'ജീവൻ വേണമെങ്കിൽ അഞ്ചുകോടി നൽകണം'; സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി
- Published by:Sarika N
- news18-malayalam
Last Updated:
അടുത്ത ദിവസങ്ങളിലായി സല്‍മാൻ ഖാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി. ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണെന്ന അവകാശപ്പെട്ടുകൊണ്ടുള്ള ഭീഷണി സന്ദേശം ആണ് വന്നിരിക്കുന്നത് . മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്ക് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സന്ദേശം എത്തിയത്. സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നതെന്നും വർലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Maharashtra | Actor Salman Khan again received a threat in the name of Lawrence Bishnoi. Mumbai Police Traffic Control has received a threatening message in the name of Lawrence Bishnoi which says, "This is Lawrence Bishnoi's brother. If Salman Khan wants to stay alive, he should…
— ANI (@ANI) November 5, 2024
advertisement
ഭീഷണി സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ ,‘‘ഇത് ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണ്. സൽമാൻ ഖാന് ജീവൻ നഷ്ടമാകേണ്ടെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. ഇല്ലാത്ത പക്ഷം ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ - സന്ദേശം അയച്ച നമ്പർ പോലീസിന് ലഭിച്ചതായാണ് വിവരം.അടുത്ത ദിവസങ്ങളിലായി സല്‍മാൻ ഖാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്. രണ്ടുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബര്‍ 30നും സമാനമായ വധഭീഷണി സന്ദേശം താരത്തിന് നേരെ എത്തിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 06, 2024 8:27 AM IST