advertisement

നടൻ പ്രകാശ് രാജിന്റെ അമ്മ സ്വർണലത അന്തരിച്ചു

Last Updated:

86 വയസായിരുന്നു. കുടുംബ വസതിയിൽ വച്ചായിരുന്നു അന്ത്യം. അന്ത്യകർമങ്ങൾ തിങ്കളാഴ്ച

പ്രകാശ് രാജിന്റെ അമ്മ സ്വർണലത അന്തരിച്ചു
പ്രകാശ് രാജിന്റെ അമ്മ സ്വർണലത അന്തരിച്ചു
നടൻ പ്രകാശ് രാജിന്റെ അമ്മ സ്വർണലത അന്തരിച്ചു. 86 വയസായിരുന്നു. കുടുംബ വസതിയിൽ വച്ചായിരുന്നു അന്ത്യം. അന്ത്യകർമങ്ങൾ തിങ്കളാഴ്ച നടക്കും. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് മരണം എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വർണലതയ്ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നടൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ അമ്മയ്ക്ക് തലച്ചോറിൽ ഒരു വളർച്ച കണ്ടെത്തിയതായും, ശസ്ത്രക്രിയയ്ക്ക് വിധേയയായതായും, അത് ഗുരുതരമായ ഓർമ്മക്കുറവിന് കാരണമായതായും പ്രകാശ് ഒരിക്കൽ പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങളെ പോലും തിരിച്ചറിയാൻ അവർ പാടുപെട്ടു എന്ന് പ്രകാശ് രാജ്.
പ്രകാശ് രാജിന്റെ അമ്മയുടെ വിയോഗ വാർത്ത പുറത്തുവന്നയുടനെ, നിരവധി പേർ കുടുംബത്തിന് അനുശോചനം അറിയിച്ചു. നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ എക്സ് അക്കൗണ്ടിൽ അനുശോചനം രേഖപ്പെടുത്തി.
കർണാടകയിൽ ജനിച്ച സ്വർണലത, ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കഷ്ടപ്പാടുകൾ നേരിട്ടു. ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അനാഥയായ അവർ ചെറുപ്പത്തിൽ ഒരു ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ വച്ചാണ് അവർ ഭർത്താവിനെ കണ്ടുമുട്ടിയത്. അവർ ചികിത്സിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അധികം താമസിയാതെ അവർ സുഹൃത്തുക്കളായി, പരസ്പരം പ്രണയിച്ചു.
advertisement
ദമ്പതികൾ ഒരുമിച്ച് ഒരു കുടുംബം കെട്ടിപ്പടുത്തു. അവർക്ക് മൂന്ന് കുട്ടികളുണ്ടായി. പ്രകാശ് രാജ് ആയിരുന്നു മൂത്തമകൻ. ദമ്പതികൾക്ക് ഒരു മകനും മകളും കൂടിയുണ്ട്.
Summary: Actor Prakash Raj's mother Suvarnalatha has passed away. She was 86. She passed away at the family residence. The last rites will be performed on Monday. It has been reported that the death was due to age-related ailments. The actor has often said that Suvarnalatha had several health problems. Prakash had once shared that his mother had a growth discovered in her brain and underwent surgery, which caused severe memory loss. Prakash Raj said that she struggled to even recognise her family members
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
നടൻ പ്രകാശ് രാജിന്റെ അമ്മ സ്വർണലത അന്തരിച്ചു
Next Article
advertisement
രൂപയുടെ മൂല്യം ആദ്യമായി 95 കടന്നു; റെക്കോർഡ് തകർച്ചയ്ക്ക് പിന്നിലെ 4 പ്രധാന കാരണങ്ങൾ
രൂപയുടെ മൂല്യം ആദ്യമായി 95 കടന്നു; റെക്കോർഡ് തകർച്ചയ്ക്ക് പിന്നിലെ 4 പ്രധാന കാരണങ്ങൾ
  • ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 95.22 എന്ന റെക്കോർഡ് താഴ്ചയിൽ എത്തി, ചരിത്രം സൃഷ്ടിച്ചു

  • ക്രൂഡ് ഓയിൽ വിലവർധന, ശക്തമായ ഡോളർ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം മൂല്യ തകർച്ചയ്ക്ക് കാരണമായി

  • ഓഹരി വിപണിയിലെ തകർച്ചയും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ രൂപയുടെ മൂല്യത്തിൽ അധിക സമ്മർദം സൃഷ്ടിച്ചു

View All
advertisement