നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ബോളിവുഡ് നടൻ ഇർഫാൻ ഖാൻ ആശുപത്രിയിൽ

  ബോളിവുഡ് നടൻ ഇർഫാൻ ഖാൻ ആശുപത്രിയിൽ

  കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇർഫാൻ ഖാന്റെ മാതാവ് സയീദ ബീഗം അന്തരിച്ചത്. ലോക്ക്ഡൗൺ കാരണം ഇർഫാൻ ഖാൻ അവസാനമായി ഉമ്മയെ കാണാൻ സാധിച്ചിരുന്നില്ല

  Irrfan Khan Hospitalised in Mumbai |

  Irrfan Khan Hospitalised in Mumbai |

  • Share this:
   മുംബൈ: ബോളിവുഡ് നടൻ ഇർഫാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ കോകില ബെൻ ധിരുബായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതായി ആജ് തക് റിപ്പോർട്ട് ചെയ്യുന്നു.

   ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന അപൂർവ രോഗത്തിന് ഇർഫാൻ നേരത്തേ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് അടുത്തിടേയാണ് താരം അഭിനയരംഗത്ത് വീണ്ടും സജീവമായത്. അംഗ്രേസി മീഡിയമാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

   കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇർഫാൻ ഖാന്റെ മാതാവ് സയീദ ബീഗം അന്തരിച്ചത്. ലോക്ക്ഡൗൺ കാരണം ഇർഫാൻ ഖാൻ അവസാനമായി ഉമ്മയെ കാണാൻ സാധിച്ചിരുന്നില്ല. മാതാവ് ജയ്പൂരിലും ഇർഫാൻ മുംബൈയിലുമായിരുന്നു.

   ലോക്ക്ഡൗണിനെ തുടർന്ന് സാമൂഹിക അകലം പാലിച്ച് നിയന്ത്രണങ്ങളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
   Published by:Naseeba TC
   First published:
   )}