ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ 'ആപ് കയ്സേ ഹോ'; റിലീസ് ഡേറ്റ് പുറത്തുവിട്ടു
- Published by:meera_57
- news18-malayalam
Last Updated:
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന് ഒപ്പം ബിഗ് സ്ക്രീനിലേക്ക് എത്തുന്നു
ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ആപ് കയ്സേ ഹോ'. കോമഡി ആസ്പദമാക്കിയ ഈ ചിത്രം ഫെബ്രുവരി 28ന് തിയേറ്ററുകളിലെത്തും. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന് ഒപ്പം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമ നവാഗതനായ വിനയ് ജോസാണ് സംവിധാനം ചെയ്യുന്നത്. ഈ വരുന്ന ഫെബ്രുവരി 28ന് 'ആപ്പ് കൈസേ ഹോ' തിയേറ്ററുകളിൽ എത്തും.
അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങിയ നീണ്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നുന്നത്. ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, എഡിറ്റിംഗ്- വിനയന്‍ എം.ജെ., കലാസംവിധാനം- അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്- വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം ഡിസൈന്‍- ഷാജി ചാലക്കുടി, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ.
advertisement
Summary: Aap Kiase Ho is an upcoming Malayalam movie based on the script from Dhyan Sreenivasan. Aap Kaise Ho is slated for a theatre release on February 28, 2025. The movie also boasts a comeback of actor Sreenivasan along with his younger son
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 04, 2025 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ 'ആപ് കയ്സേ ഹോ'; റിലീസ് ഡേറ്റ് പുറത്തുവിട്ടു