ആദ്യം മധുരിക്കും! കന്നി വോട്ട് ചെയ്യുന്നവർക്ക് ഹൽവ നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം
- Published by:Sneha Reghu
- news18-malayalam
Last Updated:
പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും പ്രമുഖ ബ്രാൻഡുകളുടെ ഇരുനൂറോളം ഹൽവ പാക്കറ്റുകൾ വീതം വിതരണത്തിനായി നൽകും
തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയിൽ ആദ്യമായി പങ്കുചേരുന്ന യുവാക്കളെ ആവേശപൂർവ്വം വരവേൽക്കാൻ വ്യത്യസ്തമായ ഒരു പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തിയിരിക്കുകയാണ്. വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന കന്നി വോട്ടർമാർക്ക് ഹൽവ പാക്കറ്റുകൾ നൽകി പ്രോത്സാഹിപ്പിക്കാനാണ് കമ്മിഷന്റെ പുതിയ തീരുമാനം. യുവാക്കളെ വോട്ടിങ് ബൂത്തുകളിലേക്ക് കൂടുതൽ സജീവമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ 'മധുരതരമായ' നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ വ്യക്തമാക്കി.
ഈ പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും പ്രമുഖ ബ്രാൻഡുകളുടെ ഇരുനൂറോളം ഹൽവ പാക്കറ്റുകൾ വീതം വിതരണത്തിനായി നൽകും. ജില്ലയിലെ ഏത് ബൂത്തുകളിലാണ് ഹൽവ വിതരണം ചെയ്യേണ്ടതെന്ന് അതത് ജില്ലാ ഓഫിസർമാർക്ക് തീരുമാനിക്കാവുന്നതാണ്. വോട്ട് ചെയ്യാനെത്തുന്നത് കന്നി വോട്ടർമാരാണെന്ന് രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ബൂത്ത് ലെവൽ ഓഫിസർമാർ മധുരം കൈമാറുക. ഇതിന്റെ പ്രചാരണത്തിനായി വിതരണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തണമെന്നും തിരഞ്ഞെടുപ്പ് ഓഫിസർ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 30, 2026 5:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആദ്യം മധുരിക്കും! കന്നി വോട്ട് ചെയ്യുന്നവർക്ക് ഹൽവ നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം








