മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തെ കുട്ടികളും ഇന്നിന്റെ മക്കളും; 90s ഫീലിൽ ഒരു 'തുടരും' റീ-ക്രിയേഷൻ
- Published by:meera_57
- news18-malayalam
Last Updated:
പാടത്തും വരമ്പത്തും മഴയും വെയിലും ആസ്വദിച്ച് ഓടിനടന്നിരുന്ന കാലത്തേക്കുള്ള മടക്കയാത്രയുമായി ഒരു 'തുടരും' മ്യൂസിക് ആൽബം
മൊബൈൽ ഫോൺ ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാൻ കഴിയാത്ത ബാല്യം. അവരെ എങ്ങനെ ജീവിതം ആസ്വദിക്കാം എന്ന് കാട്ടിക്കൊടുക്കുന്ന 90s കിഡ്സ് ആയ മുതിർന്നവർ. പാടത്തും വരമ്പത്തും മഴയും വെയിലും ആസ്വദിച്ച് ഓടിനടന്നിരുന്ന കാലത്തേക്കുള്ള മടക്കയാത്രയുമായി ഒരു മ്യൂസിക് ആൽബം. യൂട്യൂബർമാരായ ഒരുപറ്റം യുവാക്കളാണ് ഈ നിർമിതിയുടെ പിന്നിൽ.
നാട്ടിലേക്ക് അവധിക്കാലം ചിലവഴിക്കാൻ പോയ കൊച്ചു പെൺകുട്ടി, ഇവിടുത്തെ കറന്റ് പോക്ക് കാരണം തനിക്ക് മൊബൈൽ ഫോൺ ഇല്ലാതെ പറ്റില്ല എന്ന് അച്ഛനെ വിളിച്ചു പരാതി പറയുന്നിടത്താണ് ദൃശ്യങ്ങളുടെ തുടക്കം. എന്നാൽ, അതിനൊരു പരിഹാരം എന്ന നിലയിൽ കുട്ടിയുടെ മാമൻ നാട്ടിലെ യുവാക്കൾക്കൊപ്പം കുട്ടികളെയും കൊണ്ട് പാടത്തും തൊടിയിലും ഒളിച്ചുകളിക്കാനും മാങ്ങാ പറിക്കാനും മറ്റും കൊണ്ടുപോകുന്ന ദൃശ്യമാണ് ഇതിലുള്ളത്.
'തുടരും' എന്ന മോഹൻലാൽ ചിത്രത്തിലെ 'എന്തൊരു ചേലാണ്...' എന്നാരംഭിക്കുന്ന ഗാനത്തിന് ദൃശ്യങ്ങൾ തീർത്തിരിക്കുന്നു. '90sകളിലെ ഓർമ്മകളിലേക്ക് ഒന്ന് ചെന്ന് നോക്കൂ… മടങ്ങി വരാൻ മടിയ്ക്കും' എന്നാണ് ഗാനത്തിന് ക്യാപ്‌ഷൻ.
advertisement
advertisement
'ആം സൂപ്പർ ഹീറോ' എന്ന സംവിധായകന്റെ ഹാൻഡിലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ആകർഷ്, അഖിൽ എന്നിവരാണ് ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. സംവിധായകനായ സന്ദീപ്, നക്ഷത്ര, പാറു, ഡോ. അനീഷ്, ബിജോയ്, ആരോമൽ, സഞ്ജീവ്, ജസ്റ്റിൻ എന്നിവർ അഭിനയിച്ചിരിക്കുന്നു.
Summary: A set of young youtubers are out there re-creating a nostalgic 90s musical outing after the song from Mohanlal movie 'Thudarum'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 14, 2025 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തെ കുട്ടികളും ഇന്നിന്റെ മക്കളും; 90s ഫീലിൽ ഒരു 'തുടരും' റീ-ക്രിയേഷൻ