'മനസിന് തൃപ്തി തരുന്ന കഥകൾ വരാത്തതുകൊണ്ടാണ് മലയാളത്തില്‍ സിനിമ ചെയ്യാത്തത്'; ജയറാം
- Published by:Sarika N
- news18-malayalam
Last Updated:
കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും നടൻ പറഞ്ഞു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയറാം. കഴിഞ്ഞ ഒരു വർഷത്തിൽ നടന്റേതായി ഒരു ചിത്രവും മലയാളത്തിൽ റിലീസ് ആയിട്ടില്ല. എന്നാൽ അന്യഭാക്ഷ ചിത്രങ്ങളിൽ സഹനടന്റെ വേഷത്തിൽ താരം എത്താറുമുണ്ട്. ഇപ്പോഴിതാ, താൻ മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. മകന്‍ കാളിദാസിനൊപ്പം അഭിനയിക്കുന്ന 'ആശകള്‍ ആയിരം' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിലാണ് നടന്റെ പ്രതികരണം. തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥകൾ മലയാളത്തിൽ വരാത്തതു കൊണ്ടുമാത്രമാണ് സിനിമകൾ ചെയാത്തതെന്ന് ജയറാം പറഞ്ഞു.
നടന്റെ വാക്കുകൾ ഇങ്ങനെ,' ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെയായി. എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മനസിന് 100% തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതുകൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ വന്നു', ജയറാം പറഞ്ഞു.
അതേസമയം, മറ്റു ഇൻഡസ്ട്രികളിൽ നിന്ന് വീണ്ടും തന്നെ വിളിക്കുന്നത് ക്രെഡിറ്റ് ആയാണ് കാണുന്നതെന്നും കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും നടൻ പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 26, 2025 8:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മനസിന് തൃപ്തി തരുന്ന കഥകൾ വരാത്തതുകൊണ്ടാണ് മലയാളത്തില്‍ സിനിമ ചെയ്യാത്തത്'; ജയറാം