ഓണത്തിന് ശുദ്ധ മത്സ്യം: കണ്ണൂരിൽ ‘നല്ലോണം മീനോണം’ പദ്ധതി വിജയകരം
Last Updated:
നല്ലോണം മീനോണം പദ്ധതി ജില്ലയിൽ വിജയം. ഓണത്തിന് ശുദ്ധമായ മത്സ്യം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയിൽ 7712 കിലോ മത്സ്യം വിളവെടുത്തു. 46 മത്സ്യകര്‍ഷകരാണ് ഉദ്യമത്തിൽ ഒത്തുചേർന്നത്.
ഓണത്തിന് ശുദ്ധമായ മത്സ്യം ലക്ഷ്യമാക്കി നടപ്പാക്കി 'നല്ലോണം മീനോണം' പദ്ധതി വിജയകരമായി പൂർത്തിയാക്കി കണ്ണൂർ ജില്ല. 46 മത്സ്യകര്‍ഷകരില്‍ നിന്നായി 7712 കിലോ മത്സ്യമാണ് ഈ ഓണക്കാലത്ത് വിളവെടുത്തത്. ഫിഷറീസ് വകുപ്പിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, അക്വാകള്‍ച്ചര്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. മലബാര്‍ മേഖലയിലെ മത്സ്യകര്‍ഷകരുടെ മത്സ്യം വിളവെടുക്കുന്ന പദ്ധതിയാണ് നല്ലോണം മീനോണം.
ഓരോ കര്‍ഷകരുടെ വിളവെടുപ്പും അതാത് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഉദ്ഘാടനം ചെയ്തു. കരിമീന്‍, തിലാപ്പിയ, കാര്‍പ്പ് മത്സ്യങ്ങള്‍, ചെമ്മീനുകള്‍, ആസാം വാള, വരാല്‍ തുടങ്ങിയ മത്സ്യങ്ങളാണ് പ്രധാനമായും വിളവെടുത്തത്. നല്ലോണം മീനോണം പദ്ധതി പ്രകാരം കല്ല്യാശ്ശേരി പഞ്ചായത്തിലെ ഇവി കബീര്‍ എന്ന കര്‍ഷകന്‍ വിറ്റത് 3000 കിലോ ഗ്രാം ചെമ്മീനാണ്.
മത്സ്യ കര്‍ഷകര്‍ക്ക് വിപണന സാധ്യത ഒരുക്കികൊടുക്കുക എന്നതാണ് ഫിഷറീസ് വകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന, ജനകീയ മത്സ്യകൃഷി എന്നിവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന ഒരു മീന്‍ തോട്ടം പദ്ധതിയും മറ്റ് സ്വകാര്യ മത്സ്യകര്‍ഷകരുടെയും മത്സ്യങ്ങളാണ് വിളവെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 13, 2025 3:28 PM IST