൂപ വിറ്റുവരവ് നേടുന്ന ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സെലിബ്രിറ്റി റെസ്റ്റോറന്റുകളിൽ ഒന്നായി മാറിയിരിക്കുന്നു.
advertisement
മുംബൈയിലെ വോർലിയിൽ സ്ഥിതി ചെയ്യുന്ന 'ബാസ്റ്റ്യൻ അറ്റ് ദി ടോപ്പ്' പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. സമുദ്രവിഭവങ്ങൾ, അന്താരാഷ്ട്ര വിഭവങ്ങൾ, ഇൻസ്റ്റാഗ്രാം-സൗഹൃദമായ അലങ്കാരങ്ങൾ എന്നിവയാൽ ഈ റെസ്റ്റോറന്റ് ശ്രദ്ധേയമാണ്. ഇവിടെ ഒരു ടേബിൾ ബുക്ക് ചെയ്യുന്നത് എളുപ്പമല്ല. വാരാന്ത്യങ്ങളിൽ റെസ്റ്റോറന്റിന് പുറത്ത് നീണ്ട തിരക്ക് ഉണ്ടാവാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
advertisement
advertisement
advertisement
ഈ ഉയർന്ന വിലകൾ കേവലം ഒരു പ്രദർശനം മാത്രമല്ല, വലിയൊരു വരുമാനമാർഗ്ഗം കൂടിയാണ്. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ശോഭാ ഡി അടുത്തിടെ മോജോ സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിൽ, 'ബാസ്റ്റ്യൻ' റെസ്റ്റോറന്റ് ഒരു രാത്രിയിൽ 2-3 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. "ഈ റെസ്റ്റോറന്റിൽ രണ്ട് സിറ്റിങ്ങുകളിലായി 1,400 അതിഥികൾക്ക് ഇരിക്കാം. ഇത്രയും യാഥാസ്ഥിതികമായ ഒരു പ്രദേശത്ത് പോലും ഈ ഭ്രമം നിലനിൽക്കുന്നതിനെക്കുറിച്ച് ശോഭാ ഡി ആശ്ചര്യപ്പെട്ടു.
advertisement
എന്നാലും, ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ഇപ്പോൾ ഒരു വഞ്ചനാ കേസിൽ കുടുങ്ങിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ഇവർ ജുഹുവിലെ ഒരു ബിസിനസുകാരനിൽ നിന്ന് 60.48 കോടി രൂപ തട്ടിയെടുത്തെന്നതാണ് ആരോപണം. ഇതിനെ തുടർന്ന്, തങ്ങളുടെ റെസ്റ്റോറന്റ് ബിസിനസ് വിദേശത്ത് വ്യാപിപ്പിക്കാൻ യുഎസ് ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ അപേക്ഷിച്ചിരുന്നുവെങ്കിലും, ബോംബെ ഹൈക്കോടതി അത് നിഷേധിച്ചു.


