Kushi | ഖുശിയിൽ സമാന്തയുടെയും ദേവരകൊണ്ടയുടെയും ചൂടൻ രംഗങ്ങൾ; വീഡിയോ തരംഗമാവുന്നു
- Published by:user_57
- news18-malayalam
Last Updated:
ചിത്രത്തിൽ നിന്നും സമാന്തയുടെയും വിജയ്‌യുടെയും ഒരു ഇന്റിമേറ്റ് സീൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്
സമാന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) വിജയ് ദേവരകൊണ്ടയും (Vijay Deverakonda) നായികാ നായകന്മാരായ ഖുശി (Kushi) സെപ്റ്റംബർ 1 വെള്ളിയാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്‌തു. റൊമാന്റിക് ഡ്രാമാ ചിത്രത്തിന് നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും ഒരുപോലെ നല്ല പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്ക് ശേഷം, ശിവ നിർവാണയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നിന്നും സമാന്തയുടെയും വിജയ്‌യുടെയും ഒരു ഇന്റിമേറ്റ് സീൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
വൈറൽ വീഡിയോയിൽ സമാന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും പരസ്പരം പ്രണയിക്കുന്നത് കാണാം. സിനിമയിലെ ദമ്പതികളുടെ പ്രണയ ജീവിതത്തിന്റെ കാഴ്ചകളും അതിനുപുറമെ ചൂടൻ രംഗങ്ങളും പങ്കിടുന്നു. ട്വിറ്ററിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ചുവടെ കാണാം:
Arjun Reddy is back🔥🔥
Entha cute ga unaro eddaru❤️🥹🥹🥹🥹🥹
VDK HIT KOTTESADU❤️😭
Watch at your nearest theatres ❤️
-ve reviews raste guddamida thantha na kodakallara#Kushi #KushiOnSep1st #Kushireview #KushiBookings #BlockbusterKushi pic.twitter.com/YGUUi1fd7X
— jr.Rusthum (@Rusthum45) September 1, 2023
advertisement
വിജയ് ദേവരകൊണ്ടയും സമാന്ത റൂത്ത് പ്രഭുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു റൊമാന്റിക് ഡ്രാമയാണ് ഖുഷി. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, രാഹുൽ രാമകൃഷ്ണ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Summary: A video that went viral from Samantha, Vijay Deverakonda movie Kushi on Twitter
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 02, 2023 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kushi | ഖുശിയിൽ സമാന്തയുടെയും ദേവരകൊണ്ടയുടെയും ചൂടൻ രംഗങ്ങൾ; വീഡിയോ തരംഗമാവുന്നു