Jana Nayagan: പിറന്നാൾ ദിനത്തിൽ പൊലീസ് വേഷത്തിൽ വിജയ് ; 'ജനനായകൻ' ടീസർ എത്തി

Last Updated:

ചിത്രം ആഗോള റിലീസായി 2026 ജനുവരി 9ന് തിയേറ്ററുകളിലെത്തും

News18
News18
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകന്റെ ടീസർ എത്തി. ആരാധകർക്കും പ്രേക്ഷകർക്കും വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ ഗംഭീര ദൃശ്യ വിരുന്നൊരുക്കി ജനനായകൻ ടീം. നടന്റെ പൊലീസ് കഥാപത്രത്തിലുള്ള ജനനായകന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. പിറന്നാളിനോടനുബന്ധിച്ചെത്തിയ വീഡിയോക്ക് ഫസ്റ്റ് റോർ എന്നാണ് ടാ​ഗ് നൽകിയിരിക്കുന്നത്.
ചിത്രം ആഗോള റിലീസായി 2026 ജനുവരി 9ന് തിയേറ്ററുകളിലെത്തും. കയ്യിൽ ആയുധവുമേന്തി എതിരാളികൾക്കുനേരെ നടന്നടുക്കുന്ന താരത്തെയാണ് ടീസറിൽ കാണാനാവുക. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികൾ ജനനായകനായി കാത്തിരിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് മൂന്നു മില്യണിൽ പരം ആളുകൾ ടീസർ കണ്ടുകഴിഞ്ഞു.
advertisement
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്റെ സംഗീത സംവിധാനം നിരവഹിക്കുന്നത് അനിരുദ്ധ് ആണ്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവർ അവതരിപ്പിക്കുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
മലയാളം വാർത്തകൾ/ വാർത്ത/Film/
Jana Nayagan: പിറന്നാൾ ദിനത്തിൽ പൊലീസ് വേഷത്തിൽ വിജയ് ; 'ജനനായകൻ' ടീസർ എത്തി
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement