പലർക്കും അറിയില്ല; മലയാള സിനിമയിൽ ഹിറ്റുകൾ അടിച്ച അമ്മയേയും മകളേയും സമ്മാനിച്ച മുത്തശ്ശി നടി

Last Updated:
പ്രേം നസീറിന്റെ നായികയുടെ അമ്മ, മോഹൻലാലിന്റെ നായികയുടെ മുത്തശ്ശി. ചലച്ചിത്ര ലോകത്ത് മൂന്ന് തലമുറകളുടെ ഉടമ
1/7
സിനിമാ ലോകത്തിൽ രണ്ടോ അതിലേറെയോ തലമുറകൾ അവകാശപ്പെടാൻ അർഹതയുള്ള നിരവധി താരകുടുംബങ്ങളുണ്ട്. മലയാള സിനിമയും അക്കാര്യത്തിൽ തെല്ലും പിറകിലല്ല. ചരിത്രം പരിശോധിച്ചാൽ ഇവിടെ അച്ഛനമ്മമാരും മക്കളും കൊച്ചുമക്കളും വരെ സിനിമയിൽ നിറഞ്ഞു നിന്നതിന് തെളിവുണ്ട്. അത്തരത്തിൽ മലയാള സിനിമയിൽ ഹിറ്റുകളും സൂപ്പർ ഹിറ്റുകളും സമ്മാനിച്ച ഒരു മകളേയും കൊച്ചുമകളെയും സമ്മാനിച്ച താരമാണിത്. രണ്ടു തലമുറകൾ മലയാള സിനിമയിൽ നിറഞ്ഞു നിന്നുവെങ്കിലും, ഈ മുത്തശ്ശിയെ അധികമാരും അറിയാൻ സാധ്യതയില്ല. മലയാളി കുടുംബമല്ലെങ്കിൽ പോലും മലയാള സിനിമയിൽ ഇവർക്കുള്ള സ്വാധീനം തള്ളിക്കളയാനാവില്ല. അതാണ് കുമാരി രുക്മിണിയുടെ പരമ്പര
സിനിമാ ലോകത്തിൽ രണ്ടോ അതിലേറെയോ തലമുറകൾ അവകാശപ്പെടാൻ അർഹതയുള്ള നിരവധി താരകുടുംബങ്ങളുണ്ട്. മലയാള സിനിമയും അക്കാര്യത്തിൽ തെല്ലും പിറകിലല്ല. ചരിത്രം പരിശോധിച്ചാൽ ഇവിടെ അച്ഛനമ്മമാരും മക്കളും കൊച്ചുമക്കളും വരെ സിനിമയിൽ നിറഞ്ഞു നിന്നതിന് തെളിവുണ്ട്. അത്തരത്തിൽ മലയാള സിനിമയിൽ ഹിറ്റുകളും സൂപ്പർ ഹിറ്റുകളും സമ്മാനിച്ച ഒരു മകളേയും കൊച്ചുമകളെയും സമ്മാനിച്ച താരമാണിത്. രണ്ടു തലമുറകൾ മലയാള സിനിമയിൽ നിറഞ്ഞു നിന്നുവെങ്കിലും, ഈ മുത്തശ്ശിയെ അധികമാരും അറിയാൻ സാധ്യതയില്ല. മലയാളി കുടുംബമല്ലെങ്കിൽ പോലും മലയാള സിനിമയിൽ ഇവർക്കുള്ള സ്വാധീനം തള്ളിക്കളയാനാവില്ല. അതാണ് കുമാരി രുക്മിണിയുടെ (Kumari Rukmini) പരമ്പര
advertisement
2/7
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിറഞ്ഞുനിന്ന നടിയാണ് കുമാരി രുക്മിണി. മൂന്ന് ഭാഷകളിലായി അവർ നൂറോളം സിനിമകളിൽ അഭിനയിച്ചു. തഞ്ചാവൂർ ജില്ലയിലെ മേലത്തൂരാണ് ഇവരുടെ സ്വദേശം. പറഞ്ഞു വരുമ്പോൾ രുക്മിണിയുടെ അമ്മയും നടിയാണ്. നുങ്കമ്പാക്കം ജാനകിയുടെ മകളാണ് രുക്മിണി. ഹരിശ്ചന്ദ്ര എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കവേ, ഒരു ബാലതാരത്തിനായുള്ള അന്വേഷണമാണ് രുക്മിണിയെ സിനിമയിലെത്തിച്ചത്. ഈ ചിത്രത്തിലെ നായിക താമസിച്ച മുറിക്കപ്പുറം, അച്ഛനമ്മമാരോടൊപ്പം രുക്മിണി താമസമാക്കിയിരുന്നു. നായിക ടി.പി. രാജലക്ഷ്മിയാണ് രുക്മിണിയെ സിനിമയിലേക്ക് നിർദേശിച്ചത് (തുടർന്ന് വായിക്കുക)
 തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിറഞ്ഞുനിന്ന നടിയാണ് കുമാരി രുക്മിണി. മൂന്ന് ഭാഷകളിലായി അവർ നൂറോളം സിനിമകളിൽ അഭിനയിച്ചു. തഞ്ചാവൂർ ജില്ലയിലെ മേലത്തൂരാണ് ഇവരുടെ സ്വദേശം. പറഞ്ഞു വരുമ്പോൾ രുക്മിണിയുടെ അമ്മയും നടിയാണ്. നുങ്കമ്പക്കം ജാനകിയുടെ മകളാണ് രുക്മിണി. 'ഹരിശ്ചന്ദ്ര' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കവേ, ഒരു ബാലതാരത്തിനായുള്ള അന്വേഷണമാണ് രുക്മിണിയെ സിനിമയിലെത്തിച്ചത്. ഈ ചിത്രത്തിലെ നായിക താമസിച്ച മുറിക്കപ്പുറം, അച്ഛനമ്മമാരോടൊപ്പം രുക്മിണി താമസമാക്കിയിരുന്നു. നായിക ടി.പി. രാജലക്ഷ്മിയാണ് രുക്മിണിയെ സിനിമയിലേക്ക് നിർദേശിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/7
അതിനു ശേഷം നടന്നത് ചരിത്രം. ശ്രീവല്ലി എന്ന സിനിമയിലൂടെ രുക്മിണി നായികാവേഷം ചെയ്തു തുടങ്ങി. വൈ.വി. റാവുവുമായി പ്രണയത്തിലായ രുക്മിണി അദ്ദേഹത്തിന്റെ ഭാര്യയായി. വൈ.വി. റാവുവിന്റെയും രുക്മിണിയുടെയും മകളാണ് മലയാള സിനിമയിലെ മുതിർന്ന താരം ലക്ഷ്മി. രുക്മിണിയുടെ ഏക മകൾ. ലക്ഷ്മിയുടെ അമ്മ എന്നാൽ, മോഹൻലാലിനൊപ്പം നായികയായി വേഷമിട്ട നടി ഐശ്വര്യ ഭാസ്കരന്റെ മുത്തശ്ശിയാണ് ഇവർ
 അതിനു ശേഷം നടന്നത് ചരിത്രം. 'ശ്രീവല്ലി' എന്ന സിനിമയിലൂടെ രുക്മിണി നായികാവേഷം ചെയ്തു തുടങ്ങി. വൈ.വി. റാവുവുമായി പ്രണയത്തിലായ രുക്മിണി അദ്ദേഹത്തിന്റെ ഭാര്യയായി. വൈ.വി. റാവുവിന്റെയും രുക്മിണിയുടെയും മകളാണ് മലയാള സിനിമയിലെ മുതിർന്ന താരം ലക്ഷ്മി. രുക്മിണിയുടെ ഏക മകൾ. ലക്ഷ്മിയുടെ അമ്മ എന്നാൽ, മോഹൻലാലിനൊപ്പം നായികയായി വേഷമിട്ട നടി ഐശ്വര്യ ഭാസ്കരന്റെ മുത്തശ്ശിയാണ് ഇവർ
advertisement
4/7
അമ്മയേക്കാൾ പ്രശസ്തയായ മകളായി മാറി ലക്ഷ്മി. നാല് ഭാഷകളിൽ ലക്ഷ്മി സജീവ താരമായി. തമിഴ് ചിത്രം ജീവനാംശമാണ് ലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രം. മലയാളത്തിൽ ആദ്യ സിനിമ തന്നെ അവരുടെ വരവറിയിക്കുകയുണ്ടായി. ഇന്നും കൾട്ട് ക്ലാസിക് ലേബലിൽ അറിയപ്പെടുന്ന 'ചട്ടക്കാരി'യാണ് ലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം. ഈ സിനിമയിലെ മോഹൻ-ലക്ഷ്മി ജോഡി പിൽക്കാലത്ത് ജീവിതത്തിലും ഒന്നിച്ചു. എന്നിരുന്നാലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 650ലേറെ സിനിമകൾ ഇന്ന് ഇന്ത്യൻ സിനിമയിൽ ലക്ഷ്മിയുടെ പേരിലുണ്ട്. പ്രേം നസീറിന്റെ ജോഡിയായും ലക്ഷ്മി അഭിനയിച്ചിരുന്നു

5/7
 1974ൽ ലക്ഷ്മി മലയാള സിനിമയിൽ വരുമ്പോൾ അവർ ശാന്ത മീന എന്ന മകളുടെ അമ്മയായിരുന്നു. അക്കാലത്തെ സാമൂഹിക വ്യവസ്ഥകളിൽ പൊളിച്ചെഴുത്ത് നടത്തുന്ന സിനിമയായ 'ചട്ടക്കാരി'യിൽ അവർ ശ്രദ്ധേയ പ്രകടനം നടത്തി. മകൾ ശാന്ത മീന പക്ഷേ സിനിമയിൽ ആ പേരിലല്ല വന്നത്. ഐശ്വര്യ എന്നായിരുന്നു അവരുടെ സ്ക്രീൻ നാമം. ലക്ഷ്മിയുടെ ആദ്യ ഭർത്താവ് ഭാസ്കരനിൽ അവർക്ക് പിറന്ന മകളാണ് ഐശ്വര്യ. പിൽക്കാലത്ത് അവർ ഐശ്വര്യ ഭാസ്കരൻ എന്ന് അറിയപ്പെട്ടു തുടങ്ങി

6/7
അമ്മയുടെ മകൾ എന്ന ലേബലിൽ സിനിമയിൽ അവസരങ്ങൾ തേടിയ ആളായിരുന്നില്ല ഐശ്വര്യ. അമ്മയേക്കാൾ അമ്മൂമ്മയ്‌ക്കൊപ്പം വളർന്ന കുഞ്ഞായിരുന്നു ഐശ്വര്യ. 1991ൽ റിലീസ് ചെയ്ത മലയാള ചിത്രം 'ഒളിയമ്പുകൾ' ആയിരുന്നു ഐശ്വര്യ ഭാസ്കരന്റെ കന്നിചിത്രം. പിൽക്കാലത്ത് തൻവീർ അഹമ്മദുമായുള്ള അവരുടെ വിവാഹജീവിതം രണ്ടു വർഷങ്ങൾക്കപ്പുറം നീണ്ടില്ല

7/7
ഐശ്വര്യയും ഒരു മകളുടെ അമ്മയാണ്. ഇവർ മലയാളത്തിൽ മോഹൻലാലിന്റെ നായികയായി ബട്ടർഫ്‌ളൈസ്, നരസിംഹം, പ്രജ പോലുള്ള സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു
 ഐശ്വര്യയും ഒരു മകളുടെ അമ്മയാണ്. ഇവർ മലയാളത്തിൽ മോഹൻലാലിന്റെ നായികയായി ബട്ടർഫ്‌ളൈസ്, നരസിംഹം, പ്രജ പോലുള്ള സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു
advertisement
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ പിടികൂടി
  • പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി, 40 വയസ്സുള്ള ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.

  • പ്രതിയെ നാട്ടുകാർ ചേർന്ന് പോലീസിന് കൈമാറി, പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി.

View All
advertisement